കുറുവ : ദേശത്തെ ഒരു വീട്ടിൽ വൈകിട്ട് (15/10/2024)ചൊവ്വ 4.30നോട് അടുത്ത് പാചകവാതക സിലിണ്ടറിന് തീ പിടിക്കുകയും ,പരിഭ്രാന്തരായ വീട്ടുകാർ കെ ഇ ടി എമർജൻസി ടീം കണ്ണൂർ ജില്ലാ പ്രസിഡന്റ് സഫ്‌വാനെ വിവരം അറിയിക്കുകയും അദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവാകുകയും ചെയ്തു.KET എമർജൻസി ടീം അംഗം സഫ്‌വാൻ എന്ന പ്രവർത്തകന്റെ ഇടപെടലിന്റെ ഭാഗമായി രക്ഷിക്കാനായത് ചില ജീവനുകൾ മാത്രമല്ല അവരുടെ സ്വപ്നങ്ങൾ കൂടി ആണ്.









