താനൂർ: കാട്ടിലങ്ങാടിയിൽ സൈക്കിൾ യാത്രികൻ കാറിടിച്ച് മരിച്ചു. പനങ്ങാട്ടൂർ മാണിക്യപറമ്പിൽ പരമേശ്വരൻ (58) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രിയാണ് അപകടം നടന്നത്. സൈക്കിളിൽ വീട്ടിലേക്ക് പോകുന്നതിനിടെ പുറകിലെത്തിയ കാർ
ഇടിക്കുകയായിരുന്നു. തുടർന്ന് താനൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരൂർ ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. നാളെ വെള്ളിയാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കാരം നടക്കും. ഭാര്യ: ശാന്ത. മൂന്ന് മക്കളുണ്ട്.









