മാറഞ്ചേരിയിൽ കടന്നൽ ആക്രമണം: ആംബുലൻസ് ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്ക് കുത്തേറ്റു

മലപ്പുറം : മാറഞ്ചേരി വടമുക്ക് സ്വദേശികളായ ശോഭന, സക്കരിയ്യ,ആംബുലൻസ് ഡ്രൈവർ നവാസ് എന്നിവർക്കാണ് കടന്നൽ ആക്രമണത്തിൽ പരിക്ക് പറ്റിയത്. മാറഞ്ചേരി വടമുക്ക് പള്ളിപ്പറമ്പിൽ പുല്ല് പറിക്കുകയായിരുന്ന ശോഭനയെ കടന്നൽകൂട്ടം ആക്രമിക്കുകയായിരുന്നു.ഇത് ശ്രദ്ധയിൽപ്പെട്ട സക്കരിയ ഇവരെ രക്ഷപ്പെടുത്തുന്നതിനിടെ ഇവർക്കും കടന്നൽ ആക്രമണത്തിൽ പരിക്കേൽക്കുകയായിരുന്നു._

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

_വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാറഞ്ചേരി അൽ അമീൻ ആംബുലൻസ് ഡ്രൈവർ നവാസ് ഇവരെ ആംബുലൻസിൽ കയറ്റുന്നതിനിടെ ഇവർക്ക് നേരെയും കടന്നൽ ആക്രമണമുണ്ടായി._
_തുടർന്ന് ആക്രമണത്തിൽ സാരമായി പരിക്ക് പറ്റിയ ശോഭന സക്കരിയ എന്നിവരെ മാറഞ്ചേരി അൽ അമീൻ ആംബുലൻസ് പ്രവർത്തകർ ചേർന്ന് കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു..-

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *