വളാഞ്ചേരി : വട്ടപ്പാറക്ക് സമീപം കഴിഞ്ഞ ദിവസം ചെങ്കൽ ക്വാറിയിൽ വാഹനം ഓടിക്കുന്നതിന്നിടയിൽ ഡ്രൈവർ ഹൃദയ സ്തംഭനം മൂലം മരണപ്പെട്ടിരുന്നു : ലോറി പിറകിലേക്ക് ഇറങ്ങിയതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മിംസിൽ ചികിത്സയിലായിരുന്ന കുറ്റിപ്പുറം കൊളത്തോൾ ഊരോത്ത് പള്ളിയാൽ മുണ്ടറം കുന്നത്ത് പരേതനായ പോക്കർ മകൻ മൊയ്തീൻ കുട്ടി ( 40 ) മരണപ്പെട്ടു : അതേ ചെങ്കൽ ക്വാറിയിൽ മറ്റൊരു ലോറിയുമായി പോയി ലോഡ് എടുക്കാൻ കാത്ത് റോഡരികിൽ നിൽക്കുകയായിരുന്ന മൊയ്തീൻ കുട്ടിയെ നിയന്ത്രണം വിട്ട് പിറകോട്ട് വന്ന ലോറി ഇടിക്കുകയായിരുന്നു : കഴിഞ്ഞ ദിവസം ഹൃദയ സ്തംഭനം മൂലം ഡ്രൈവർ തവനൂർ അയങ്കലം കല്ലുർ കുഴിക്കണ്ടത്തിൽ മുജീബ് റഹ്മാൻ മരണപ്പെട്ടിരുന്നു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here