അഗളി: കാട്ടാനയുടെ ആക്രമണത്തില്‍ സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്. പാലക്കാട് അട്ടപ്പാടി സ്വദേശി പരേതനായ സദാശിവന്റെ മകൻ സതീഷിനാണ് (22) പരിക്കേറ്റത്.ഗുരുതര പരിക്കേറ്റ യുവാവിനെ കോയമ്ബത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കേരള-തമിഴ്നാട് അതിർത്തിയായ പിള്ളൂർ ഡാമിനു സമീപം തൊണ്ടെ ഊരിനടുത്തുള്ള നാലി തോടിനടുത്തായിരുന്നു കാട്ടാനയുടെ ആക്രമണം. തമിഴ്നാട് നീരാളി ഊരില്‍നിന്ന് വ്യാഴാഴ്ച രാത്രി എട്ടോടെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് തോണ്ടെ ഊരിലേക്ക് മടങ്ങുകയായിരുന്നു സതീഷ്.
സതീഷ് സ്കൂട്ടറില്‍ സഞ്ചരിക്കവേ ചവിട്ടി വീഴ്ത്തുകയും സതീഷിന്റെ വയറില്‍ കുത്തുകയുമായിരുന്നു. കൊമ്ബില്‍ കോർത്ത് ദൂരേക്ക് വലിച്ചെറിയുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കാട്ടാനയെ തുരത്തി സതീഷിനെ ആശുപത്രിയിലെത്തിച്ചു.
ഇന്ന് പുലര്‍ച്ചെ പാലക്കാട് വാളയാറില്‍ മറ്റൊരു കാട്ടാനയാക്രമണത്തില്‍ യുവക൪ഷകനും പരിക്കേറ്റിരുന്നു. വാളയാർ വാദ്യാർചള്ളം സ്വദേശി വിജയനാണ് പരിക്കേറ്റത്.