ചെന്നൈയിൽ കെട്ടിടത്തിൽ നിന്ന് വീണ് തിരൂരങ്ങാടി സ്വദേശിയായ യുവാവ് മരണപ്പെട്ടു.

തിരൂരങ്ങാടി: ചെന്നൈ യിൽ കെട്ടിടത്തിൽ നിന്ന് വീണ് തിരൂരങ്ങാടി സ്വദേശിയായ യുവാവ് മരിച്ചു. തിരൂരങ്ങാടി താഴെച്ചിന സഹകരണ റോഡ് സ്വദേശി തടത്തിൽ ജംഷീറിൻ്റെ മകൻ മിൻഹജ് (19) ആണ് മരിച്ചത്. ഇന്നലെ രാത്രി ചെന്നൈയിൽ മയിലാടുത്തുരയ് എന്ന സ്ഥലത്ത് വെച്ചാണ് സംഭവം. ഇവിടെ ഫുട് വെയർ ഷോപ്പിലെ ജീവനക്കാരനാണ് മിൻഹാജ്. ഷോപ് അടച്ച ശേഷം താമസ സ്ഥലത്ത് കെട്ടിടത്തിന്റെ ഓപ്പണ് ടെറസിൽ നിന്ന് അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. […]

പള്‍സർ സുനിക്ക് ജാമ്യം അനുവദിച്ച്‌ സുപ്രീംകോടതി

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന മുഖ്യപ്രതി പള്‍സർ സുനിക്ക് ജാമ്യം അനുവദിച്ച്‌ സുപ്രീംകോടതി. കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. വർഷങ്ങളായി ജാമ്യാപേക്ഷ സമർപ്പിച്ചുകൊണ്ടിരുന്ന പള്‍സർ സുനി ഹൈകോടതിയില്‍ നിന്നും അനുകൂല ജാമ്യം ലഭിക്കാതെ വന്നതോടെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഏഴര വർഷത്തിന് ശേഷമാണ് പള്‍സർ സുനിക്ക് ജാമ്യം ലഭിക്കുന്നത്. കേസില്‍ 2017 ഫെബ്രുവരി മുതല്‍ ജയിലിലാണ് സുനി. വിചാരണ നീണ്ടു പോകുന്നതിനാലാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. അനന്തമായി ഒരാളെ ജയിലിലടക്കാനാവില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഒരാഴ്ചക്കുള്ളില്‍ വിചാരണ […]

അതിഷി മർലേന ഡൽഹി മുഖ്യമന്ത്രിയാകും

അരവിന്ദ് കെജ്‌രിവാളിന് പകരം അതിഷി മർലേന ഡൽഹി മുഖ്യമന്ത്രിയാകും. എഎപി എംഎൽഎമാരുടെ യോഗത്തിലാണ് തീരുമാനം. സ്ഥാനം ഒഴിയുന്ന അരവിന്ദ് കെജ്‌രിവാളാണ് മുഖ്യമന്ത്രി പദവിയിലേക്ക് അതിഷിയുടെ പേര് നിർദേശിച്ചത്. അതിഷി മുഖ്യമന്ത്രിയാവുന്നതോടെ, ഡൽഹിയിലെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയായി മാറും. സുഷമ സ്വരാജ്, ഷീല ദീക്ഷീത് എന്നിവരാണ് ഇതിന് മുൻപ് മുഖ്യമന്ത്രി പദം അലങ്കരിച്ച മറ്റു വനിതകൾ. രണ്ടുദിവസം മുൻപാണ് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുമെന്ന അപ്രതീക്ഷിത പ്രഖ്യാപനം അരവിന്ദ് കെജ്‌രിവാൾ നടത്തിയത്. രണ്ടുദിവസങ്ങൾക്ക് ശേഷം താൻ മുഖ്യമന്ത്രി പദവി രാജിവെയ്ക്കുമെന്നാണ് […]

കാർ കയറ്റികൊന്ന സംഭവം: ശ്രീക്കുട്ടിയിൽ നിന്ന് അജ്മൽ കൈപ്പറ്റിയത് 8 ലക്ഷം രൂപ

മൈനാ​ഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റികൊന്ന സംഭവത്തിൽ പ്രതിയായ ഡോക്ടർ ശ്രീക്കുട്ടി അജ്മലിനെ പരിചയപ്പെടുന്നത് രണ്ടുമാസം മുമ്പ്. ഈ രണ്ടുമാസത്തിനിടെ അജ്മൽ ശ്രീക്കുട്ടിയിൽ നിന്ന് 8 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. പണവും സ്വർണവും അടക്കം 8 ലക്ഷം രൂപ തന്റെ പക്കൽ നിന്ന് അജ്മൽ വാങ്ങിയെന്ന് ശ്രീക്കുട്ടിയാണ് പൊലീസിന് മൊഴി നൽകിയത്. കൂടുതൽ പണമിടപാടുകൾ നടന്നിട്ടുണ്ടോ എന്നറിയാൻ ശ്രീക്കുട്ടിയുടെയും അജ്മലിന്റെയും ബാങ്ക് ഇടപാടുകൾ പൊലീസ് പരിശോധിച്ച് വരികയാണ്. രണ്ട് മാസം മുമ്പ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയപ്പോഴാണ് അജ്മിലെന ശ്രീക്കുട്ടി പരിചയപ്പെട്ടത്. […]

മലപ്പുറത്ത് എംപോക്സ്? രോഗലക്ഷണം സംശയിക്കുന്ന യുവാവ് നിരീക്ഷണത്തിൽ

മലപ്പുറത്ത് യുവാവിന് എംപോക്സ്‌ ലക്ഷണം. രോഗലക്ഷണം സംശയിക്കുന്നതിനെ തുടർന്ന് മലപ്പുറം എടവണ്ണ സ്വദേശിയായ മുപ്പത്തിയെട്ടുകാരൻ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഒരാഴ്ച മുൻപ് ദുബൈയിൽനിന്ന് എത്തിയ യുവാവാണ് നിരീക്ഷണത്തിലുള്ളത്. പനി ബാധിച്ചാണ് യുവാവ് മഞ്ചേരി മെഡിക്കൽ കോളേജിലെത്തിയത്. അത്യാഹിത വിഭാഗത്തിലെത്തിയപ്പോൾ തന്നെ തൊലിപ്പുറത്തെ തടിപ്പ് ശ്രദ്ധയിൽ പെട്ടതാണ് അധികൃതരിൽ എംപോക്സ്‌ സംശയം ഉണ്ടാക്കിയത്. രോഗസ്ഥിരീകരണത്തിന് സ്രവ സാമ്പിളുകൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയച്ചിരിക്കുകയാണ്. ഈ മാസം ആദ്യം ഡല്‍ഹിയില്‍ രാജ്യത്തെ ആദ്യ എം പോക്സ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. […]

ആശുപത്രി ബില്‍ അടക്കമുള്ള UPI ഇടപാടുകളുടെ പരിധി അഞ്ച് ലക്ഷമാക്കി ഉയര്‍ത്തി NPCI.

ഏതാനും വിഭാഗങ്ങളിലെ യു.പി.ഐ ഇടപാടുകളുടെ പരിധി അഞ്ച് ലക്ഷമായി ഉയർത്തി നാഷണല്‍ പേമെന്റ്സ് കോർപ്പറേഷൻ (NPCI).തിങ്കളാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. ഉയർന്ന തുകയുടെ ഇടപാടുകള്‍ നടത്തുന്നവർക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് പുതിയ നടപടി. സ്റ്റാൻഡേർഡ് യു.പി.ഐ ഇടപാടുകള്‍ക്ക് ഒരു ലക്ഷം രൂപയായിരുന്നു ഇതുവരെയുള്ള പരിധി. അതേസമയം, ക്യാപിറ്റല്‍ മാർക്കറ്റ്, ഇൻഷുറൻസ് തുടങ്ങിയ ഇടപാടുകള്‍ക്ക് രണ്ടുലക്ഷവും. എന്നാല്‍, ഓഗസ്റ്റ് 24-ലെ നാഷണല്‍ പേമെന്റ്സ് കോർപ്പറേഷൻ സർക്കുലർ പ്രകാരം, നികുതി ഇടപാടുകള്‍, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനം, ഐ.പി.ഒ തുടങ്ങിയ ഇടപാടുകള്‍ക്ക് […]

നടക്കുന്നത് ഗൂഢനീക്കം; വയനാട് ദുരന്തനിവാരണച്ചെലവ് കണക്കിൽ വിശദീകരണവുമായി മുഖ്യമന്ത്രി

വയനാട് : ദുരന്തവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ പുറത്തു വിട്ട കണക്കുകൾ വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാരിന് നൽകിയ മെമ്മോറാണ്ടത്തിൽ ആവശ്യമായ ചെലവിന്റെ പ്രാഥമിക കണക്കുകൾ വ്യക്തമാക്കിയിരുന്നു. ഈ കണക്കുകളെ ദുരന്ത മേഖലയിൽ ചെലവഴിച്ച തുക എന്ന തരത്തിൽ അവാസ്‌തവമായി പ്രചരിപ്പിക്കുകയാണെന്നും കേന്ദ്ര സഹായം നേടാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങൾക്ക് തുരങ്കം വയ്ക്കുന്ന സമീപനമെന്നും വിമർശനമെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു. മാനദണ്ഡമനുസരിച്ച് പ്രതീക്ഷിത ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളും അടക്കം ഉൾപ്പെടുത്തി കേന്ദ്ര സർക്കാരിന് സമർപ്പിച്ച […]

 മൂലക്കുരു ക്ലിനിക്; അനധികൃതമായി പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾ പൂട്ടിച്ച് ജില്ലാ കളക്ടർ

തിരൂരങ്ങാടി: നഗരസഭ പരിധിയില്‍ നിയമാനുസൃതമല്ലാതെ പ്രവർത്തിക്കുന്ന മൂലക്കുരു ക്ലിനിക്, അക്യുപങ്ചർ ചികിത്സ കേന്ദ്രങ്ങള്‍ എന്നിവ പൂട്ടിച്ചു. ആരോഗ്യ വകുപ്പ്, ആയുർവേദ, പൊലീസ് എന്നീ വകുപ്പുകളുടെ സംയുക്ത പരിശോധനയിലാണ് തിരൂരങ്ങാടിയില്‍ അനധികൃതമായി പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയത്. മലപ്പുറം അസിസ്റ്റന്റ് കളക്‌ടർ വി.എം. ആര്യയുടെ അധ്യക്ഷതയില്‍ കൂടിയ താലൂക്ക് വികസന സമിതി തീരുമാനപ്രകാരമാണ് നടപടി. പൊതുജനാരോഗ്യ നിയമ പ്രകാരം നോട്ടീസ് നല്‍കിയിട്ടും തുടർന്ന് പ്രവർത്തിച്ചതിനും അനധികൃതമായി സ്ഥാപിച്ച ബോർഡുകള്‍ നീക്കം ചെയ്യാത്തതുമായ സ്ഥാപനങ്ങളിലാണ് വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനയില്‍ അടച്ചുപൂട്ടിയത്. […]

ആധാര്‍ പുതുക്കല്‍ സൗജന്യം: ഡിസംബര്‍ 14വരെ നീട്ടി

ന്യൂഡൽഹി : സൗജന്യമായി ആധാര്‍ പുതുക്കുന്നതിനുള്ള കാലാവധി ഡിസംബര്‍ 14വരെ നീട്ടി. നേരത്തെ നിശ്ചയിച്ചിരുന്ന അവസാന തിയതി സെപ്റ്റംബര്‍ 14 ആയിരുന്നു. പത്തു വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ആധാര്‍ വിവരങ്ങള്‍ പുതുക്കി നല്‍കാന്‍ യുണീക്ക് ഐഡന്റിഫിക്കഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശം നല്‍കിയിരുന്നു. ഇതുപ്രകാരം ഇതുവരെ പുതുക്കാത്തവര്‍ക്ക് ഓണ്‍ലൈന്‍ വഴി സൗജന്യമായി പുതുക്കാം. പത്ത് വര്‍ഷം മുമ്പ് ആധാര്‍ എടുത്തവരും ഇതുവരെ പുതുക്കാത്തവര്‍ക്കുമാണ് ഇത് ബാധകം. തിരിച്ചറിയല്‍, വിലാസം എന്നിവ തെളിയിക്കുന്ന രേഖകള്‍ http://myaadhaar.uidai.gov.in എന്ന വെബ്‌സൈറ്റില്‍ അപ്‌ലോഡ് […]

നിപ ബാധിച്ച് മരിച്ച 24-കാരന്‍റെ റൂട്ട് മാപ്പ് പുറത്തിറക്കി ആരോഗ്യ വകുപ്പ്; പൊലീസ് സ്റ്റേഷനിലും സമ്പർക്കം

മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച 24കാരന്‍റെ റൂട്ട് മാപ്പ് പുറത്തിറക്കി ആരോഗ്യ വകുപ്പ് സെപ്റ്റംബര്‍ നാലു മുതല്‍ സെപ്റ്റംബര്‍ ഒമ്പതുവരെയുള്ള വിശദമായ റൂട്ട് മാപ്പ് ആണ് ആരോഗ്യ വകുപ്പ് പുറത്തിറക്കിയത്. നിലമ്പൂർ പൊലീസ് സ്‌റ്റേഷൻ, വണ്ടൂർ നിംസ്‌, പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജ്, ഫാസിൽ ക്ലിനിക്ക്, ജെ.എം.സി.ക്ലിനിക് എന്നിവിടങ്ങളിൽ സമ്പർക്കമുണ്ടായിട്ടുണ്ടെന്നാണ് റൂട്ട് മാപ്പിൽ വ്യക്തമാക്കുന്നത്. ഇതിനു പുറമെ കരുളായിയിലെ പാരമ്പര്യ വൈദ്യൻ ബാബുവുമായും സമ്പർക്കം ഉണ്ടായിട്ടുണ്ട്. യുവാവ് സന്ദര്‍ശിച്ച രണ്ടു ക്ലിനിക്കുകളും വണ്ടൂരിലാണുള്ളത്. പനി ബാധിച്ച് ഇയാളിൽ […]