കോഴിക്കോട് പാലക്കാട് ദേശീയപാതയിൽ കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് രാമപുരം ജംസ് കോളേജ് വിദ്യാർത്ഥികൾ മരിച്ചു.

രാമപുരം: കോഴിക്കോട് പാലക്കാട്ദേശീയപാതയിൽ കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് രാമപുരം ജംസ് കോളേജ് വിദ്യാർത്ഥികൾ മരിച്ചു. വേങ്ങര കൂരിയാട് പാക്കട പുറായചെമ്പൻ ഹംസയുടെ മകൻ ഹസ്സൻ ഫസൽ* (19) ഹംസയുടെ സഹോദരൻ സിദ്ദീഖിന്റെ മകൻ ഇസ്മായിൽ ലബീബ് എന്നിവരാണ് മരിച്ചത്.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

ജെംസ് കോളേജിലെ ഒന്നാം വർഷ ബി എ മൾട്ടിമീഡിയ വിദ്യാർത്ഥികളായ ഇരുവരും ഒരേ ക്ലാസ്സിൽ പഠിക്കുന്നവരും ജ്യേഷ്ഠ അനുജ മക്കളുമാണ്.
രാമപുരം അൻവാറുൽ ഹുദാ ഇസ്ലാമിക് കോംപ്ലക്സിന്റെയും ഫാത്തിമ ക്ലിനിക്കിന്റെയും ഇടയിൽ വച്ചാണ് വൈകുന്നേരം 3:45ന് അപകടം സംഭവിക്കുന്നത്.
പെരിന്തൽമണ്ണയിലെ
ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വെള്ളിയാഴ്ച കബറടക്കം നടക്കും,
ആദര സൂചകമായി
വെള്ളിയാഴ്ച്ച GEMS കോളേജിന് അവധിയായിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *