ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ന് എല്‍ ക്ലാസ്സിക്കോ; ലോകം കാത്തിരിക്കുന്ന ഇന്ത്യാ-പാക് പോരാട്ടം ഉച്ചയ്ക്ക്

ദുബായ്: ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ന് ഇന്ത്യ- പാക് ക്ലാസ്സിക്ക് സൂപ്പർ പോരാട്ടം. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് വമ്പൻ പോരാട്ടത്തിന് തുടക്കമാവുക. ഇന്നലത്തെ ഇംഗ്ലണ്ട്-ഓസീസ് ത്രില്ലർ പോലെ അതിസുന്ദരമായ പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. രോഹിത് ശർമ്മയെയും സംഘത്തേയും നേരിടാനിറങ്ങുമ്പോൾ സമ്മർദം കൂടുതൽ മുഹമ്മദ് റിസ്വാൻ നയിക്കുന്ന പാകിസ്താന് ടീമിനാണ്. ന്യൂസിലൻഡിനോട് തോറ്റ പാകിസ്താന് സെമി പ്രതീക്ഷ നിലനിർത്താൻ ഇന്ത്യക്കെതിരെ ജയം അനിവാര്യമാണ്. ഇന്ത്യയോടും മുട്ടുകുത്തിയാൽ 29 വർഷത്തിനിടെ ആദ്യമായി ഐസിസി ടൂർണമെന്റിന് വേദിയാവുന്ന പാകിസ്താന് […]

യുഎഇയിൽ ബിസിനസ് ആഗ്രഹിക്കുന്നവർക്ക് 6 മാസത്തെ സന്ദർശക വിസ പ്രഖ്യാപിച്ചു

ദുബൈ: യു.എ.ഇയിൽ ബിസിനസ് രംഗത്ത് നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ആറുമാസത്തെ സന്ദർശക വിസ വരുന്നു. ആറുമാസത്തിനിടെ പലവട്ടം രാജ്യത്തേക്ക് വരാൻ പുതിയ വിസയിൽ സൗകര്യമുണ്ടാകും. യു.എ.ഇ ICP യാണ് ഇക്കാര്യം അറിയിച്ചത്. നിക്ഷേപകർ, സംരംഭകർ, വിദഗ്ധരായ പ്രൊഫഷനലുകൾ, ബിസിനസുകളിൽ സാമ്പത്തിക പങ്കാളിത്തം വഹിക്കുന്നവർ തുടങ്ങിയവർക്കാണ് പ്രത്യേക സന്ദർശക വിസ അനുവദിക്കുക. ആറുമാസത്തിനിടെ ഒറ്റതവണ വരാനും, പലവട്ടം വരാനും കഴിയുന്ന സിംഗ്ൾ, മൾടി എൻട്രി യാത്രകൾ സാധ്യമാകുന്നതായിരിക്കും പുതിയ വിസിറ്റ് വിസ. അതേസമയം തുടർച്ചായി 180 ദിവസത്തിൽ കൂടുതൽ […]

എസ്എസ്എൽസി യോഗ്യത ഉള്ളവർക്ക് വ്യോമസേനയിൽ അ​ഗ്നി​വീ​ർ നിയമനം: അപേക്ഷ 24 വരെ

എസ്എസ്എൽസി യോഗ്യത ഉള്ളവർക്ക് വ്യോമസേനയിൽ അ​ഗ്നി​വീ​ർ നോ​ൺ-​കോ​മ്പാ​റ്റ​ൻ​ഡ് ത​സ്തി​ക​യി​ൽ നിയമനത്തിന് അവസരം. അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ന്മാ​ർ​ക്ക് മാത്രമാണ് നിയമനം. ഹോ​സ്പി​റ്റാ​ലി​റ്റി, ഹൗ​സ് കീ​പ്പി​ങ് സ്‍ട്രീ​മു​ക​ളി​ലാണ് ഒഴിവുകൾ.​ കേ​ര​ള​ത്തി​ൽ ഹൗ​സ് കീ​പ്പി​ങ് സ്ട്രീ​മി​ലാ​ണ് അ​വ​സ​രം. അപേക്ഷകർ ​മെട്രിക്കുലേഷൻ/​ എ​സ്എ​സ്എ​ൽസി/​ ത​ത്തു​ല്യ ബോ​ർ​ഡ് പ​രീ​ക്ഷ പാ​സാ​യി​രി​ക്ക​ണം. കുറഞ്ഞത് 152 സെ​ന്റീ​മീ​റ്റ​ർ ഉയരം വേണം. നെ​ഞ്ച​ള​വി​ൽ അ​ഞ്ച് സെ​ൻ്റി​ മീ​റ്റ​ർ ​വ​രെ വി​കാ​സ​ശേ​ഷി​ ഉ​ണ്ടാ​വ​ണം. മികച്ച കാഴ്ചയും/​ കേ​ൾ​വി ശ​ക്തി​യും ഉണ്ടാ​യി​രി​ക്ക​ണം. മറ്റു വൈ​ക​ല്യ​ങ്ങ​ൾ ഒന്നും പാ​ടി​ല്ല. അപേക്ഷ നൽകാനുള്ള സമയം ഫെ​ബ്രു​വ​രി […]

മൂന്ന് തവണ ജയിച്ചവർക്ക് സീറ്റ് നൽകില്ല; കുഞ്ഞാലിക്കുട്ടിക്കും മുനീറിനും ഒഴികെ

കോഴിക്കോട്: മൂന്ന് ടേം  നിബന്ധന നിയമസഭാ തെരഞ്ഞെടുപ്പിലും ശക്തമായി നടപ്പിലാക്കാൻ മുസ്‍ലിം ലീഗ് തീരുമാനം. ഇതുപ്രകാരം മൂന്ന് തവണ നിയമസഭയിലേക്ക് വിജയിച്ചവർ മത്സരത്തിൽ നിന്ന് മാറിനിൽക്കണം. ഇവർക്ക് അടുത്ത വർഷത്തെ അസംബ്ലി തെരഞ്ഞെടുപ്പിൽ സീറ്റ് നൽകില്ല. എന്നാൽ ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ മുനീർ എന്നീ മുതിർന്ന നേതാക്കൾക്ക് ഇളവ് നൽകും. ഇതോടെ ഇരു നേതാക്കൾക്കും ഇക്കുറിയും സീറ്റ് ലഭിക്കും. തദ്ദേശ സ്ഥാപനങ്ങളിലേക്ക് 30% സീറ്റ് യുവജനങ്ങൾക്ക് നൽകാനും ലീഗിൽ ആലോചനയുണ്ട്. ഇന്ന് നടക്കുന്ന […]

വീണ്ടും കാട്ടാന ആക്രമണം: ഒരാൾ കൊല്ലപ്പെട്ടു

സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​നു​ഷ്യ​ജീ​വ​ൻ പൊ​ലി​ഞ്ഞു. ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പ്ര​ഭാ​ക​ര​ൻ എ​ന്ന അ​റു​പ​തു​കാ​ര​നെ​യാ​ണ് കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്ന​ത്. താ​മ​ര​വെ​ള്ള​ച്ചാ​ൽ മേ​ഖ​ല​യി​ൽ ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. പ്ര​ഭാ​ക​ര​നും മ​രു​മ​ക​ൻ സു​രേ​ന്ദ്ര​നും ചേ​ർ​ന്ന് ക​ടി​നു​ള്ളി​ൽ വ​ന​വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ പോ​കു​ന്ന​തി​നി​ടെ​യാ​ണ് കാ​ട്ടാ​നാ​യാ​ക്ര​മ​ണം ഉ​ണ്ടാ​കു​ന്ന​ത്. സു​രേ​ന്ദ്ര​നെ​യാ​ണ് ആ​ദ്യം കാ​ട്ടാ​ന ആ​ക്ര​മി​ക്കാ​നെ​ത്തി​യ​ത്. ഇ​യാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ പ്ര​ഭാ​ക​ര​ന് ഓ​ടി ര​ക്ഷ​പ്പെ​ടാ​നാ​യി​ല്ല. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​ക​രും സം​ഭ​വ​സ്ഥ​ല​ത്തേ​യ്ക്ക് തി​രി​ച്ചു. പീച്ചി ഡാ​മി​ന്‍റെ റി​സ​ർ​വോ​യ​റി​നോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന വ​ന​മേ​ഖ​ല​യാ​ണ് താ​മ​ര​വെ​ള്ള​ച്ചാ​ൽ. റി​സ​ർ​വോ​യ​റി​ൽ​നി​ന്നു മ​ത്സ്യം പി​ടി​ച്ചും വ​ന​വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ക്കു​മാ​ണ് ഇ​വി​ടെ […]

ചൂരല്‍ മലയില്‍ പുതിയ പാലം നിര്‍മിക്കും; 35 കോടിയുടെ പദ്ധതി

‏തിരുവനന്തപുരം : വയനാട് ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ചൂരല്‍മല പാലം പുതുതായി നിര്‍മിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഇതിനായി 35 കോടി രൂപയുടെ പദ്ധതിക്കുള്ള നിര്‍ദേശം അംഗീകരിച്ചതായും മന്ത്രി പറഞ്ഞു. ചൂരല്‍മല ടൗണില്‍നിന്നു മുണ്ടക്കൈ റോഡിലേക്ക് എത്തുന്ന രീതിയിലാണ് പുതിയ പാലം പണിയുക. കഴിഞ്ഞ ദുരന്തകാലത്ത് പുഴയില്‍ ഉയര്‍ന്ന വെള്ളത്തിന്റെ അളവ് തിട്ടപ്പെടുത്തി അതിനെക്കാള്‍ ഉയരത്തിലായിരിക്കും പാലം പണിയുക. പാലത്തിന്റെ ആകെ നീളം 267.95 മീറ്ററായിരിക്കും. പുഴയുടെ മുകളില്‍ 107 മീറ്ററും ഇരു കരകളിലേക്കും 80 മീറ്റര്‍ നീളവും […]

ഹജ്ജ് 2025 മക്കയില്‍ വിസിറ്റ് വിസക്കാര്‍ക്കുള്ള വിലക്ക് ഏപ്രില്‍ 29 മുതല്‍ ജൂൺ 11 വരെ; പരിശോധന കർശനമാക്കും

റിയാദ്: ഈ വർഷത്തെ ഹജ്ജ് 2025 ക്രമീകരണങ്ങളുടെ ഭാഗമായി മക്കയില്‍ വിസിറ്റ് വിസക്കാര്‍ക്കുള്ള വിലക്ക് ഏപ്രില്‍ 29 ന് നിലവില്‍ വരുമെന്ന് ഹജ്ജ് – ഉംറ കാര്യ മന്ത്രാലയം അറിയിച്ചു. ദുല്‍ഖഅ്ദ ഒന്നു (പ്രതീക്ഷിക്കുന്ന തീയതി – ഏപ്രില്‍ 29) മുതല്‍ ദുല്‍ഹജ് 14 (പ്രതീക്ഷിക്കുന്ന തീയതി: ജൂണ്‍ 11) വരെയുള്ള കാലത്ത് വിസിറ്റ് വിസക്കാര്‍ മക്കയില്‍ പ്രവേശിക്കുന്നതിനും വിശുദ്ധ നഗരിയിൽ തങ്ങുന്നതിനും വിലക്കേർപ്പെടുത്തി. സന്ദര്‍ശന വിസക്കാര്‍ക്ക് ഹജ്ജ് കര്‍മം നിര്‍വഹിക്കാനും അനുമതിയില്ല. ഇക്കാര്യങ്ങള്‍ പുതുതായി ഇഷ്യു […]

എട്ടാം ക്ലാസുകളിൽ ആരേയും അരിച്ചു പെറുക്കി തോൽപ്പിക്കില്ല: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: അധ്യാപകർ ഉത്തരക്കടലാസുകൾ നോക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഒന്ന് മുതൽ ഒൻപത് വരെ ഉള്ള ക്ലാസുകളിലെ ഉത്തരക്കടലാസുകൾ വിലയിരുത്തി വീട്ടിലേയ്ക്ക് കൊടുത്തു വിടണമെന്ന് ശിവൻകുട്ടി പറഞ്ഞു. ഉത്തരക്കടലാസുകൾ മറിച്ചു നോക്കാത്ത അധ്യാപകർ ഉണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എട്ടാം ക്ലാസുകളിൽ ആരേയും അരിച്ചു പെറുക്കി തോൽപ്പിക്കില്ലെന്നും മിനിമം മാർക്ക് ഏർപ്പെടുത്തുന്നത് വിദ്യാർത്ഥികളെ തോൽപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതല്ലെന്നും വിദ്യാഭ്യാസവകുപ്പ് മന്ത്രി കൂട്ടിച്ചേർത്തു. മാർക്ക് കുറവുള്ള വിദ്യാർത്ഥികൾക്ക് പഠന പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌കൂളുകളിൽ അക്കാദമിക മികവും […]

മലപ്പുറത്തു 13കാരിയെ അമ്മയുടെ മുന്നിലിട്ട് ബലാത്സംഗം ചെയ്ത പ്രതി ജെയ്മോൻ; മലപ്പുറം സ്വദേശിയെ കൊന്ന് ഭാര്യയെയും മക്കളെയും കൂട്ടി ഒളിച്ചോടിയയാൾ

മലപ്പുറം: 13കാരിയെ അമ്മയുടെ മുന്നിലിട്ട് ബലാത്സംഗം ചെയ്‌ത ജെയ്മോൻ കൊലക്കേസ് പ്രതി. ഇയാൾക്കെതിരെ നാല് ബലാത്സംഗ കേസുകളുമുണ്ടെന്ന് പൊലീസ് പറയുന്നു. 2018ൽ മലപ്പുറം കാളികാവിൽ മുഹമ്മദലി എന്നായാളെ കൊന്ന് അയാളുടെ ഭാര്യയും മക്കളുമായി ഒളിച്ചോടിയിരുന്നു. മദ്യത്തിൽ ചിതൽവിഷം ചേർത്താണ് മുഹമ്മദാലിയെ ജെയ്മോൻ കൊന്നത്. ഇതിന് മുഹമ്മദാലിയുടെ ഭാര്യ ഉമ്മുൽ സാഹിറയും കൂട്ടുനിന്നു. മുഹമ്മദാലിയുടെയും ഉമ്മുൽ സാഹിറയുടെയും രണ്ട് മക്കളേയും കൂട്ടിയാണ് അന്ന് ജെയ്മോൻ ഒളിച്ചോടിയത്. സംഭവം നടന്ന് രണ്ടു വർഷങ്ങൾക്ക് ശേഷമാണ് തമിഴ്‌നാട്ടിലെ ദിണ്ഡിഗലിൽ നിന്ന് ഇവരെ […]

വഴക്കിനിടെ ഫോൺ എറിഞ്ഞുതകർത്തു; വിഷമത്തിൽ സഹോദരി കിണറ്റിൽ ചാടി, രക്ഷിക്കാനായി സഹോദരനുമിറങ്ങി, ഇരുവർക്കും ദാരുണാന്ത്യം

ചെന്നൈ : തമിഴ്‌നാട് പുതുക്കോട്ടൈയില്‍ സഹോദരങ്ങള്‍ കിണറ്റില്‍ വീണ് മരിച്ചു. സഹോദരങ്ങളായ പവിത്രയും മണികണ്ഠനുമാണ് മരിച്ചത് വഴക്കിനിടയില്‍ പവിത്ര കിണറ്റിൽ ചാടുകയായിരുന്നു പിന്നാലെ രക്ഷിക്കാൻ ഇറങ്ങിയതായിരുന്നു സഹോദരൻ മണികണ്ഠൻ.