കാറപകടത്തിൽ പരിക്കേറ്റ മമ്പുറം സ്വദേശിയായ വാഫി വിദ്യാർത്ഥി മരിച്ചു

തിരൂരങ്ങാടി : കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു പരിക്കേറ്റ മമ്പുറം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു.ചെമ്മാട് ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറം പുൽപറമ്പ് താമസക്കാരനുമായ വിളക്കണ്ടത്തിൽ അബ്‌ദു റഹീമിന്റെ മകൻ മുഹമ്മദ് സൽമാൻ (21) ആണ് മരിച്ചത്. കാളികാവ് വാഫി ക്യാമ്പസ് ചരിത്ര വിഭാഗം അവസാന വർഷ വിദ്യാർഥിയാണ്. 17 ന് പുലർച്ചെ 3.30 ന് എടയൂർ മണ്ണത്ത് പറമ്പിൽ വെച്ചാണ് അപകടം ഉണ്ടായത്. സൽമാനും സുഹൃത്തുക്കളും എറണാകുളം കളമശ്ശേരി യിൽ നടക്കുന്ന സംസ്ഥാന വാഫി, വഫിയ്യ കലോൽസവം കഴിഞ്ഞു കാളികവിലേക്ക് തിരിച്ചു വരികയായിരുന്നു. മറ്റൊരു വാഹനത്തെ കണ്ട് വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട കാർ റോഡരികിൽ ഉണ്ടായിരുന്ന വൈദ്യുതി പോസ്റ്റിലും മതിലിലും

ഇടിക്കുകയായിരുന്നു. ആർക്കും പുറമേക്ക് കാര്യമായ പരിക്കുണ്ടായിരുന്നില്ല. സൽമാൻ പിറകിലെ സീറ്റിൽ ആയിരുന്നു. വീട്ടിലെത്തിയ ശേഷം വയറിന് വേദന ഉണ്ടായതിനെ തുടർന്ന് വെള്ളിയാഴ്ച കോട്ടക്കൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഓപ്പറേഷൻ നടത്തുകയും ചെയ്തിരുന്നു. ഇന്ന് രാവിലെ മരിച്ചു.
മയ്യിത്ത് ഇന്ന് രാത്രി മമ്പുറം മഖാം മസ്‌ജിദ് ഖബർ സ്ഥാനിൽ മറവ് ചെയ്തു
മാതാവ്, ഹഫ്സത്ത്.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *