ആലുങ്ങൽ: കഴിഞ്ഞ ദിവസം കുറ്റിപ്പുറത്ത് വെച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തൃപ്രങ്ങോട് ആലുങ്ങൽ സ്വദേശി പരേതനായ കുണ്ടനി അബൂബക്കറിൻ്റെ മകൻ ഫൈസൽ (39) ആണ് മരിച്ചത്. തിരൂർ- കുറ്റിപ്പുറം റോഡിൽ കഴുത്തലൂർ സ്കൂളിന് സമീപം കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെയാണ് അപകടം. തിരൂരിൽ നിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് വരികെയായിരുന്ന സ്വിഫ്റ്റ് കാറും കുറ്റിപ്പുറത്ത് നിന്ന് തിരൂരിലേക്ക് പോകുകയായിരുന്ന ബുളളറ്റുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഫൈസലും സുഹൃത്ത് കുഞ്ഞിമുഹമ്മദും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഫൈസലി ന്റെ ആരോഗ്യ നിലവഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here