കുവൈത്തില്‍ കപ്പല്‍ മറിഞ്ഞ് മരിച്ചത് തൃശൂര്‍‍ സ്വദേശി; മരണം അടുത്ത മാസം നാട്ടിലേക്ക്‌ വരാനിരിക്കെ, കണ്ണൂര്‍ സ്വദേശിക്കായി തിരച്ചില്‍

ഇറാൻ ചരക്ക് കപ്പലായ അറബ് കതർ കുവൈത്തില്‍ മറിഞ്ഞ് തൃശൂർ മണലൂർ പാലം സ്റ്റോപ്പ് സൂര്യാനഗറില്‍ വെളക്കേത്ത് ഹനീഷ് ( 26) മരിച്ചു.അമ്മ: നിമ്മി. സഹോദരൻ: ആഷിക്. 10 മാസം മുൻപാണ് കപ്പലില്‍ ജോലിക്ക് പോയത്. അടുത്ത മാസമോ, ഡിസംബറിലോ നാട്ടിലെത്തുമെന്ന് നേരത്തെ കൂട്ടുകാരെ അറിയിച്ചിരുന്നു. 2 ആഴ്ച മുന്നേ കുവൈത്തിലെത്തിയതായി ഹനീഷ് പറഞ്ഞതായി കൂട്ടുകാർ പറയുന്നു.  അപകടത്തില്‍പെട്ട കണ്ണൂർ സ്വദേശിക്കായി തിരച്ചില്‍. ഇറാൻ ചരക്കുകപ്പല്‍ കുവൈത്ത് തീരത്ത് മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ കണ്ണൂർ വെള്ളാട് കാവുംകുടി സ്വദേശി കോട്ടയില്‍ അമല്‍ കെ. സുരേഷി (26)നെ കുറിച്ചുള്ള വിവരത്തിനായി എംബസി അധികൃതർ അമലിന്റെ പിതാവ് സുരേഷുമായി ബന്ധപ്പെട്ടു.

ഇതേതുടർന്ന് ബന്ധുക്കള്‍ കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനുമായി ബന്ധപ്പെട്ട് വരികയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, കണ്ണൂർ എംപി കെ. സുധാകരൻ വിദേശകാര്യമന്ത്രാലയം എന്നിവിടങ്ങളില്‍ അമലിന്റെ പിതാവ് കോട്ടയില്‍ സുരേഷ് അപേക്ഷ നല്‍കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ അറിയാൻ കാത്തിരിക്കുകയാണ് കുടുംബം. അമല്‍ കപ്പലില്‍ ട്രെയിനിങ് തുടങ്ങിയിട്ട് എട്ടുമാസം പൂർത്തിയാകുന്നതേയുള്ളൂ
9 മാസമാണ് ട്രെയിനിങ്. അതിനുശേഷം ആണ് ജോലിയില്‍ പ്രവേശിക്കുക. മുൻപ് പാപ്പിനിശ്ശേരി കെഎസ്‌ഇബി സെക്ഷനില്‍ ജോലി ചെയ്തിരുന്ന അമല്‍ പിന്നീട് മുംബൈയില്‍ ജിപി റേറ്റിങ് കോഴ്സ് പൂർത്തിയാക്കിയാണ് മുംബൈയിലെ ഏജൻസി വഴി ജോലിയില്‍ പ്രവേശിച്ചത്. മാതാവ് ഉഷ. സഹോദരി: അല്‍ഷ സുരേഷ് (നഴ്സ് എ.കെ.ജി ഹോസ്പിറ്റല്‍ കണ്ണൂർ).

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *