1000 കോടിക്ക് മുകളില്‍ വരുമാനം നല്‍കുന്നത് ഏഴ് സ്‌റ്റേഷനുകള്‍, കേരളത്തിലും റെയില്‍വേക്ക് പണക്കിലുക്കം
രാജ്യത്ത് ഏറ്റവും അധികം വരുമാനം നല്‍കുന്ന സ്റ്റേഷനുകളുടെ പട്ടിക പുറത്ത് വിട്ട് ഇന്ത്യന്‍ റെയില്‍വേ. ഏഴ് സ്റ്റേഷനുകളാണ് പ്രതിവര്‍ഷം ആയിരം കോടിക്ക് മുകളില്‍ വരുമാനം നല്‍കുന്നത്. ഈ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള ഒരു റെയില്‍വേ സ്റ്റേഷനുകളും ഉള്‍പ്പെട്ടിട്ടില്ല. ദക്ഷിണ റെയില്‍വേയില്‍ നിന്ന് ചെന്നൈ മാത്രമാണ് ആയിരം കോടിക്ക് മുകളില്‍ പ്രതിവര്‍ഷം വരുമാനം നല്‍കുന്ന സ്റ്റേഷന്‍. 2023-2024 സാമ്ബത്തിക വര്‍ഷത്തിലെ കണക്കുകളാണ് റെയില്‍വേ പുറത്ത് വിട്ടിരിക്കുന്നത്. 3337 കോടി രൂപ വരുമാനം നല്‍കുന്ന ന്യൂഡല്‍ഹി സ്റ്റേഷനാണ് ഒന്നാം സ്ഥാനത്തുള്ളത്. […]


