ദേശീയ പാത മൂന്നിയൂർ പടിക്കലിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് ബന്ധുക്കളായ രണ്ട് യുവാക്കൾ മരിച്ചു

മൂന്നിയൂർ: നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന ദേശീയ പാത 66 ൽ മൂന്നിയൂർ പടിക്കലിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ദേശീയ പാത പടിക്കലിൽ പുതിയതായി നിർമ്മിച്ച നാല് വരി പാതയിൽ നിന്ന് സർവ്വീസ് റോഡ് ഭാഗത്തേക്ക് സ്ഥാപിച്ച ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. കോട്ടക്കൽ പടപ്പറമ്പ് സ്വദേശികളായ ബന്ധുക്കളായ റനീ സ് (19), നിയാസ് (19) എന്നിവരാണ് മരണപ്പെട്ടത്.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

അപകടത്തിൽ പരിക്കേറ്റവരെ ആദ്യം ചേളാരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മറ്റൊരാളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച റനീസ് ഇന്നലെ രാത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച നിയാസ് ഇന്ന് രാവിലെയുമാണ് മരണപ്പെട്ടത്.

റിപ്പോർട്ട്:- അഷ്റഫ് കളത്തിങ്ങൽ പാറ

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *