ഇന്ത്യയിൽ എംപോക്‌സ് വൈറസ് ബാധ സ്ഥിരീകരിച്ചു

ന്യൂഡൽഹി: ഇന്ത്യയിൽ എംപോക്സ് വൈറസ് ബാധ സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യത്ത് നിന്ന് എത്തിയയാളിലാണ് രോഗം സ്ഥിരീകരിച്ചത്. എംപോക്സ് വൈറസിന്റെ വെസ്റ്റ് ആഫ്രിക്കൻ ക്ലേഡ് 2 വകഭേദമാണ് പരിശോധനയിൽ കണ്ടെത്തിയതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 2022 ജൂലൈ മുതൽ 30 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിന് സമാനമാണിതെന്നും ലോകാരോഗ്യ സംഘടനയുടെ പൊതുജനാരോഗ്യ അടിയന്താരവസ്ഥ ഇതിന് ബാധകമല്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ നിർദേശമുള്ളത് ക്ലേഡ് 1 വകഭേദത്തെ സംബന്ധിച്ചാണ്. രോഗം ബാധിച്ചയാളുടെ ആരോഗ്യസ്ഥിതിക്ക് […]

രണ്ട് വര്‍ഷം നീണ്ട നിയമപോരാട്ടം; യുഎഇയിൽ മലയാളിക്ക് 11.5 കോടി രൂപ നഷ്ടപരിഹാരം

ന്യൂഡല്‍ഹി: ഹെല്‍ത്ത്- ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ ജി.എസ്.ടി. കുറയ്ക്കുന്ന കാര്യത്തില്‍ നവംബറില്‍ ചേരുന്ന ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമുണ്ടാവുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഇത് പരിശോധിക്കാനായി മന്ത്രിതല സമിതിയെ നിയോഗിച്ചുവെന്നും തിങ്കളാഴ്ചത്തെ ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തിനുശേഷം മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാന്‍സര്‍ മരുന്നുകളുടെ നികുതി 12-ല്‍നിന്ന് അഞ്ചുശതമാനമായി കുറച്ചു. ഏതാനും ലഘുഭക്ഷണങ്ങളുടേയും ജി.എസ്.ടിയില്‍ കുറവുവരുത്തി. ഷെയറിങ് അടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന ഹെലികോപ്ടറുകളുടെ ജി.എസ്.ടി. അഞ്ചുശതമാനമായിരിക്കും. കേന്ദ്ര- സംസ്ഥാന സര്‍വകലാശാലകള്‍ക്കുള്ള ജി.എസ്.ടി. ഒഴിവാക്കി. ഓണ്‍ലൈന്‍ ഗെയിമിങ്ങില്‍നിന്നുള്ള വരുമാനം 412 ശതമാനം […]

കാന്‍സര്‍ മരുന്നുകള്‍ക്ക് വിലകുറയും; ഇന്‍ഷുറന്‍സ് പ്രീമിയംനികുതി കുറയ്ക്കുന്നതില്‍ തീരുമാനം പിന്നീട്

ന്യൂഡല്‍ഹി: ഹെല്‍ത്ത്- ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ ജി.എസ്.ടി. കുറയ്ക്കുന്ന കാര്യത്തില്‍ നവംബറില്‍ ചേരുന്ന ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമുണ്ടാവുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഇത് പരിശോധിക്കാനായി മന്ത്രിതല സമിതിയെ നിയോഗിച്ചുവെന്നും തിങ്കളാഴ്ചത്തെ ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തിനുശേഷം മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാന്‍സര്‍ മരുന്നുകളുടെ നികുതി 12-ല്‍നിന്ന് അഞ്ചുശതമാനമായി കുറച്ചു. ഏതാനും ലഘുഭക്ഷണങ്ങളുടേയും ജി.എസ്.ടിയില്‍ കുറവുവരുത്തി. ഷെയറിങ് അടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന ഹെലികോപ്ടറുകളുടെ ജി.എസ്.ടി. അഞ്ചുശതമാനമായിരിക്കും. കേന്ദ്ര- സംസ്ഥാന സര്‍വകലാശാലകള്‍ക്കുള്ള ജി.എസ്.ടി. ഒഴിവാക്കി. ഓണ്‍ലൈന്‍ ഗെയിമിങ്ങില്‍നിന്നുള്ള വരുമാനം 412 ശതമാനം […]

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നടുവത്ത് സ്വദേശി നിയാസ് പുതിയത്ത് (23) മരിച്ചത്. ബെംഗളുരുവിൽ പഠിക്കുന്ന നിയാസ് അസുഖബാധിതനായി ചികിത്സയിലായിരുന്നു. ചികിത്സയിൽ കഴിയവേ ഇന്നാണ് മരണം സംഭവിച്ചത്.

അരീക്കോട് സുല്ലമുസ്സലാമിൽ ഭാഷാപഠനത്തിന് ഇനി വിർച്ച്വൽ റിയാലിറ്റി

അരീക്കോട് : നിർമ്മിതബുദ്ധി ജോലിസാധ്യതകൾ ഇല്ലാതാക്കുകയല്ല, മറിച്ച് ജോലിമേഖലകളെയും സാധ്യതകളെയും വർധിപ്പിക്കുകയാണെന്നും വിദ്യാർഥികൾ തങ്ങളുടെ മനസ്സിലുള്ള സംരംഭകത്വ ആശയങ്ങളും ചിന്തകളും ആകാശത്തോളം വളർത്തിയാൽ മാത്രമേ മുന്നേറാൻ സാധിക്കുകയുള്ളൂവെന്നും നജീബ് കാന്തപുരം എം.എൽ.എ. അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളേജിൽ പുതിയ ഓഗ്മെന്റഡ് റിയാലിറ്റി (വിർച്ച്വൽ റിയാലിറ്റി) ലാംഗ്വേജ് ലാബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാഷാപഠനത്തിന് സഹായകരമാകുന്ന നിർമ്മിതബുദ്ധി സങ്കേതികവിദ്യകളുപയോഗിക്കുന്ന എ.ആർ., വി.ആർ. ലാബ് സൗകര്യമുള്ള കേരളത്തിലെ ആദ്യ കോളേജാണ് സുല്ലമുസ്സലാം. കോളേജ് മാനേജർ പ്രൊഫ. എൻ.വി. അബ്ദുറഹ്‌മാൻ അധ്യക്ഷതവഹിച്ചു. […]

മുകേഷിൻ്റെ മുൻകൂർ ജാമ്യം; അപ്പീൽ നൽകേണ്ടെന്ന് സർക്കാർ

കൊച്ചി: ബലാത്സംഗക്കേസില്‍ നടനും എംഎൽഎയുമായ എം മുകേഷിൻ്റെ മുൻകൂർ ജാമ്യത്തിൽ അപ്പീൽ ഇല്ല. ഹൈക്കോടതിയിൽ അപ്പീൽ നൽകേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. എസ്ഐടി നൽകിയ കത്ത് പ്രോസിക്യൂഷൻ മടക്കും. അപ്പീലിന് സാധ്യത ഇല്ലെന്ന് മറുപടി നൽകും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുകേഷിന് മുൻകൂർ ജാമ്യം നൽകിയത്. മുകേഷിൻ്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെടാൻ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യം നല്‍കിയ സെഷന്‍സ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനായിരുന്നു തീരുമാനം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവ് […]

പോലീസിലെ ഇസ് ലാ മോ ഫോബിക്: പാനായിക്കുളം കേസ്; മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ട് എസ്. ശശിധരനെതിരെ ഗുരുതര ആരോപണവുമായി മുൻ മജിസ്ട്രേറ്റ് മുഹമ്മദ് താഹ.

കോഴിക്കോട്: പാനായിക്കുളം സിമി കേസുമായി ബന്ധപ്പെട്ട് ലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ട് എസ്. ശശിധരനെതിരെ ഗുരുതര ആരോപണവുമായി മുൻ മജിസ്ട്രേറ്റ് മുഹമ്മദ് താഹ. പാനായിക്കുളം എൻഐഎ കേസിലെ 17ാം പ്രതി നിസാമിന് ജാമ്യം നൽകിയതിന് അന്ന് കേസ് അന്വേഷിച്ച ശശിധരൻ തന്നെ സിമിക്കാരനാക്കി സസ്​പെൻഡ് ചെയ്യാൻ ശ്രമിച്ചെന്നാണ് ആരോപണം. പൊലീസുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങൾ ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് ശശിധരനെതിരായ ആരോപണങ്ങൾ മുഹമ്മദ് താഹ ഫേസ്ബുക്കിൽ വീണ്ടും പങ്കുവെച്ചത്. പാനായിക്കുളം കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ട ഹൈക്കോടതി നടപടി […]

സംവിധായകൻ രഞ്ജിത്തിന് മുൻകൂര്‍ ജാമ്യം; 30 ദിവസത്തേക്ക് അറസ്റ്റ് തടഞ്ഞ് കോടതി

കോഴിക്കോട്: സംവിധായകൻ രഞ്ജിത്തിന് മുൻകൂര്‍ ജാമ്യം. കോഴിക്കോട് സ്വദേശിയായ യുവാവ് നല്‍കിയ പീഡന പരാതിയിലാണ് ജാമ്യം അനുവദിച്ചത്. 30 ദിവസത്തേക്ക് രഞ്ജിത്തിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ടാണ് കോഴിക്കോട് പ്രിന്‍സിപ്പൽ ജില്ലാ കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്. കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവാണ് രഞ്ജിത്തിനെതിരെ പരാതി നല്‍കിയത്. . യുവാവിന്‍റെ പരാതിയിൽ കോഴിക്കോട് കസബ പൊലീസാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്. ലൈംഗികാതിക്രമ കുറ്റം ചുമത്തിയാണ് എഫ്ഐആര്‍. നേരത്തെ ബംഗാളി നടിയുടെ പരാതിയിൽ […]

നിവിൻ പോളിക്കെതിരായ പരാതിക്കാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചു; 12 യൂട്യൂബർമാർക്കെതിരെ കേസ്

കൊച്ചി: നടൻ നിവിൻ പോളിക്കെതിരെ പരാതി നൽകിയ യുവതിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചതിന് കേസ്. 12 യൂട്യൂബർമാർക്കെതിരെയാണ് എറണാകുളം ഊന്നുകൽ പൊലീസ് കേസെടുത്തത്. യുവതിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം വിശദമായി ഇന്ന് രേഖപ്പെടുത്തുനാരിക്കവേയാണ് ഇത്തരത്തിലൊരു സംഭവം. കഴിഞ്ഞ ദിവസം യുവതിയെ ആലുവയിലെ റൂറൽ ക്രൈം ബ്രാഞ്ച് ഓഫീസിൽ വിളിച്ചു വരുത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. ദുബായിൽ വെച്ച് പീഡിപ്പിച്ചതായി യുവതി പറഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ ആയിരുന്നു താൻ എന്നാണ് നിവിന്റെ വാദം. എന്നാൽ ഉറക്കപ്പിച്ചിലാണ് താൻ മാധ്യമങ്ങളിലൂടെ […]

സൂപ്പർലീഗിൽ ഇന്ന് തൃശ്ശൂർxകണ്ണൂർ മത്സരം വൈകീട്ട് ഏഴിന് പയ്യനാട് സ്റ്റേഡിയത്തിൽ

മലപ്പുറം: സൂപ്പർ ലീഗ് കേരളാ ഫുട്ബോളിൽ തൃശ്ശൂർ മാജിക് എഫ്.സി.യും കണ്ണൂർ വാരിയേഴ്‌സ് എഫ്.സി.യും തിങ്കളാഴ്ച ആദ്യ മത്സരത്തിന്. തൃശ്ശൂർ ടീമിന്റെ ഹോം ഗ്രൗണ്ടായ പയ്യനാട് സ്റ്റേഡിയത്തിൽ തിങ്കളാഴ്ച വൈകീട്ട് ഏഴിനാണ് കളി. യുവത്വവും അനുഭവസമ്പത്തുമുള്ള ടീമിനെയാണ് തൃശ്ശൂർ കളത്തിലിറക്കുക. ഐ.എസ്.എൽ. താരങ്ങളായ സി.കെ. വിനീതും മെയിൽസൺ ആൽവസുമാകും ടീമിന്റെ പ്രധാന ആയുധങ്ങൾ. കഴിഞ്ഞ സീസണുകളിൽ പ്രൊഫഷണൽ ഫുട്‌ബോളിൽനിന്ന് വിട്ടുനിന്ന വിനീതിന്റെ തിരിച്ചുവരവുകൂടിയാകും ഈ മത്സരം. വിനീതിനൊപ്പം യുവതാരം മുഹമ്മദ് സഫ്‌നാദും മുന്നേറ്റനിരയിലുണ്ടാകും. ഐ.എസ്.എലിലും ഐ ലീഗിലും […]