പടിഞ്ഞാറെക്കരയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് മത്സ്യത്തൊഴിലാളി മരണപ്പെട്ടു

തിരൂർ: മത്സ്യബന്ധനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനിരിക്കെ റോഡ് മുറിച്ച് കടന്ന മത്സ്യത്തൊഴിലാളി ബൈക്കിടിച്ച് റോഡിൽ വീണ് മരിച്ചു. താനൂർ കോർമൻകടപ്പുറം പൗറകത്ത് എറമുള്ളാൻ എന്ന എറമു (62)ആണ് മരിച്ചത്.

ശനിയാഴ്‌ച രാത്രി പുറത്തൂർ പടിഞ്ഞാറെക്കരയിലായിരുന്നു അപകടം. വള്ളം കരക്കടുപ്പിച്ച ശേഷം നാട്ടിലേക്ക് പോകാൻ ബസിൽ കയറിയ എറമു, ഡ്രൈവർ എത്താൻ വൈകിയപ്പോൾ ചായ കുടിക്കാനായി പുറത്തിറങ്ങിയതായിരുന്നു. അതിനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗതയിൽ വന്ന ബൈക്ക് ശരീരത്തിൽ ഇടിക്കുകയും എറമുവിനെ കൊളുത്തി വലിക്കുകയും ചെയ്തു. അതോടെ റോഡിൽ മുഖം അടിച്ച് വീണു. തുടർന്ന് തിരൂർ ശിഹാബ് തങ്ങൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *