ഉള്ളണത്ത് ഓട്ടോ മറിഞ്ഞു. മൂന്നിയൂർ സ്വദേശി ഡ്രൈവർ മരണപ്പെട്ടു

മൂന്നിയൂർ: പരപ്പനങ്ങാടി ഉള്ളണത്ത് വെച്ച് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരണപ്പെട്ടു. മൂന്നിയൂർ കളിയാട്ട മുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ അഷ്റഫ് (58) ആണ് മരണപ്പെട്ടത്. ശനിയാഴ്ച്ച വൈകുന്നേരമാണ് ഉള്ളണം തയ്യിലപ്പടിയിൽ വെച്ച് അപകടമുണ്ടായത്. ഭാര്യ: ആയിശാബി . മക്കൾ: മുഹമ്മദ് മുർഷിൻ,അബ്ദു റസാഖ്, പരേതയായ മുർഷിദാബാനു . തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം നടപടിക്രമങ്ങൾക്ക്‌ ശേഷം കളിയാട്ട മുക്ക് കടവത്ത് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.

റിപ്പോർട്ട്:- അഷ്റഫ് കളത്തിങ്ങൽ പാറ.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *