ബൈക്കും ലോറിയും കൂട്ടിയിടിച്ചു ഒരു മരണം

തിരൂർക്കാട് : തടത്തിൽ വളവിൽ വാഹന അപകടം.രാവിലെ 7:00 മണിയോടെയാണ് അപകടം ബൈക്ക് യാത്രികനായ മലപ്പുറം കാളമ്പാടി സ്വദേശി മുരിങ്ങേക്കൽ സുലൈമാന്റെ മകൻ അക്ബർ അലി (21) യാണ് മരണപെട്ടത്.

പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിനെ എതിർ ദിശയിൽ കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുയായിരുന്ന തമിഴ്നാട് രെജിസ്ട്രേഷനിലുള്ള ലോറി വളവിൽ വെച്ച് മറ്റൊരു ലോറിയെ മറികടക്കുന്നതിനിടയിൽ ബൈക്കിൽ ഇടിച്ചാണ് അപകടം നടന്നത് സംഭവ സ്ഥലത്ത് വെച്ച് തന്നെ ബൈക്ക് യാത്രികൻ മരണപെട്ടു.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *