പ്രമുഖ നടനിൽ നിന്ന് ദുരനുഭവമുണ്ടായി, പേര് ഉചിത സമയത്ത് വെളിപ്പെടുത്തും: വെളിപ്പെടുത്തലുമായി തിലകന്റെ മകൾ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയിൽ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടൻ തിലകന്റെ മകൾ സോണിയ തിലകൻ രംഗത്ത്. സിനിമയിൽ വലിയ സ്വാധീനമുള്ള പ്രമുഖ നടനിൽ നിന്നാണ് ദുരനുഭവം ഉണ്ടായതെന്ന് സോണിയ തിലകൻ വെളിപ്പെടുത്തി

ഇയാൾ റൂമിലേക്ക് വരാൻ ഫോണിൽ സന്ദേശമയച്ചു. മോൾ എന്ന് വിളിച്ചാണ് റൂമിലേക്ക് ക്ഷണിച്ചുള്ള സന്ദേശമയച്ചതെന്നും ശേഷം മോശം അനുഭവമാണ് ഉണ്ടായതെന്നും സോണിയ തിലകൻ പറഞ്ഞു. ചെറുപ്പം മുതൽ കാണുന്ന വ്യക്തിയായിരുന്നു ഇയാൾ. ഇയാളുടെ പേര് വെളിപ്പെടുത്തുമെന്നും ഉചിതമായ സമയം വരട്ടെയെന്നും സോണിയ പറഞ്ഞു

സിനിമ താരങ്ങളുടെ സംഘടനയായ അമ്മക്ക് ഇരട്ടത്താപ്പാണ്. അച്ഛനെ പുറത്താക്കാൻ കാണിച്ച ആർജവം ഇപ്പോൾ കാണിക്കാത്തത് എന്തുകൊണ്ടാണെന്നും അവർ ചോദിച്ചു.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *