വടകരയിലെ വിവാദ കാഫിർ സ്‌ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഹൈക്കോടതി. എല്ലാ സമൂഹ മാധ്യമങ്ങളിൽ നിന്നും പോസ്റ്റ് പൂർണമായും നീക്കം ചെയ്യണമെന്ന് കോടതി നിർദേശം നൽകി. അന്വേഷണ ദിശ സംബന്ധിച്ച് എതിർപ്പില്ലെന്നും കോടതി വ്യക്തമാക്കി. എം.എസ്.എഫ്. നേതാവ് പി.കെ. മുഹമ്മദ് കാസിം സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിർദേശം.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
പ്രമഥദൃഷ്ടിയാ ഹർജിക്കാരനെതിരെ ഒന്നും കണ്ടെത്താനായിട്ടില്ലല്ലോ എന്ന് കോടതി ചോദിച്ചു.അന്വേഷണത്തിന്റെ ദിശ സംബന്ധിച്ച് തങ്ങൾക്ക് എതിർപ്പില്ലെന്നും ഏത് ദിശയിൽ വേണമെങ്കിലും അന്വേഷണം നടത്താമെന്നും കോടതി പറഞ്ഞു. എന്നാൽ വിവാദ പോസ്റ്റ് ഇപ്പോഴും പ്രചരിക്കുന്നുണ്ടെങ്കിൽ അത് പൂർണമായും നീക്കം ചെയ്യണമെന്നും കോടതി പറഞ്ഞു.
മൊഴികളിൽ പറഞ്ഞ ചിലരെ ചോദ്യം ചെയ്തതായി കാണുന്നില്ലല്ലോ എന്നും കോടതി ചോദിച്ചു. പോലീസിന് കിട്ടിയ ചില മൊഴികളിൽ സിപിഎമ്മുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചിലയാളുകൾ ഉണ്ടായിരുന്നു. അവരെ ചോദ്യം ചെയ്തതായി കാണുന്നില്ലല്ലോ എന്നാണ് കോടതി ഇപ്പോൾ ചൂണ്ടിക്കാട്ടുന്നത്. ഒപ്പം കാഫിർ സ്‌ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്ന ആവശ്യവും കോടതി മുന്നോട്ട് വെക്കുന്നുണ്ട്.