മലപ്പുറം: ലൈഫ് ഗാര്‍ഡുമാരെ നിയമിക്കുന്നു ട്രോളിങ് നിരോധനം അവസാനിച്ച ശേഷം ദിവസവേതനാടിസ്ഥാനത്തില്‍ ലൈഫ് ഗാഡുമാരെ നിയമിക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ പൊന്നാനി ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ആഗസ്റ്റ് ആറിന് രാവിലെ 11ന് നടക്കുമെന്ന് ഫഷറീസ് അസി. ഡയറക്ടര്‍ അറിയിച്ചു. അപേക്ഷകര്‍ രജിസ്റ്റേര്‍ഡ് മത്സ്യത്തൊഴിലാളിയും ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്സില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയവരും 20നും 45നും മധ്യേ പ്രായമുള്ളവരും പ്രതികൂല സാഹചര്യങ്ങളിലും കടലില്‍ നീന്താന്‍ ക്ഷമതയുള്ളവരുമായിരിക്കണം. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ തിരിച്ചറിയില്‍ രേഖകള്‍, യോഗ്യത തെളിയിക്കുന്ന രേഖകള്‍, മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ് ബുക്ക് എന്നിവയുടെ ഒറിജിനലും പകര്‍പ്പും സഹിതം നേരിട്ട് ഹാജരാകണം.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
അധ്യാപക ഒഴിവ്
മലപ്പുറം എം.എസ്.പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി സുവോളജി(സീനിയര്‍) തസ്തികയിലേക്ക് പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ ആഗസ്റ്റ് എട്ടിന് രാവിലെ 10ന് എം.എസ്.പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് എം.എസ്.പി കമാന്‍ഡന്റ് അറിയിച്ചു.
സീറ്റൊഴിവ്
താനൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ബി.എസ്.സി ഇലക്ട്രോണിക്‌സ് കോഴ്‌സില്‍ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ രണ്ട് സീറ്റുകളില്‍ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ആഗസ്റ്റ് അഞ്ചിന് ഉച്ചയ്ക്ക് 12ന് മുമ്പായി യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം കോളജ് ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0494 2582800
കോഷന്‍ ഡപ്പോസിറ്റ്
താനൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ നിന്ന് 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ പഠനം പൂര്‍ത്തിയാക്കിയ കോഷന്‍ ഡപ്പോസിറ്റ് കൈപ്പറ്റാത്ത വിദ്യാര്‍ഥികള്‍ ആഗസ്റ്റ് 15 മുമ്പായി ബാങ്ക് പാസ്സ്ബുക്കിന്റെ പകര്‍പ്പ് സഹിതം അപേക്ഷ നല്‍കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0494 2582800
വിദ്യാഭ്യാസ ആനുകൂല്യം
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാപദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2024-25 വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസായ ശേഷം കേരളസര്‍ക്കാരിന്റെ അംഗീകാരമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ നിര്‍ദിഷ്ട ഫോറത്തില്‍ ആഗസ്റ്റ് 15ന് മുമ്പ് അപേക്ഷ നല്‍കണം. അപേക്ഷയോടൊപ്പം തൊഴിലാളികളുടെ അംഗത്വ കാര്‍ഡ് ക്ഷേമനിധി പാസ് ബുക്ക്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പുകൂടി വയ്ക്കണം. അപേക്ഷകള്‍ വിദ്യാര്‍ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവി സാക്ഷ്യപ്പെടുത്തണമെന്നും ജില്ലാ എക്‌സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു.
വിദ്യാഭ്യാസ ധനസഹായം
കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് 2023-24 അധ്യയനവര്‍ഷത്തെ എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി, വി.എച്ച്.എസ്.ഇ, പ്ലസ് ടു കോഴ്‌സുകളിലേക്ക് വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 21 വരെ നീട്ടിയതായി ജില്ലാ എക്‌സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു.
സീറ്റ് ഒഴിവ്
നിലമ്പൂര്‍ ഗവ.ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ ബി.എ മലയാളം, ബി.കോം ഫിനാന്‍സ്, ബി.എസ്.സി ജ്യോഗ്രഫി എന്നീ കോഴിസുകളില്‍ സ്‌പോര്‍ട്‌സ് ക്വാട്ട വിഭാഗത്തില്‍ സീറ്റൊഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ ആഗസ്റ്റ് മൂന്ന്, ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് മുമ്പായി കോളേജിലെത്തി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 04931260332.
*വയനാട് ഉരുള്‍പൊട്ടലിലെ ദുരിതബാധിതര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കൗണ്‍സിലിംഗ് നല്‍കും*
വയനാട് ഉരുള്‍പൊട്ടലിലെ ദുരിതബാധിതര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കൗണ്‍സിലിംഗ് നല്‍കുമെന്ന് സംസ്ഥാനയുവജന കമ്മീഷന്‍ അറിയിച്ചു. ദുരന്ത പ്രദേശങ്ങളില്‍ ശേഷിക്കുകയും പരിക്കുകളോടെ രക്ഷപ്പെടുകയും ഉറ്റവരെ നഷ്ടപ്പെടുകയും അത്തരം ആഘാതങ്ങളില്‍ മാനസിക പ്രയാസങ്ങള്‍ നേരിടുന്ന എല്ലാവരെയും ശാസ്ത്രീയമായ കൗണ്‍സില്‍, തെറാപ്പി, മെഡിക്കേഷന്‍ എന്നിവയിലൂടെ മാനസികമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുവജന കമ്മീഷന്‍ കൗണ്‍സിലിംഗ് പദ്ധതികള്‍ ആരംഭിക്കുന്നത്.
*കാണ്‍മാനില്ല*
തിരൂരങ്ങാടി പനമ്പുഴ റോഡ്, വടക്കേത്തല വീട്ടില്‍ മൊയ്തീന്റെ ഭാര്യ റുക്കിയ(74)യെ 2024 ജൂണ്‍ 21 മുതല്‍ കാണ്‍മാനില്ല. അഞ്ചടി ഉയരം, ഇരുനിറം, മെലിഞ്ഞ ശരീരം. കാണാതാകുമ്പോള്‍ ഗ്രേ നിറത്തിലുള്ള മാക്സിയായിരുന്നു വേഷം. കുനിഞ്ഞുനടക്കുന്ന ഇവര്‍ക്ക് വിറയലും ഓര്‍മക്കുറവുമുണ്ട്. മലയാളം മാത്രമേ സംസാരിക്കൂ. വിവരം ലഭിക്കുന്നവര്‍ തിരൂരങ്ങാടി പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ അറിയിച്ചു.
റിപ്പോർട്ട്:- അഷ്റഫ് കളത്തിങ്ങൽ പാറ.