ഗുണ്ടൽപേട്ടിൽ ടോറസ് ലോറി ബൈക്കിലേക്ക് ഇടിച്ചു കയറി : മൂന്നു പേർക്ക് ദാരുണാന്ത്യം

ബത്തേരി : ഗുണ്ടൽപേട്ടിന് സമീപം ടോറസ് ലോറി ബൈക്കിലേക്ക് ഇടിച്ചു കയറി വയനാട് സ്വദേശികളായ ദമ്പതികളും കുട്ടിയും മരിച്ചു. ബത്തേരി അമ്പലവയൽ ഗോവിന്ദമൂല സ്വദേശി ധനേഷ് മോഹൻ, ഭാര്യ പൂതാടി തോണിക്കുഴിയിൽ അഞ്ജു (27), മകൻ ഇഷാൻ കൃഷ്ണ (6) എന്നിവരാണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയാണ് ബൈക്കിൽ ടോറസ് ലോറി ഇടിച്ചു കയറിയത്. ബൈക്ക് പൂർണ്ണമായും ലോറിക്കടിയിൽപ്പെടുകയായിരുന്നു. ധനേഷ് തെറിച്ചു വീഴുകയും, അഞ്ജുവും മകനും ബൈക്കും ലോറിക്കടിയിൽപ്പെടുകയുമായിരുന്നു.

ടോറസ് ലോറി ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *