കാക്കഞ്ചേരി ജംഗ്ഷനിൽ സ്ഥാപിച്ച കോൺഗ്രീറ്റ് ഡിവൈഡറുകൾ ദുരിതമാകുന്നു.

കാക്കഞ്ചേരി: കാക്കഞ്ചേരി ജംഗ്ഷനിൽ സർവീസ് റോഡിനോട് ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ ഭൂമി സംരക്ഷിക്കാൻ ഇവിടെ സ്ഥലം ഇടിച്ചു നിരത്തി റോഡിൽ സ്ഥാപിച്ച കോൺഗ്രീറ്റ് ഡിവൈഡറുകൾ വാഹനങ്ങൾക്ക് ദുരിതമാകുന്നു. ഇവിടെ നിലവിൽ ഉപയോഗിച്ചിരുന്ന ഭൂമി ഇടിച്ചു നിരത്തി റോഡിൽ ഡിവൈഡറുകൾ സ്ഥാപിച്ചത് കാരണം കാക്കഞ്ചേരി കോട്ടപ്പുറം റോഡിലെ പള്ളികൾ ബസാർ ഭാഗത്ത് നിന്നും വരുന്ന വലിയ വാഹനങ്ങളിൾക്ക് സർവീസ് റോഡിൽ ഇടത് ഭാഗത്തേക്ക് തിരിഞ്ഞു പോകാൻ സാധിക്കാത്ത അവസ്ഥയാണ്‌. വലിയ വാഹനങ്ങളിൽ നേരെ സർവീസ് റോഡിലേക്ക് തിരിയാൻ സാധിക്കാത്തതിനാൽ സമീപത്തെ മേൽ പാലത്തിലേക്ക് കയറി മുന്നോട്ടും പിന്നോട്ടുമെടുത്ത് തിരിഞ്ഞു പോകേണ്ട അവസ്ഥയാണ്.

 

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *