മലപ്പുറം ജില്ലയില്‍ ഈ വര്‍ഷം 1,761 വാഹനാപകടങ്ങള്‍

മലപ്പുറം: നിയമങ്ങള്‍ ശക്തമാക്കിയിട്ടും ജില്ലയില്‍ വാഹനാപകടങ്ങള്‍ വർദ്ധിക്കുന്നുവെന്ന് കണക്കുകള്‍. ഈ വർഷം ജൂലായ് 26 വരെ റോഡപകടങ്ങളുമായി ബന്ധപ്പെട്ട് ജില്ലയില്‍ റിപ്പോർട്ട് ചെയ്തത് 1,761 കേസുകളെന്ന് ക്രൈം റെക്കാർഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 152 പേർ മരിക്കുകയും 1,966 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

കഴിഞ്ഞ വർഷം കേസുകളുടെ എണ്ണം 3,256 ആയിരുന്നു. 2022, 2021 വർഷങ്ങളില്‍ കേസുകളുടെ എണ്ണം യഥാക്രമം 2992, 2152 എന്നിങ്ങനെയായിരുന്നു.അമിതവേഗത, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റും ധരിക്കാത്തത്, ലഹരി ഉപയോഗിച്ച്‌ വാഹനം ഓടിക്കുക, റെഡ് സിഗ്നല്‍ അവഗണിക്കുക, തെറ്റായ ദിശയില്‍ വണ്ടിയോടിക്കുക എന്നിവയാണ് അപകടങ്ങളുടെ പ്രധാന കാരണങ്ങള്‍. ഇരുചക്ര വാഹനങ്ങള്‍ കഴിഞ്ഞാല്‍ ലോറികളും സ്വകാര്യ ബസുകളുമാണ് അപകടത്തില്‍ പെടുന്നവയില്‍ കൂടുതലുമെന്ന് മലപ്പുറം മോട്ടോർ വെഹിക്കിള്‍ ഇൻസ്‌പെക്ടർ കെ.നിസാർ പറഞ്ഞു.

ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ നിർദേശ പ്രകാരം ജില്ലയില്‍ ലൈസൻസ് സസ്‌പെന്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുന്ന ഡ്രൈവർമാരെ എടപ്പാളിലെ മോട്ടോർ വാഹന വകുപ്പിന് കീഴില്‍ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിംഗ് ആന്റ് റിസേർച്ച്‌ (ഐ.ഡി.ടി.ആർ)സ്ഥാപനത്തില്‍ അഞ്ച് ദിവസത്തെ റോഡ് സുരക്ഷാ നിയമങ്ങളെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ക്ലാസിന് വിടാനാണ് നിർദേശിച്ചിരിക്കുന്നത്. കൂടാതെ, റോഡപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കോളേജുകള്‍ കേന്ദ്രീകരിച്ചും വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും ബോധവത്ക്കരണ ക്ലാസുകളും റോഡ് സേഫ്റ്റി ക്ലാസുകളും മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *