പ്രവാസികളുടെ പ്രിയങ്കരിയായ റേഡിയോ ജോക്കി ലാവണ്യ അന്തരിച്ചു RJ Laavanya

ദുബൈ്: പ്രവാസികളുടെ പ്രിയങ്കരിയായ മലയാളി റേഡിയോ ജോക്കി ആർ.ജെ ലാവണ്യ അന്തരിച്ചു. ദുബൈയിലെ റേഡിയോ കേരളം 1476 AM ൽ സീനിയർ റേഡിയോ ജോക്കി ആയ രമ്യാ സോമസുന്ദരം, RJ ലാവണ്യ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 41 വയസായിരുന്നു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

15 വർഷത്തിലധികമായി ലാവണ്യ മാധ്യമരംഗത്തുണ്ട്. ക്ലബ് എഫ് എം, റെഡ് എഫ്എം, യു എഫ് എം, റേഡിയോ രസം തുടങ്ങിയ റേഡിയോകളിലൂടെ ശ്രോതാക്കളുടെ മനസിൽ ഇടം പിടിച്ച ലാവണ്യ റേഡിയോ കേരളത്തിലൂടെ പ്രവാസി മലയാളികൾക്ക് കൂടുതൽ സുപരിചിതയായ മാധ്യമപ്രവർത്തകയാണ്.

വെള്ളിത്തിര, പ്രിയനേരം പ്രിയഗീതം, ഡി.ആർ.കെ ഓൺ ഡിമാൻ്റ്, ഖാന പീന എന്നീ പരിപാടികളാണ് ലാവണ്യയെ പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട ആർ.ജെയാക്കി മാറ്റിയത്.

സംവിധായകനുമായ നവനീത് വർമ (അജിത് പ്രസാദ്) യാണ് ഭർത്തവ്.

അച്ഛൻ പരേതനായ സോമസുന്ദരം. അമ്മ: ശശികല.

വസുന്ധര, വിഹായസ് എന്നിവർ മക്കളാണ്.

ലാവണ്യയുടെ അകാലത്തിലുള്ള വേർപാടിൽ റേഡിയോ കേരളം 1476എ എം ടീം അംഗങ്ങൾ അഗാധമായ ദുഖം രേഖപ്പെടുത്തി. നാളെ തിരുവനന്തപുരം തമലം മരിയൻ അപാർട്ട്മെന്റിലെ പൊതു ദർശനത്തിനു ശേഷം ശാന്തികവാടത്തിലാണ് സംസ്കാരം.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *