ട്രെയിൻ മാറിയതറിഞ്ഞ് ചാടിയിറങ്ങി, വണ്ടിക്കും പ്ലാറ്റ്ഫോമിനുമിടയില്‍; യുവതിക്ക് രക്ഷകരായി റെയില്‍വേപോലീസ്

കണ്ണൂർ: റെയില്‍വേ പോലീസ് യുവതിയുടെ ജീവൻ രക്ഷിച്ചു. ട്രെയിൻ മാറിക്കയറിയതിനെ തുടർന്ന് വേഗത്തില്‍ ഇറങ്ങുമ്ബോള്‍ വണ്ടിക്കും പ്ലാറ്റ്ഫോമിനും ഇടയില്‍ വീണ യുവതിയാണ് രക്ഷപ്പെട്ടത്.

വെള്ളിയാഴ്ച വൈകീട്ട് 6.40-ന് കണ്ണൂർ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. റെയില്‍വേ സീനിയർ സിവില്‍ പോലീസ് ഓഫീസർ കെ. സുധീഷ്കുമാറും സിവില്‍ പോലീസ് ഓഫീസർ പി.വി. റെനീഷുമാണ് രക്ഷകരായത്.

എറണാകുളത്തേക്ക് യാത്ര ചെയ്യേണ്ടിയിരുന്ന യുവതി മംഗളൂരുഭാഗത്തേക്കുള്ള പരശുറാം എക്സപ്രസില്‍ മാറിക്കയറുകയായിരുന്നു. ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോഴാണ് വണ്ടി മാറിയത് അറിഞ്ഞത്. ഉടൻ ചാടി ഇറങ്ങുകയായിരുന്നു. പിടിവിട്ട് വണ്ടിക്കടിയിലേക്ക് വീഴുന്നതിനിടെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന റെയില്‍വേ പോലീസ് ഉദ്യോഗസ്ഥർ കണ്ടതും രക്ഷിച്ചതും. സ്റ്റേഷനിലെ സി.സി.ടി.വി.യില്‍ നിന്നുള്ള വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി.

 

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *