തിരൂർ: എസ്.എസ്.എഫ്. മലപ്പുറം വെസ്റ്റ് ജില്ലാ 31-ാമത് എഡിഷൻ സാഹിത്യോത്സവിന് തിരൂരിൽ തുടക്കമായി. പതാക ഉയർത്തൽ കർമത്തിന് സമസ്ത സുന്നി യുവജനസംഘം മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റും സാഹിത്യോത്സവ് സ്വാഗതസംഘം രക്ഷാധികാരിയുമായ സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ നേതൃത്വം നൽകി.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
സ്വാഗതസംഘം ചെയർമാൻ അബ്ദുസമദ് മുട്ടനൂർ, എസ്.എസ്.എഫ്. മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് എ. അബ്ദുൽ ഹഫീള് അഹ്സനി, എസ്.എസ്.എഫ്. മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് സാദിഖ് തെന്നല, സെക്രട്ടറിമാരായ പി.ടി. മുഹമ്മദ് അഫ്ളൽ, പി. മൻസൂർ, സ്വാഗതസംഘം കൺവീനർ അൻവർ സാദത്ത് ചമ്രവട്ടം, അബ്ദുൽ ഗഫൂർ, ഷുഹൈബ് പുറത്തൂർ, നൗഫൽ താനൂർപങ്കെടുത്തു. മലയാളത്തിലെ പ്രമുഖ പ്രസാധകൾ ഉൾപ്പെടെ അമ്പതോളം പ്രസാധകരുടെ പുസ്തകങ്ങളുള്ള പുസ്തകമേളയ്ക്ക് തിങ്കളാഴ്ച തുടക്കമാകും. വൈകീട്ട് ഏഴിന് നേതൃസംഗമം നടക്കും. വ്യാഴാഴ്ച വൈകീട്ട് ഏഴിന് നടക്കുന്ന സമ്മേളനം മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ അതിഥിയായെത്തും.