കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ പെട്ട മലയാളി ലോറി ഡ്രൈവര്‍ അർജുനായുള്ള തിരച്ചിൽ തുടരുന്നതിനിടെ, അർജുനൻ്റെ മകനോട് അച്ഛനെ തിരക്കിയ യൂട്യൂബ് ചാനൽ അവതാരകക്കെതിരെ വിമര്‍ശനം.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
കുഞ്ഞിന്റെ നേരെ മൈക്കുമായി ചെന്ന് പപ്പ എവിടെ പോയി? എന്ന് ആണ് ചോദിക്കുന്നത്. പപ്പ ലോറിയിൽ പോയി എന്ന് കുഞ്ഞ് മറുപടി പറയുന്നു. വീണ്ടും എന്തിന് പോയി.. എന്നിങ്ങനെ കുഞ്ഞിനോട് ചോദ്യം ആവർത്തിക്കുക അണ്.
വിഡിയോ പുറത്ത് വന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ വിമർശനം ആണ് ഉയരുന്നത്.
അതേസമയം,
തിരച്ചിൽ 12 ദിവസം പിന്നിട്ട സാഹചര്യത്തിൽ അർജുനായുള്ള തിരച്ചിൽ തുടരുന്നത് സംബന്ധിച്ച് ഇന്ന് നിർണായക തീരുമാനമെടുക്കാൻ സാധ്യത. ദൗത്യത്തിൻറെ പുരോഗതി സംബന്ധിച്ച് ജില്ലാ കളക്ടർ ഇന്ന് സർക്കാരിന് റിപ്പോർട്ട് നൽകും. ഇതിനോട് അനുബന്ധിച്ച് ആകും തിരച്ചിൽ തുടരണമോ എന്ന തീരുമാനം ഉണ്ടാവുക. എന്നാൽ അർജുനെ കണ്ടെത്തുന്നത് വരെ തിരച്ചിൽ തുടരണമെന്നാണ് കേരളത്തിന്റെ നിലപാട്
ട്രക്ക് ഗംഗാവലി പുഴയുടെ അടിത്തട്ടിലെ ചെളിയിൽ പുതഞ്ഞിരിക്കാൻ സാധ്യതയുണ്ടെന്നാണ് ദൗത്യസംഘത്തിന്റെ വിലയിരുത്തൽ. നേവിയുടെ സാന്നിധ്യത്തിൽ കുന്ദാപുരയിലെ ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളികളുടെ സംഘമാണ് ഇന്നലെ പുഴയിൽ തിരച്ചിൽ നടത്തിയത്. പ്രാദേശിക മുങ്ങൽ വിദഗ്ധരടങ്ങുന്ന സംഘമായിരുന്നു മൽപെയുടേത്. ഏറെ പ്രതീക്ഷയോടെ സംഘം തിരച്ചിലിനിറങ്ങിയെങ്കിലും ട്രക്കിനടുത്തെത്താനോ അതിനുള്ളിൽ പരിശോധന നടത്താനോ സാധിച്ചിട്ടില്ല.
ഐബോഡ് പരിശോധനയിൽ ലഭിച്ച നാലാം സിഗ്നലാണ് ലോറിയുടേതെന്ന് ഉത്തര കന്നഡ കലക്ടർ ലക്ഷ്മിപ്രിയ പറഞ്ഞു. കരയിൽനിന്ന് 132 മീറ്റർ അകലെ ചെളിയിൽ പുതഞ്ഞ നിലയിലാണ് ലോറിയുള്ളതെന്നാണ് നിഗമനം. ലോറിയുടെ കാബിൻ ഭാഗികമായി തകർന്ന നിലയിലാണെന്നും മനുഷ്യ സാന്നിധ്യം സ്ഥിരീകരിക്കാനായിട്ടില്ലെന്നും കലക്ടർ പറഞ്ഞു.