ദീപാവലി, ഓണം തുടങ്ങിയ ഉത്സവ സീസണുകളില്‍ രാജ്യത്ത് വിമാന ടിക്കറ്റ് നിരക്കുകളില്‍ 25 ശതമാനം വരെ വര്‍ധനവുണ്ടാകുന്നതായി റിപ്പോര്‍ട്ട്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
രാജ്യത്തെ പ്രധാന ആഭ്യന്തര റൂട്ടുകളിലെ ദീപാവലിയിലെ തിരക്ക് ലക്ഷ്യമിട്ട് വണ്‍-വേ ടിക്കറ്റ് നിരക്കുകളില്‍ ശരാശരി 10 മുതല്‍ 15 ശതമാനവും ഓണം ലക്ഷ്യമിട്ട് കേരളത്തിലെ നഗരങ്ങളിലേക്കുള്ള ചില വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് 20 മുതല്‍ 25 ശതമാനം കൂടുന്നതുമായാണ് റിപ്പോര്‍ട്ട്.
ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 5 വരെയുള്ള കാലയളവില്‍ ഡല്‍ഹി-ചെന്നൈ റൂട്ടില്‍ നോണ്‍-സ്റ്റോപ്പ് ഫ്‌ലൈറ്റിനുള്ള ശരാശരി വണ്‍വേ ഇക്കണോമി ക്ലാസ് നിരക്ക് 25 ശതമാനം ഉയര്‍ന്ന് 7,618 രൂപയായെന്നും ഇക്‌സിഗോ ട്രാവല്‍ പോര്‍ട്ടല്‍ നടത്തിയ വിശകലനത്തിലാണ് കണ്ടെത്തിയത്. മുൻ വർഷം നവംബർ 10 മുതൽ16 കാലയളവിലെ യാത്രാനിരക്ക് താരതമ്യപ്പെടുത്തിയാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്.
ഇക്കാലയളവില്‍ ടിക്കറ്റ് നിരക്ക് മുംബൈ-ഹൈദരാബാദ് റൂട്ടില്‍ 21 ശതമാനം കൂടി 5,162 രൂപയും ഡല്‍ഹി-ഗോവ, ഡല്‍ഹി-അഹമ്മദാബാദ് റൂട്ടുകളില്‍ 19 ശതമാനം ഉയര്‍ന്ന് ടിക്കറ്റ് നിരക്ക് യഥാക്രമം 5,999, 4,930 രൂപയില്‍ എത്തിയതായും റിപ്പോര്‍ട്ട് പറയുന്നു. ഇക്കാലയളവില്‍ മറ്റ് റൂട്ടുകളില്‍ ടിക്കറ്റ് നിരക്ക് 1 മുതല്‍ 16 ശതമാനം ടിക്കറ്റ് നിരക്ക് ഉയര്‍ന്നു.
ഓണത്തോടനുബന്ധിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്നും സെപ്റ്റംബര്‍ രണ്ടാം വാരത്തില്‍ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് ബുക്കിങ്ങുകളും യാത്രയ്ക്കുള്ള തിരയലുകളും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.