നിലമ്പൂർ: നിലമ്പൂരില്‍ സ്‌കൂള്‍ ബസിന് തീപിടിച്ചു. തീ പടരുന്നത് കണ്ട ഡ്രൈവര്‍ പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെട്ടു. അപകട സമയത്ത് ബസില്‍ കുട്ടികള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.
ഇലക്‌ട്രിക് വെല്‍ഡിംഗ് വര്‍ക്കിനിടെയാണ് സംഭവം. വിവരമറിയിച്ചതിനെത്തുടര്‍ന്ന് നിലമ്പൂര്‍ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.