മുക്കത്ത് വാഹനാപകടം; ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്ക്

മുക്കം: എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പന്നിക്കോട് സ്വദേശി പാറമ്മൽ അശ്വിൻ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്നയാള്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. മുക്കത്തിനടുത്ത് വലിയപറമ്പിൽ ഇന്ന് പുലർച്ചെയാണ് അപകടം.

മുക്കം ഭാഗത്തു നിന്നും അരീക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടർ നിർത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു എന്നാണ് കരുതുന്നത്. സംഭവം നടന്ന ഉടനെ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അശ്വിൻ മരണപ്പെടുകയായിരുന്നു.

 

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *