ടിവി റീചാർജ് ചെയ്തുകൊടുക്കാത്തതിന്റെ മനോവിഷമത്തില്‍ നാലാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്തു

ടിവി റീചാർജ് ചെയ്തുകൊടുക്കാത്തതിന്റെ മനോവിഷമത്തില്‍ ജീവനൊടുക്കാൻ ശ്രമിച്ച്‌ ചികിത്സയിലായിരുന്ന നാലാം ക്ലാസ് വിദ്യാർത്ഥി മരിച്ചു.ഹരിപ്പാട് മുട്ടം വിളയില്‍ ബാബു-കല ദമ്പതികളുടെ മകൻ കാർത്തിക്ക് (9) ആണ് മരിച്ചത്.

കഴിഞ്ഞ ഞായറാഴ്ച ആണ് സംഭവം നടന്നത്. കാർത്തിക് അമ്മയോട് ടിവി റീചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. വൈകിട്ടേക്കേ റീച്ചാർജ്ജ് ചെയ്തു തരാൻ സാധിക്കു എന്ന് അമ്മ മറുപടി പറഞ്ഞു. ഉടൻ തന്നെ കാർത്തിക്ക് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.

സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ കാർത്തിക് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മുട്ടം എധീന സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *