കോളേജിലെ ഓണാഘോഷം അതിരുവിട്ടു; കണ്ണൂരില്‍ മൂന്ന് വിദ്യാര്‍ഥികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

കണ്ണൂര്‍: ഓണാഘോഷത്തിനിടെ കാറിന്റെ വാതിലിലും മുകളിലും ഇരുന്ന് യാത്രചെയ്ത സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. കാഞ്ഞിരോട് നെഹര്‍ കോളേജിലെ വിദ്യാര്‍ഥികളുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ അപകടരമായ വിധത്തിൽ വാഹനം ഓടിച്ചത്. മട്ടന്നൂര്‍ എയര്‍പോര്‍ട്ട് റോഡിലായിരുന്നു അഭ്യാസ പ്രകടനം. കോളേജിലെ വിദ്യാര്‍ഥികള്‍ നടത്തിയ സാഹസികയാത്രയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും സംഭവത്തില്‍ പങ്കാളികളാണ്. വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ആര്‍.ടി.ഒ. തലത്തില്‍ അന്വേഷണം നടത്തി. തുടര്‍ന്നാണ് ലൈസന്‍സ് റദ്ദാക്കല്‍ നടപടിയുണ്ടായത്. അപകടകരമായ […]

അബൂദാബിയിൽ മൂന്നിയൂർ സ്വദേശി ബിൽഡിംഗിന്റെ മുകളിൽ നിന്നും വീണ് മരിച്ചു.

മൂന്നിയൂർ: അബൂദാബിയിൽ നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന ബിൽഡിംഗിന്റെ മുകളിൽ നിന്നും താഴെ വീണ് മൂന്നിയൂർ സ്വദേശി മരണപ്പെട്ടു. മൂന്നിയൂർ കളത്തിങ്ങൽ പാറ നെടുംപറമ്പ് പരേതരായ ചേർക്കുഴിയിൽ പി.വി.പി .ആലി – ആയിശാബി എന്നിവരുടെ മകൻ പി.വി.പി. ഖാലിദ് എന്ന കോയ (47)യാണ് മരിച്ചത്. തന്റെ ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനിയുടെ മേൽനോട്ടത്തിൽ നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും വെള്ളിയാഴ്ച കാൽ തെന്നി വീണാണ് അപകടം ഉണ്ടായത്. ഇരുപത് വർഷത്തിലധികമായി ഖാലിദ് അബൂദാബിയിൽ ജോലി ചെയ്ത് വരികയാണ്. […]

പ്രവാസികള്‍ക്കായി നോർക്ക ബിസിനസ്സ് ക്ലിനിക്ക് പി. ശ്രീരാമകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു.

പ്രവാസിസംരംഭകര്‍ക്കായി നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി) ബിസിനസ്സ് ക്ലിനിക്ക് (NBC) സേവനം റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു. പ്രവാസി നിക്ഷേപകർക്കും, സംരംഭകർക്കും, നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കും കേരളത്തിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുളളവ വിപുലീകരിക്കുന്നതിനുമായുളള എല്ലാ സഹായങ്ങളും ഉപദേശവും ഇതുവഴി ലഭ്യമാകുമെന്ന് പി. ശ്രീരാമകൃഷ്‌ണൻ പറഞ്ഞു. ബിസിനസ്സ് ആശയത്തെ യാഥാര്‍ത്ഥ്യമാക്കുന്നതിനായുളള സാങ്കേതിക സഹായങ്ങളും വായ്പാസാധ്യതകള്‍ക്കായുളള പിന്തുണയും ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങിൽ NBC ലോഗോ നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് […]

അൻവറിനു പിന്നിൽ സ്വർണക്കടത്ത്, തീവ്രവാദ-മയക്കുമരുന്ന് മാഫിയ’; എഡിജിപി എം ആർ അജിത്ത് കുമാർ ഡിജിപിക്ക് നൽകിയ മൊഴി പുറത്ത്

തിരുവനന്തപുരം: ആർഎസ്എസ് നേതാക്കളുമായുള്ള രഹസ്യചർച്ച ഉൾപ്പെടെ തനിക്കെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ച പി വി അൻവർ എംഎൽഎയ്ക്കെതിരേ എഡിജിപി എം ആർ അജിത്ത് കുമാർ ഡിജിപി ശെയ്ഖ് ദർവേഷ് സാഹിബിനു നൽകിയ മൊഴി പുറത്ത്. സ്വർണക്കടത്ത് മാഫിയകൾക്കെതിരേ താൻ ശക്തമായി നടപടിയെടുത്തതിന്റെ പകയാണ് അൻവറിനെന്ന് എഡിജിപി മൊഴി നൽകി. തീവ്രവാദ ബന്ധങ്ങൾക്ക് പിറകിലുള്ളവരെ കണ്ടെത്താനും നിയമത്തിൻ്റെ മുന്നിലെത്തിക്കാനും ശ്രമിക്കുന്ന തന്നോടുള്ള പകയാണ് അൻവറിന്റെ ആരോപണങ്ങൾക്ക് പിന്നിൽ. അൻവറിന് സ്വർണക്കടത്ത്, മയക്കുമരുന്ന്, ലഹരി മാഫിയകൾ തുടങ്ങിയവരാണ് അൻവറിന് പിന്നിലുള്ളത്. ഇവർക്കെതിരെയായിരുന്നു […]

ഇനി ഐഎസ്എല്‍ മാമാങ്കം: ഇന്ന് രാത്രി 7.30 ന് കിക്കോഫ്; കേരള ബ്ലാസ്റ്റേഴ്സിൻ്റെ ആദ്യ മൽസരം ഞായറാഴ്ച്ച കൊച്ചിയിൽ

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2024-25 സീസണിന് ഇന്ന് തുടക്കമാവും. പുതിയ സീസണില്‍ 13 ടീമുകളുമായാണ് ഐഎസ്എല്‍ വരുന്നത്. ഐഎസ്എല്ലിന്റെ 11ാം സീസണിനാണ് ഇന്ന് കൊല്‍ക്കത്തിയില്‍ തുടക്കമാവുന്നത്. ഐ ലീഗില്‍നിന്ന് സ്ഥാനക്കയറ്റം നേടിയെത്തിയ മുഹമ്മദന്‍സാണ് പുതുമുഖ ടീം. മുംബൈ സിറ്റി എഫ്.സിയാണ് നിലവിലെ ചാംപ്യന്മാര്‍. സീസണിലെ ആദ്യമത്സരത്തില്‍ കഴിഞ്ഞവര്‍ഷത്തെ ഫൈനലിസ്റ്റുകളായ മുംബൈ സിറ്റിയും മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സും മുഖാമുഖംവരും. സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ ഇന്ന് വെള്ളിയാഴ്ച രാത്രി 7.30-നാണ് കിക്കോഫ്. കേരള ബ്ലാസ്റ്റേഴ്‌സ് ഞായറാഴ്ച ആദ്യകളിയില്‍ കൊച്ചിയില്‍ […]

ദമ്പതിമാരെ കുത്തിപ്പരിക്കേൽപ്പിച്ച് സ്വർണമാല കവർന്നു; തിരൂരങ്ങാടി സ്വദേശി കോഴിക്കോട്ട് പിടിയിൽ

കോഴിക്കോട് : മാത്തറയിൽ വൃദ്ധദമ്പതികളെ കത്തി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് സ്വർണ്ണമാല കവർന്ന കേസിലെ പ്രതി പിടിയിൽ. തിരൂരങ്ങാടി സി.കെ നഗർ സ്വദേശി ഹസീമുദ്ദിനാണ് (30) പിടിയിലായത്. ആ​ഗസ്റ്റ് 27-ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. വളർത്തു നായയുമായി പ്രഭാത സവാരിക്ക് പോയ ​ഗൃഹനാഥനെ നിരീക്ഷിച്ച ശേഷം ഇയാളുടെ ഭാര്യ മാത്രമേ വീട്ടിലുള്ളൂ എന്ന് ഉറപ്പു വരുത്തിയാണ് പ്രതി മോഷണം നടത്തിയത്. ‌ കത്തിവീശി കഴുത്തിലെ സ്വർണമാല കവർന്നശേഷം കൈയിലെ വള ഊരി നൽകാൻ ആവശ്യപ്പെടുകയും മോഷണം ചെറുക്കാൻ ശ്രമിച്ച […]

കണ്ണട ഉപയോഗം കുറക്കാൻ തുള്ളിമരുന്നെന്നത് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; ഈ തുള്ളിമരുന്ന് കണ്ണിൽ ഒഴിക്കരുത്; ഇന്ത്യയിൽ താത്കാലിക നിരോധനം

ന്യൂഡൽഹി: എൻ്റഡ് ഫാർമ പുറത്തിറക്കുന്ന പ്രെസ്‍വ്യു എന്ന തുള്ളിമരുന്ന് ഇന്ത്യയിൽ താൽക്കാലികമായി നിരോധിച്ചു. ഇന്ത്യയിലെ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പ്രായം കൂടുമ്പോൾ കാഴ്ച മങ്ങുന്നവരിൽ കണ്ണട ഉപയോഗം കുറയ്ക്കാൻ സഹായിക്കുന്ന തുള്ളി മരുന്നായിട്ടാണ് ഇതിനെ പരസ്യം ചെയ്തിരുന്നത്. എൻ്റോഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡിന് ഈ മരുന്ന് നിർമിക്കാൻ നൽകിയ അനുമതി ഡിജിസിഎ താൽക്കാലികമായി തടഞ്ഞിട്ടുണ്ട്. തുള്ളി മരുന്ന് ഒഴിച്ചാൽ കണ്ണട ഉപയോഗം കുറയ്ക്കാൻ കഴിയുമെന്ന അവകാശവാദം തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ഡിസിജിഐ ചൂണ്ടിക്കാട്ടുന്നു. ഇതിനാലാണ് അനുമതി […]

യെച്ചൂരിയുടെ മൃതദേഹം പഠനത്തിനായി വിട്ടു നൽ‌കും; പൊതുദർശനം ഇന്ന്

ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനും ഗവേഷണത്തിനുമായി എയിംസിനു വിട്ടു കൊടുക്കും. യെച്ചൂരിയുടെ ആഗ്രഹപ്രകാരം കുടുംബാംഗങ്ങളാണ് മൃതദേഹം വിട്ടു കൊടുക്കുമെന്ന് അറിയിച്ചിരിക്കുന്നത്. ദി വയർ ന്യൂസ് പോർ‌ട്ടൽ എഡിറ്റർ സീമ ചിഷ്ടിയാണ് യെച്ചൂരിയുടെ ഭാര്യ. മൃതദേഹം ഇന്ന് വസന്ത്കുഞ്ജിലെ വീട്ടിലെത്തിക്കും. 14ന് എകെജി സെന്‍ററിൽ പൊതുദർശനത്തിനു ശേഷം മൂന്നു മണിയോടെ മൃതദേഹം വിദ്യാർഥികളുടെ പഠനത്തിനായി വിട്ടു നൽകും.

ഞാന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ തയാര്‍’; കൂടിക്കാഴ്ചയ്ക്ക് ഡോക്ടമാര്‍ എത്താത്തതില്‍ മമതയുടെ അപ്രതീക്ഷിത പ്രഖ്യാപനം

കൊല്‍ക്കത്തയിലെ യുവഡോക്ടറുടെ ബലാത്സംഗകൊലപാതകവുമായി ബന്ധപ്പെട്ട് ബംഗാളില്‍ പ്രതിഷേധങ്ങള്‍ കത്തിപ്പടരുന്നതിനിടെ അപ്രതീക്ഷിത പ്രഖ്യാപനവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. താന്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെയ്ക്കാന്‍ തയാറെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മമത ബാനര്‍ജി അറിയിച്ചത്. സമരം തുടരുന്ന ആര്‍.ജി. കര്‍ മെഡിക്കല്‍ കോളജ് ഡോക്ടേഴ്‌സ് ചര്‍ച്ചയ്ക്ക് എത്താത്തതോടെയാണ് മമത മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ തയാറെന്ന് അറിയിച്ചത്. ആര്‍ ജി കര്‍ മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥകള്‍ക്ക് ഇന്നെങ്കിലും അറുതി വരുമെന്ന് താന്‍ കരുതിയിരുന്നെങ്കിലും അതുണ്ടായില്ലെന്ന് മമത പറഞ്ഞു. സംഭവിച്ചതിനെല്ലാം […]

കൊവിഡ് ലോക്ഡൌൺ സാരമായി ബാധിച്ചു, ആശങ്കയായി മസ്തിഷ്ക വാർധക്യം, കുട്ടികൾക്ക് പെട്ടന്ന് പ്രായമാകുന്നുവെന്ന് പഠനം

ന്യൂയോർക്ക്: ഒന്നരവർഷത്തോളം നീണ്ട കൊവിഡ് ലോക്ഡൗൺ കാലം നമ്മുടെ കുട്ടികളുടെ സാമൂഹിക വിവേകത്തെയും കായിക ക്ഷമതയെയും മാനസികാരോഗ്യത്തെയുമെല്ലാം ബാധിച്ചെന്നു കാണിക്കുന്ന പഠനങ്ങൾ കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായിട്ടുണ്ട്. എംആർഐ സ്കാനുകളില്‍ ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും അകാല മസ്തിഷ്ക വാർധക്യത്തിന്റെ തെളിവുകള്‍ കണ്ടെത്തിയിരിക്കുകയാണ് വാഷിംഗ്ടൺ സർവകലാശാല. അതേസമയം ലോക്ഡൗണിലൂടെ കടന്നുപോയവരിൽ മസ്തിഷ്ക വാർധക്യം കൂടുതൽ ബാധിച്ചത് പെൺകുട്ടികളെയാണെന്നാണ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് പറയുന്നത്. 2018-ൽ ഒമ്പതിനും 17നും ഇടയില്‍‌ പ്രായമുള്ള 160 കുട്ടികളുടെ എംആർഐ സ്കാനുകൾ ഗവേഷകർ ശേഖരിച്ചിരുന്നു. […]