റോഡ് മുറിച്ചു കടക്കുമ്പോള്‍ വാഹനമിടിച്ച് കോട്ടക്കൽ സ്വദേശി ഒമാനില്‍ മരിച്ചു

മസ്‌കത്ത് : കോട്ടക്കൽ സ്വദേശിയായ ജലീല്‍ സഖാഫി(49) ഓമാനില്‍ അപകടത്തില്‍ മരിച്ചു. കോട്ടക്കല്‍ ഇന്ത്യനൂര്‍ ഈസ്‌ററ് വെള്ളൂര് സ്വദേശിയാണ്. മസ്‌കത്തിനു സമീപം ബിദ്ബിദില്‍ വച്ചാണ് അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ എതിരേ വന്ന വാഹനം ഇടിക്കുകയായിരുന്നു.

കഴിഞ്ഞമാസമാണ് സന്ദര്‍ശക വിസയില ഇദ്ദേഹം ഒമാനിലെത്തിയത്. നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം സംഭവിച്ചത്. പിതാവ് മുഹമ്മദ് കുട്ടി കുന്നക്കാടന്‍, മാതാവ് സഫിയ. സമാഇല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയായാല്‍ നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ഐസിഎഫ് വെല്‍ഫയര്‍ സമിതി അറിയിച്ചു.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *