ഷിരൂർ : അർജുൻ ലോറിയിൽ കിടന്നുറങ്ങുന്നത് കണ്ടുവെന്ന സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ അർജുന്റെ മൃതദേഹം ഡിഎൻഎ പരിശോധനയില്ലാതെവിട്ട് നൽകാൻ കാർവാർ ജില്ലാ ഭരണ കൂടത്തിന്റെ തീരുമാനം.
72 ദിവസങ്ങൾക്ക് ശേഷമാണ് നദിക്കടിയിലെ ലോറിയിലെ ക്യാബിനിൽ നിന്നും അർജുന്റെ മൃതദേഹം പുറത്തെടുത്തത്. ഡിഎൻ എ സാമ്പിൾ എടുത്ത ശേഷം മൃതദേഹം വിട്ട് നൽകാനാണ് തീരുമാനം.
ഇതുവഴി കടന്നുപോയ ലോറി ഡ്രൈവറാണ് അർജുന്റെ ലോറി സ്ഥലത്തുണ്ടായിരുന്നുവെന്നും ലോറിയിലെ ക്യാബിനിൽ കിടന്നുറങ്ങുന്നത് കണ്ടുവെന്നും സ്ഥിരീകരിച്ചത്. ഈ സാക്ഷി മൊഴി അടിസ്ഥാനമാക്കിയാണ് ഡിഎൻഎ ടെസ്റ്റ് ഇല്ലാതെ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകുന്നത്.
ഷിരൂരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ മൃതദേഹം ഇന്ന് നടത്തിയ നിർണായക പരിശോധനയിലാണ് കണ്ടെത്തിയത്.
അർജുന്റെ ലോറിയും ലോറിക്കുള്ളിൽ മൃതദേഹവും കണ്ടെത്തി. ലോറിയുടെ ക്യാബിനാണ് ആദ്യം പുറത്തെത്തിച്ചത്. പിന്നീട് ലോറിയുടെ ക്യാബിൻ ഉയർത്തിയപ്പോഴാണ് ഉളളിൽ മൃതദേഹം ഉളളതായി കണ്ടെത്തിയത്.
ഗംഗാവലി പുഴയുടെ
_ഒഴുക്ക് കുറഞ്ഞ_ സാഹചര്യത്തിലാണ് ലോറി പുറത്തെടുക്കാനായത്.









