കൽപറ്റ: ദുരന്തബാധിതർക്ക് സർക്കാർ നൽകുന്നത് മാത്രമേ അവർക്ക് അഭിമാനത്തോടെ സ്വീകരിക്കാനാകൂ എന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി. മറ്റുള്ളവർ നൽകുന്നതെല്ലാം ഔദാര്യം മാത്രമായേ അവർക്കനുഭവപ്പെടൂ എന്നും സർക്കാർ നൽകുന്നതിൽ അവരുടെ നികുതിപ്പണവും വിയർപ്പിന്റെ അംശവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിൽ ഉരുൾപ്പൊട്ടലുണ്ടായ ചൂരൽമലയിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ദുരന്തബാധിതർക്കും രക്ഷാപ്രവർത്തകർക്കും ഭക്ഷണം വിളമ്പിയ യൂത്ത് ലീഗ് വൈറ്റ്ഗാർഡ് വളണ്ടിയർമാരോട് കാണിച്ച ഈഗോ ഇരകളെ പുനരധിവസിപ്പിക്കുന്നതിലും സർക്കാരിനുണ്ടാകണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പറഞ്ഞു.
മുഴുവൻ രാഷ്രീയ പാർട്ടികളെയും സംയോജിചിപ്പിച്ച് സമഗ്രമായ പുനരധിവാസ പദ്ധതിയാണ് സർക്കാർ നടപ്പിലാക്കേണ്ടത്. സർക്കാർ കൊടുക്കുന്നത് മാത്രമെ അഭിമാനത്തോടെ അവർക്ക് സ്വീകരിക്കാൻ കഴിയു. മറ്റുള്ളവയെല്ലാം ഔദാര്യമാവും. നികുതി പണത്തിൽ അവരുടെ വിയർപ്പിന്റെ അംശംകൂടിയുണ്ട് എന്നതാണ് അതിനു കാരണം.
കെട്ടിടങ്ങൾ കെട്ടിപ്പൊക്കിയുള്ള പ്രഹസന പുനരവധിവാസമല്ല ഇവിടെ വേണ്ടത്. സ്നേഹവും സമാധാനവും സൗഹൃദവും സംയോജിച്ച ഈ നാടിന്റെ ഗ്രാമ പരിസ്ഥിതി വ്യവസ്ഥയിലൂന്നിയ പുനരവധിവാസം വൈകാതെ യാഥാർത്ഥ്യമാക്കണം.
ലീഗിനെ ഒരു ചാരിറ്റബിൾ ഓഗനൈസേഷനായി ആരും ധരിക്കരുത്. അത് കൃത്യമായ നിലപാടുള്ള ഒരു പൊളിറ്റിക്കൽ പാർട്ടിയാണ്. എന്നാൽ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതികൾ കൃത്യമായി നടപ്പിലാക്കും. സർക്കാറുമായി സഹകരിക്കേണ്ട മേഖലയിൽ സഹകരിക്കും. അതേസമയം രാഷ്ട്രീയ പാർട്ടിയെന്ന
നിലയിൽ ഇരകളുടെ അവകാശങ്ങളെ
കുറിച്ച് പറയാനുള്ള ബാധ്യതയുണ്ട്.
അത് തുടരും, കെ.എം. ഷാജി പറഞ്ഞു.