മലപ്പുറം ജില്ലയില്‍ ബാക്കി വന്ന 7642 സീറ്റുകളുടെ യാഥാര്‍ഥ്യം അറിയാം

സര്‍ക്കാറിന് വേണ്ടിയുള്ള ദേശാഭിമാനിയുടെ കൂലിയെഴുത്ത് പോസ്റ്റര്‍ കണ്ട് പലരും ചോദിക്കുന്നുണ്ട് എന്താണിതെന്ന്. ഏതായാലും ഒട്ടുമുക്ക പാര്‍ട്ടികളെല്ലാം ഈ വിഷയത്തില്‍ സമരം ചെയ്തത് കൊണ്ട് സുഡാപ്പി – മൗദൂദി ഗൂഡാലോചനയാണെന്ന് പറയാത്തത് മിച്ചം. പിന്നെ, ‘സുഡാപ്പികളെ നോക്കൂ. ഇപ്പോള്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത് കണ്ടില്ലേ?’ എന്ന് പറയുന്നവര്‍ ആ കൂട്ടത്തില്‍, സീറ്റ് കുറവില്‍ സമരം ചെയ്ത എസ്.എഫ്.ഐക്ക് കൂടി ക്ലാസെടുക്കണം എന്നഭിപ്രായം ഉണ്ട്.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

ഇനി വിഷയത്തിലേക്ക് വരാം.

7642 സീറ്റുകളാണ് മലപ്പുറം ജില്ലയില്‍ ബാക്കിയുണ്ടെന്ന് പറയുന്നത്. അതില്‍ 5173 സീറ്റുകളും ഉയര്‍ന്ന ഫീസ് നല്‍കി പഠിക്കേണ്ട അഡ് ഐയ്ഡഡ് മേഖലയിലാണ്. അത് സാധാരണ ജില്ലയില്‍ സംഭവിക്കാറുള്ള ഒന്നുമാണ്. മറ്റൊന്ന്, സര്‍ക്കാറിന്റെ കണക്ക് ഒരു ക്ലാസിലെ 65 പേരെ ഇരുത്തിയുള്ളതാണ്. സ്വാഭാവികമായും എല്ലായിടത്തും അത്ര കുട്ടികള്‍ ഉണ്ടാവണമെന്നില്ല. 50 – 55 വരെ കുട്ടികളുള്ള ക്ലാസില്‍ സര്‍ക്കാര്‍ കണക്ക പ്രകാരം 10 സീറ്റുകള്‍ ‘ബാക്കിയാണ്’. അത് തന്നെ രണ്ടായിരത്തിന് മുകളില്‍ വരും. ആ സീറ്റുകളാണ് ബാക്കിയുണ്ടെന്ന് പറയുന്ന ഐയ്ഡഡ് സീറ്റുകളില്‍ ഏറെയും. (ഒരു ക്ലാസിലെ 65 കുട്ടികളെന്നത് മലബാറുകാര്‍ക്ക് മാത്രമുള്ള പ്രത്യേക പദ്ധതിയാണെന്ന് മറന്നുപോകരുത്)

അലോട്ട്‌മെന്റ് നടപടികള്‍ എല്ലാം കഴിഞ്ഞ്് ഇത്തരം ‘സീറ്റൊഴിവ് പ്രതിഭാസങ്ങള്‍’ മുമ്പും ഉണ്ടായിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ആദ്യ രണ്ടു ആലോട്‌മെന്റുകള്‍ കഴിയുന്നതോട് കൂടെ കുട്ടികള്‍ ചിലപ്പോള്‍ സമാന കമ്പ്യൂട്ടര്‍ കോഴ്സുകള്‍ ഉള്‍പ്പെടെയുള്ളവയെ ആശ്രയിക്കുന്നു. അതിന് കാരണം സ്വഭാവികമായും അതിലും അവസാന സമയങ്ങളില്‍ സീറ്റില്ലാതെ വരുമോ എന്ന ആശങ്കയാണ്. അതില്‍ ചേരുമ്പോള്‍ ആദ്യം തന്നെ ഫീസ് നല്‍കിയാണ് ചേരാറുള്ളത്. ആയതിനാല്‍ എല്ലാം കഴിഞ്ഞിട്ട് സര്‍ക്കാര്‍ സീറ്റ് പ്രഖ്യാപിച്ചാല്‍ ഈ ഫീസ് അടച്ചത് കാരണം ആരും ഈ സീറ്റുകളിലേക്ക് പോകില്ല. ഉദ്ധേശിച്ച ബാച്ചോ, സ്‌കൂളോ കിട്ടാത്ത കുട്ടികളുടേത് വേറെയും.

അത്‌കൊണ്ട് ഈ പോസ്റ്ററും ക്യാപ്‌സൂളും തല്‍ക്കാലം മാറ്റിവെക്കണം. ആ പരിപ്പ് ഈ അടുപ്പത്തുവെച്ച് വേവിക്കാന്‍ ശ്രമിക്കരുത്. അത് മലപ്പുറത്തെ ജനകീയ പോരാട്ടങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണ്.

സര്‍ക്കാറിന് വേണ്ടിയുള്ള ദേശാഭിമാനിയുടെ കൂലിയെഴുത്ത് പോസ്റ്റര്‍ കണ്ട് പലരും ചോദിക്കുന്നുണ്ട് എന്താണിതെന്ന്. ഏതായാലും ഒട്ടുമുക്ക പാര്‍ട്ടികളെല്ലാം ഈ വിഷയത്തില്‍ സമരം ചെയ്തത് കൊണ്ട് സുഡാപ്പി – മൗദൂദി ഗൂഡാലോചനയാണെന്ന് പറയാത്തത് മിച്ചം. പിന്നെ, ‘സുഡാപ്പികളെ നോക്കൂ. ഇപ്പോള്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത് കണ്ടില്ലേ?’ എന്ന് പറയുന്നവര്‍ ആ കൂട്ടത്തില്‍, സീറ്റ് കുറവില്‍ സമരം ചെയ്ത എസ്.എഫ്.ഐക്ക് കൂടി ക്ലാസെടുക്കണം എന്നഭിപ്രായം ഉണ്ട്.

ഇനി വിഷയത്തിലേക്ക് വരാം.

7642 സീറ്റുകളാണ് മലപ്പുറം ജില്ലയില്‍ ബാക്കിയുണ്ടെന്ന് പറയുന്നത്. അതില്‍ 5173 സീറ്റുകളും ഉയര്‍ന്ന ഫീസ് നല്‍കി പഠിക്കേണ്ട അഡ് ഐയ്ഡഡ് മേഖലയിലാണ്. അത് സാധാരണ ജില്ലയില്‍ സംഭവിക്കാറുള്ള ഒന്നുമാണ്. മറ്റൊന്ന്, സര്‍ക്കാറിന്റെ കണക്ക് ഒരു ക്ലാസിലെ 65 പേരെ ഇരുത്തിയുള്ളതാണ്. സ്വാഭാവികമായും എല്ലായിടത്തും അത്ര കുട്ടികള്‍ ഉണ്ടാവണമെന്നില്ല. 50 – 55 വരെ കുട്ടികളുള്ള ക്ലാസില്‍ സര്‍ക്കാര്‍ കണക്ക പ്രകാരം 10 സീറ്റുകള്‍ ‘ബാക്കിയാണ്’. അത് തന്നെ രണ്ടായിരത്തിന് മുകളില്‍ വരും. ആ സീറ്റുകളാണ് ബാക്കിയുണ്ടെന്ന് പറയുന്ന ഐയ്ഡഡ് സീറ്റുകളില്‍ ഏറെയും. (ഒരു ക്ലാസിലെ 65 കുട്ടികളെന്നത് മലബാറുകാര്‍ക്ക് മാത്രമുള്ള പ്രത്യേക പദ്ധതിയാണെന്ന് മറന്നുപോകരുത്)

അലോട്ട്‌മെന്റ് നടപടികള്‍ എല്ലാം കഴിഞ്ഞ്് ഇത്തരം ‘സീറ്റൊഴിവ് പ്രതിഭാസങ്ങള്‍’ മുമ്പും ഉണ്ടായിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ആദ്യ രണ്ടു ആലോട്‌മെന്റുകള്‍ കഴിയുന്നതോട് കൂടെ കുട്ടികള്‍ ചിലപ്പോള്‍ സമാന കമ്പ്യൂട്ടര്‍ കോഴ്സുകള്‍ ഉള്‍പ്പെടെയുള്ളവയെ ആശ്രയിക്കുന്നു. അതിന് കാരണം സ്വഭാവികമായും അതിലും അവസാന സമയങ്ങളില്‍ സീറ്റില്ലാതെ വരുമോ എന്ന ആശങ്കയാണ്. അതില്‍ ചേരുമ്പോള്‍ ആദ്യം തന്നെ ഫീസ് നല്‍കിയാണ് ചേരാറുള്ളത്. ആയതിനാല്‍ എല്ലാം കഴിഞ്ഞിട്ട് സര്‍ക്കാര്‍ സീറ്റ് പ്രഖ്യാപിച്ചാല്‍ ഈ ഫീസ് അടച്ചത് കാരണം ആരും ഈ സീറ്റുകളിലേക്ക് പോകില്ല. ഉദ്ധേശിച്ച ബാച്ചോ, സ്‌കൂളോ കിട്ടാത്ത കുട്ടികളുടേത് വേറെയും..

വര്‍ഷാ വര്‍ഷങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യം ഉണ്ടായത് കൊണ്ടാണ് സര്‍ക്കാര്‍ പ്രഖ്യാപിക്കാന്‍ ഉദ്ദേശിക്കുന്ന സീറ്റുകള്‍ നേരത്തെ തന്നെ പ്രഖ്യാപിക്കണം എന്ന ആവശ്യം നിരന്തരമായി ഉന്നയിക്കപ്പെട്ടത്. അപ്പോള്‍ ആദ്യം തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ധാരണ ലഭിക്കാനും മറ്റു കോഴ്സുകളെ വേണമെങ്കില്‍ നേരത്തെ ആശ്രയിക്കാനും സാധിക്കും. എന്നാല്‍ ഈ ആവശ്യം നിരന്തരമായി ഉയര്‍ന്നിട്ടും സര്‍ക്കാറും മന്ത്രിയും പരിഗണിക്കുക പോലും ചെയ്തിരുന്നില്ല.

അത്‌കൊണ്ട് ഈ പോസ്റ്ററും ക്യാപ്‌സൂളും തല്‍ക്കാലം മാറ്റിവെക്കണം. ആ പരിപ്പ് ഈ അടുപ്പത്തുവെച്ച് വേവിക്കാന്‍ ശ്രമിക്കരുത്. അത് മലപ്പുറത്തെ ജനകീയ പോരാട്ടങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണ്

– ഇര്‍ഷാദ് മൊറയൂര്

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *