ആളുകള്‍ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങിതുടങ്ങി, ഇനി സബ്‌സിഡി നല്‍കുന്നത് അനാവശ്യമെന്ന് നിതിന്‍ ഗഡ്കരി

വൈദ്യുതവാഹന നിര്‍മാതാക്കള്‍ക്ക് ഇനി സര്‍ക്കാര്‍ സബ്‌സിഡി നല്‍കേണ്ടതില്ലെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. തുടക്കത്തില്‍ വൈദ്യുതവാഹനങ്ങള്‍ നിര്‍മിക്കുന്നതിന് ചെലവ് കൂടുതലായിരുന്നു. ആവശ്യം വര്‍ധിച്ചതോടെ നിര്‍മാണച്ചെലവ് ഗണ്യമായി കുറഞ്ഞു. ഇനിയും കൂടുതല്‍ സബ്‌സിഡി നല്‍കുന്നത് അനാവശ്യമാണെന്നും ഗഡ്കരി പറഞ്ഞു. ബ്ലൂംബെര്‍ഗ് എന്‍.ഇ.എഫ്. സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപയോക്താക്കള്‍ സ്വന്തംനിലയില്‍ വൈദ്യുതവാഹനങ്ങളും സി.എന്‍.ജി. വാഹനങ്ങളും തിരഞ്ഞെടുത്തുതുടങ്ങി. വൈദ്യുതവാഹനങ്ങള്‍ക്ക് പെട്രോള്‍, ഡീസല്‍ വാഹനങ്ങളെക്കാള്‍ കുറഞ്ഞ ജി.എസ്.ടി.യാണ് ഈടാക്കുന്നത്. ലിഥിയം അയേണ്‍ ബാറ്ററികളുടെ വില കുറയുന്നത് വൈദ്യുതവാഹനങ്ങളുടെ നിര്‍മാണച്ചെലവ് ഇനിയും കുറയ്ക്കും. രണ്ടുവര്‍ഷത്തിനുള്ളില്‍ […]

റമ്പൂട്ടാൻ കഴിക്കുന്നതിനിടെ കുരു തൊണ്ടയിൽ കുരുങ്ങി; ആറ് വയസുകാരിക്ക് ദാരുണാന്ത്യം

പെരുമ്പാവൂര്‍ (എറണാകുളം): റമ്പൂട്ടാന്‍ പഴം കഴിക്കുന്നതിനിടെ കുരു തൊണ്ടയില്‍ കുരുങ്ങി പെണ്‍കുഞ്ഞ് മരിച്ചു. കണ്ടന്തറ ചിറയത്തുവീട്ടില്‍ മന്‍സൂറിന്റെ മകള്‍ നൂറ ഫാത്തിമ (6) യാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് വീട്ടില്‍ മറ്റുകുട്ടികള്‍ക്കൊപ്പം റമ്പൂട്ടാന്‍ കഴിക്കുന്നതിനിടെയാണ് സംഭവം. ശ്വാസതടസ്സം അനുഭവപ്പെട്ട് കുഴഞ്ഞുവീണ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരിച്ചു. കണ്ടന്തറ ഹിദായത്തുല്‍ ഇസ്ലാം സ്‌കൂളിലെ യു.കെ.ജി. വിദ്യാര്‍ഥിനിയാണ്. മാതാവ്: ജിഷമോള്‍. സഹോദരങ്ങള്‍: ബീമാ ഫാത്തിമ, ഐസ ഫാത്തിമ. കബറടക്കം തിങ്കളാഴ്ച 10-ന് കണ്ടന്തറ ജുമാ മസ്ജിദ് കബര്‍സ്താനില്‍.

മലപ്പുറത്ത് നവവരനെ കാണാതായിട്ട് നാല് ദിവസം; ദുരൂഹത ആരോപിച്ച് കുടുംബം

മലപ്പുറം : പള്ളിപ്പുറത്ത് ഇന്ന് വിവാഹിതനാകേണ്ടിയിരുന്ന യുവാവിനെ നാല് ദിവസമായി കാണാനില്ല. നാലാം തീയതി പാലക്കാട്ടേക്ക് പോയ വിഷ്ണുജിത്തിനെക്കുറിച്ചാണ് യാതൊരു വിവരവും ഇല്ലാത്തത്. പൊട്ടിക്കരഞ്ഞുകൊണ്ട് ഒരു മാതാവ് തന്റെ മകന് വേണ്ടി കാത്തിരിക്കുകയാണ്. വിഷ്ണുജിത്തിന്റെ വിവാഹം ഇന്ന് നടക്കേണ്ടിയിരുന്നതാണ്. വിവാഹാഘോഷം നടക്കേണ്ട വീട് ഇന്ന് ശോകമൂകമാണ്. എട്ട് വർഷം പ്രണയിച്ച യുവതിയെ വിവാഹംകഴിക്കാൻ പോകുന്നതിന്റെ സന്തോഷത്തിലായിരുന്നു വിഷ്ണുജിത്ത്. വിവാഹച്ചെലവുകൾക്ക് പണം കണ്ടെത്താൻ ഈ മാസം നാലിന് പാലക്കാട് പോയതാണ്. പിന്നീട് തിരിച്ചു വന്നിട്ടില്ല. നാലിന് വൈകുന്നേരം എട്ട് […]

റെയില്‍വേയില്‍ മികച്ച അവസരം, 11,558 ഒഴിവുകളൾ

നോണ്‍ ടെക്‌നിക്കല്‍ പോപ്പുലര്‍ കാറ്റഗറിയിലേക്ക് അപേക്ഷ ക്ഷണിച്ച് റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ്. 11,558 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വിശദമായ നോട്ടിഫിക്കേഷന്‍ ആര്‍ ആര്‍ ബിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഒഴിവുകള്‍: ചിഫ് കൊമ്മേഴ്സ്യൽ കം ടിക്കറ്റ് സൂപ്പര്‍വൈസര്‍ 1736, സ്‌റ്റേഷന്‍ മാസ്റ്റര്‍ 994, ഗുഡ്‌സ് ട്രെയിന്‍ മാനേജര്‍ 3,144, സീനിയര്‍ ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ് 732, ജൂനിയര്‍ അക്കൗണ്ട് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ് 1507, കൊമ്മേഴ്സ്യൽ കം ടിക്കറ്റ് ക്ലാര്‍ക്ക് 2022, അക്കൗണ്ട്‌സ് ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ് […]

ഓണക്കിറ്റ് വിതരണം; സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ 6 ലക്ഷത്തോളം വരുന്ന മഞ്ഞ കാർഡ് ഉടമകൾക്കും വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാരായ എൻ പി ഐ കാർഡ് ഉടമകൾക്കും വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് നടക്കും. ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം നിർവഹിക്കും. ഓണക്കിറ്റുകൾ റേഷൻ കടകൾ വഴി ഇന്ന് മുതൽ വിതരണം ആരംഭിക്കും. ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാർക്ക് സെപ്റ്റംബർ പത്ത് മുതൽ […]

കെഎസ്ആർടിസി വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും നവീകരിച്ചു

യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിങ്‌ സു​ഗമമാക്കൻ കെ എസ് ആർ ടി സി ഓൺലൈൻ വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും നവീകരിച്ചു. onlineksrtcswift.com എന്ന വെബ്സൈറ്റും ENTE KSRTC NEO OPRS മൊബൈൽ ആപ്പുമാണ് പരിഷ്കരിച്ചത്. വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ മുഖാന്തരം യാത്ര ചെയ്യേണ്ട സ്‌റ്റേഷനുകൾ കണ്ടെത്താനും സ്‌റ്റേഷനുകളിലെ ബസുകൾ അറിയാനും സാധിക്കും. യുപിഐ ആപ്‌ വഴി വളരെ വേ​ഗത്തിൽ ടിക്കറ്റ് ലഭ്യമാകും.

ട്രെയിൻ മാറിയതറിഞ്ഞ് ചാടിയിറങ്ങി, വണ്ടിക്കും പ്ലാറ്റ്ഫോമിനുമിടയില്‍; യുവതിക്ക് രക്ഷകരായി റെയില്‍വേപോലീസ്

കണ്ണൂർ: റെയില്‍വേ പോലീസ് യുവതിയുടെ ജീവൻ രക്ഷിച്ചു. ട്രെയിൻ മാറിക്കയറിയതിനെ തുടർന്ന് വേഗത്തില്‍ ഇറങ്ങുമ്ബോള്‍ വണ്ടിക്കും പ്ലാറ്റ്ഫോമിനും ഇടയില്‍ വീണ യുവതിയാണ് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് 6.40-ന് കണ്ണൂർ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. റെയില്‍വേ സീനിയർ സിവില്‍ പോലീസ് ഓഫീസർ കെ. സുധീഷ്കുമാറും സിവില്‍ പോലീസ് ഓഫീസർ പി.വി. റെനീഷുമാണ് രക്ഷകരായത്. എറണാകുളത്തേക്ക് യാത്ര ചെയ്യേണ്ടിയിരുന്ന യുവതി മംഗളൂരുഭാഗത്തേക്കുള്ള പരശുറാം എക്സപ്രസില്‍ മാറിക്കയറുകയായിരുന്നു. ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോഴാണ് വണ്ടി മാറിയത് അറിഞ്ഞത്. ഉടൻ ചാടി ഇറങ്ങുകയായിരുന്നു. പിടിവിട്ട് വണ്ടിക്കടിയിലേക്ക് […]

കാത്തിരിപ്പിന് വിരാമം: ഗ്ലോടൈം ഇവന്റിൽ ഐഫോൺ 16 അവതരിപ്പിക്കാൻ ആപ്പിൾ

വാർഷിക ഐഫോൺ ഇവന്റിൽ നെക്സ്റ്റ് ജനറേഷൻ സിരീസിലെ ഐഫോൺ 16 അവതരിപ്പിക്കാനൊരുങ്ങി ആപ്പിൾ. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നിവ ആയിരിക്കാം ഇവന്റിൽ ലോഞ്ച് ചെയ്യുന്നത്. ഗ്ലോടൈം ഇവന്റെന്ന് പേരിട്ടിരിക്കുന്ന ചടങ്ങിലാണ് ഐഫോൺ 16 സിരീസ് പുറത്തിറക്കാൻ സാധ്യത കാണുന്നത്. സെപ്റ്റംബർ 9ന് ഇന്ത്യൻ സമയം രാത്രി 10.30നാണ് അവതരിപ്പിക്കുക. ഐഫോണുകൾക്ക് പുറമേ, വാച്ചുകളും എയർപോഡുകളും ഉൾപ്പെടെ രണ്ട് ആക്‌സസറികളും ആപ്പിൾ പുറത്തിറക്കുക. മാക്റൂമേഴ്സിന്റെ റിപ്പോർട്ട് […]

കോഴിക്കോട് ലുലു മാള്‍ തുറന്നു; വികസനത്തിനു തടസം ഗതാഗത കുരുക്കെന്ന് യൂസഫലി

കോഴിക്കോട് : ലുലു മാള്‍ തുറന്നു. ലുലു ഗ്രുപ്പ് നാടിന്റെ വികസനത്തിനു ഒപ്പം എന്നും ഉണ്ടാകുമെന്നു ചെയര്‍മാന്‍ എം എ യൂസഫലി പറഞ്ഞു. വികസനത്തിനു തടസം ആകുന്നത് ഗതാഗത കുരുക്കാണ്. ഗതാഗത സൗകര്യം വികസനത്തില്‍ പ്രധാന ഘടകമാണ്. എല്ലാവരും ഇക്കാര്യത്തില്‍ ഒരുമിച്ചു നിക്കണം എന്നും യൂസഫലി പറഞ്ഞു ഗതാഗത കുരുക്കിന് കാരണം വാഹന പെരുപ്പമാണ്. ഇത് പരിഹരിക്കാന്‍ പുതിയ റോഡുകളും പലങ്ങളും നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി എന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സ്ഥലം ഏറ്റെടുക്കാന്‍ […]

ചെറിയ വീടുകൾക്ക് യു എ നമ്പറാണെങ്കിലും നികുതി ഈടാക്കില്ല

അറുപത് ചതുരശ്ര മീറ്ററിൽ (646 ചതുരശ്ര അടി) താഴെ വിസ്തീർണമുള്ള വീടുകൾക്ക് യു എ (താൽക്കാലിക) നമ്പർ ആണെങ്കിലും തദ്ദേശ സ്ഥാപനങ്ങൾ വസ്തു നികുതി (കെട്ടിട നികുതി) ഈടാക്കില്ലെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവ്. യു.എ നമ്പറുള്ള കെട്ടിടങ്ങൾക്ക് നിലവിൽ മൂന്നിരട്ടിയാണ് വസ്‌തു നികുതി. എന്നാൽ 60 ചതുരശ്ര മീറ്ററിൽ താഴെയുള്ള വീടുകളെ നികുതിയിൽ നിന്ന് ഒഴിവാക്കി. ഈ ഇളവ് യു എ നമ്പർ ലഭിച്ച വീടുകൾക്കും ബാധകമാണ്. ലൈഫ് ഭവന പദ്ധതി പ്രകാരം അനുവദിച്ച വീടുകൾക്ക് യു […]