മലപ്പുറം: കോൽമണ്ണ ശംസുൽ ഇസ്ലാം മദ്രസയുടെ അടുക്കളയിലാണ് ഗ്യാസ് അടുപ്പ് പൊട്ടിത്തെറിച്ചത്. ഇന്നലെ രാവിലെ ഉസ്താദുമാർക്കുള്ള ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് അപകടം.
അനേക വർഷങ്ങളായി മെസ്സ് സംവിധാനം നിലനിൽക്കുന്ന ഇവിടെ വർഷങ്ങളായി പാചകജോലി ചെയ്യുന്ന സൽമത്ത് എന്ന സ്ത്രീയാണ് അപകടത്തിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ടത്. പാചകം ചെയ്യുന്നതിനിടെ ഗ്ലാസ് നിർമ്മിത അടുപ്പിന് മുകളിലുള്ള ഗ്ലാസ് വലിയ ശബ്ദത്തോടെ പൊട്ടി ചില്ലുകൾ മുകളിലേക്കുയർന്ന് സൽമത്തിന്റെ മുകളിലൂടെ വീഴുകയായിരുന്നു.
അടുക്കളയുടെ മോഡലിനൊത്ത് സ്റ്റീൽ അടുപ്പുകളെ മാറ്റി നിർത്തി ഗ്ലാസ് അടുപ്പുകളിലേക്ക് പോകുന്നവർ ഇത്തരം അപകടങ്ങളെ കുറിച്ച് ചിന്തിക്കുകയില്ലെന്നും ചില്ലുകൾ തന്റെ ശരീരത്തിലോ കണ്ണിലോ തറക്കാതെ രക്ഷപ്പെട്ട പോലെ എല്ലാവരും രക്ഷപ്പെടണമില്ലെന്നും സൽമത്ത് പോപുലർ ന്യൂസിനോട് പറഞ്ഞു.