തൃശ്ശൂർ : വാടാനപ്പള്ളി: തൃത്തല്ലൂർ പഴയ പോസ്റ്റ് ഓഫീസിനു സമീപം ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. ഇരോട് സ്വദേശി അരുൺ ആണ് മരണപെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.20 ഓടെ യാണ് അപകടം. ഗുരുവായൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ ഓടുന്ന ബനാസിനി ബസും ചരക്കു ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ.
പരിക്കേറ്റവരെ സഹചാരി സെന്റർ ആംബുലൻസ്, വാടാനപ്പള്ളി ആക്ട്സ്, ടോട്ടൽ കെയർ, മെക്സിക്കാന, തുടങ്ങി ആംബുലൻസുകളിൽ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവറെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിചെങ്കിലും മരണപ്പെട്ടു









