താനൂർ : വൈദ്യുതാഘാതമേറ്റ് ബന്ധു മരിച്ചതറിഞ്ഞ് കടയിൽ നിന്ന് പുറപ്പെട്ടയാൾ ബൈക്കപകടത്തിൽ മരിച്ചു. താനൂർ കമ്പനിപ്പടിക്ക് സമീപം വലിയകത്ത് വടക്കെ നാലകത്ത് മജീദാണ് (58) മരിച്ചത്.
പൂക്കയിൽവച്ചാണ് അപകടം. ബന്ധു പരപ്പനങ്ങാടി പാലങ്ങിങ്ങൽ വി.പി.ഹബീബ് റഹിമാൻ വൈദ്യുതാഘാതമേറ്റു മരിച്ചിരുന്നു. വിവരമറിഞ്ഞയുടൻ പൂക്കയിൽ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന മജീദ് ബസിൽ പരപ്പനങ്ങാടിയിലേക്ക് പോകാൻ റോഡ് കുറുകെ കടക്കുന്നതിനിടെ കുതിച്ചെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു.
സഹയാത്രികൻ്റെ ഹെൽമറ്റ് തലക്ക് ഇടിച്ച് സാരമായ പരുക്കേറ്റു. ഉടൻ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് മേജർ ശസ്ത്രക്രിയ നടന്നെങ്കിലും മരണപ്പെടുകയായിരുന്നു. മയ്യിത്ത് സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. പരേതനായ ഇമ്പിച്ചുട്ടി ആമിനബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: ഫാത്തിമ. മക്കൾ: ഹഫീദ, ഷനീസ് (ദുബായ്), ഹിജാസ്. സഹോരങ്ങൾ: മുസ്തഫ. സഫിയ. ഷാഫി, ഷിഫാന അങ്ങാടിയിലെ പന്തക്കപ്പാടം സ്വദേശിയാണ്. ഖബറടക്കം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം നാളെ ഉച്ചക്ക് 1 മണിക്ക് പുത്തൻതെരു ജുമാമസ്ദിൽ ഖബർസ്ഥാനിൽ നടക്കും.









