ചെന്നൈ: പാഴ്സല്‍ വാങ്ങുന്ന ഭക്ഷണത്തില്‍ ലാഭമുണ്ടാക്കാന്‍ ചില ഇനങ്ങള്‍ ഒഴിവാക്കുന്ന റസ്റ്റൊറന്റുകളുണ്ട്. വാങ്ങിക്കൊണ്ടുപോയവര്‍ ചോദിച്ചുവരില്ലെന്ന ധൈര്യത്തിലാണ് അങ്ങിനെ ചെയ്യുന്നത്. എന്നാല്‍, അത്തരമൊരു തട്ടിപ്പിന് മുതിര്‍ന്ന റസ്റ്റൊറന്റ് ഉടമയക്ക് വലിയ വിലയാണ് കൊടുക്കേണ്ടി വന്നത്.
ഊണിനോടൊപ്പം സ്ഥിരമായി നല്‍കുന്ന അച്ചാര്‍ ഒഴിവാക്കിയതിന് റസ്റ്റൊറന്റ് ഉടമയ്ക്ക് നഷ്ടപരിഹാരമായിനല്‍കേണ്ടിവന്നത് വലിയതുകയാണ്. 80 രൂപയുടെ 25 ഊണ് പാഴ്സല്‍ വാങ്ങിയ ആളിന് 35,000 രൂപ നഷ്ടപരിഹാരംനല്‍കാനാണ് ഉപഭോക്തൃ തര്‍ക്കപരിഹാരഫോറം ഉത്തരവിട്ടത്. വിഴുപുരത്തുള്ള റസ്റ്റൊറന്റില്‍നിന്ന് രണ്ട് വര്‍ഷംമുമ്പ് പാഴ്സല്‍ വാങ്ങിയ ആരോഗ്യസാമിയുടെ പരാതിയിലാണ് നടപടി.









