കുവൈത്തില്‍ കപ്പല്‍ മറിഞ്ഞ് മരിച്ചത് തൃശൂര്‍‍ സ്വദേശി; മരണം അടുത്ത മാസം നാട്ടിലേക്ക്‌ വരാനിരിക്കെ, കണ്ണൂര്‍ സ്വദേശിക്കായി തിരച്ചില്‍

ഇറാൻ ചരക്ക് കപ്പലായ അറബ് കതർ കുവൈത്തില്‍ മറിഞ്ഞ് തൃശൂർ മണലൂർ പാലം സ്റ്റോപ്പ് സൂര്യാനഗറില്‍ വെളക്കേത്ത് ഹനീഷ് ( 26) മരിച്ചു.അമ്മ: നിമ്മി. സഹോദരൻ: ആഷിക്. 10 മാസം മുൻപാണ് കപ്പലില്‍ ജോലിക്ക് പോയത്. അടുത്ത മാസമോ, ഡിസംബറിലോ നാട്ടിലെത്തുമെന്ന് നേരത്തെ കൂട്ടുകാരെ അറിയിച്ചിരുന്നു. 2 ആഴ്ച മുന്നേ കുവൈത്തിലെത്തിയതായി ഹനീഷ് പറഞ്ഞതായി കൂട്ടുകാർ പറയുന്നു.  അപകടത്തില്‍പെട്ട കണ്ണൂർ സ്വദേശിക്കായി തിരച്ചില്‍. ഇറാൻ ചരക്കുകപ്പല്‍ കുവൈത്ത് തീരത്ത് മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ കണ്ണൂർ വെള്ളാട് കാവുംകുടി […]

പ്രകൃതി ദുരന്ത മുന്നറിയിപ്പിന് ‘കവചി’ന്റെ സൈറൺ; മുഴങ്ങുക തീവ്രതയ്ക്കനുസരിച്ച് നിറങ്ങൾ പ്രകാശിപ്പിച്ച് വ്യത്യസ്ത ശബ്ദങ്ങളിൽ

കോഴിക്കോട്: കേരളത്തിൽ പ്രകൃതി ദുരന്തങ്ങൾ സംബന്ധിച്ച് മുന്നറിയിപ്പ് നൽകാനായി മൊബൈൽ ടവറുകളിലടക്കം സ്ഥാപിച്ച സൈറണുകൾ ഇനി വിവിധ ശബ്ദങ്ങളിൽ മുഴങ്ങും. 126 സൈറണുകളിൽ 91 എണ്ണം നിലവിൽ സ്ഥാപിച്ചിട്ടുണ്ട്. ഇവ കടലേറ്റം, തീവ്രമഴ, കാറ്റ്, ചൂട് എന്നിവയുണ്ടാവുമ്പോൾ തീവ്രതയ്ക്കനുസരിച്ച് നിറങ്ങൾ പ്രകാശിപ്പിച്ച് വ്യത്യസ്ത ശബ്ദങ്ങളിൽ ആയിരിക്കും മുന്നറിയിപ്പ് നൽകുക. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കീഴിൽ ‘കവചം’ പദ്ധതിയുടെ ഭാഗമായാണ് സൈറണുകൾ സ്ഥാപിച്ചത്. നാഷണൽ സൈക്ലോൺ റിസ്ക് മിറ്റഗേഷൻ പ്രോജക്ടിന്റെ ഭാഗമായാണ് പദ്ധതി. കേന്ദ്ര കാലാവസ്ഥാവകുപ്പ് അടക്കമുള്ള ഏജൻസികളുടെ […]

7 മാസം കൊണ്ട് ഷൂ പൊളിഞ്ഞു; അഡിഡാസ് കമ്പനിക്ക് 10,500 രൂപ പരാതിക്കാരന് നല്‍കാന്‍ കോടതി ഉത്തരവ്

കൊച്ചി: 10 വര്‍ഷം വരെ യാതൊരു പ്രശ്‌നവും ഉണ്ടാകില്ല എന്ന വാഗ്ദാനം വിശ്വസിച്ച് വാങ്ങിയ പതിനയ്യായിരം രൂപ വിലയുള്ള ഷൂ ഏഴുമാസം കഴിഞ്ഞപ്പോള്‍ പൊളിഞ്ഞു. ഉപഭോക്താവിന്‍റെ പരാതി കേൾക്കാൻ തയ്യാറാകാതിരുന്ന ഷൂ നിർമാതാക്കളായ അഡിഡാസ് കമ്പനിക്ക് ഉപഭോക്ത‌ൃ കോടതി പിഴ ശിക്ഷ വിധിച്ചു. അഡിഡാസ് ഇന്ത്യ, കോംഫി ഷൂ മേക്കേഴ്‌സ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ മുതിര്‍ന്ന പൗരനും വിമുക്ത ഭടനുമായ എറണാകുളം കൂനമ്മാവ് സ്വദേശി എം.ജെ. മാര്‍ട്ടിന്‍ നൽകിയ പരാതിയിലാണ് 7,500 രൂപ നഷ്ടപരിഹാരവും 3,000 രൂപ കോടതി […]

തലമുറകൾക്ക് പ്രചോദനം നൽകിയ നടൻ, മലയാളത്തിന്റെ മമ്മൂക്കക്ക് പിറന്നാൾ ആശംസകൾ

അഭിനയ ജീവിതത്തിന്റെ നിരവധി നാഴികക്കല്ലുകൾ പൂർത്തിയാക്കിയ മമ്മൂട്ടി വീണ്ടുമൊരു പിറന്നാളിന്റെ നിറവിലാണ്. സിനിമ സ്വപ്നം കണ്ടുനടന്ന ഒരു ചെറുപ്പക്കാരൻ സിനിമയിലെത്തിയ കഥ എത്ര തവണ കേട്ടാലും വീണ്ടും നമ്മളിൽ കൗതുകമുണർത്താറുണ്ട്. അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിൽ സെക്കൻഡുകൾ മാത്രം അഭിനയിച്ച് തുടങ്ങിയ ആ ഇരുപതുകാരനിൽ നിന്ന് ഇപ്പോൾ നേടിയെടുത്ത സിംഹാസനം പണിതെടുക്കാൻ തന്റെ കഠിന പരിശ്രമം മാത്രമായിരുന്നു അയാൾക്ക് മുതൽക്കൂട്ട്. മലയാളത്തിന്റെ മഹാനടൻ എന്ന് നമ്മൾ സ്നേഹത്തോടെ വിളിക്കുമ്പോഴും, താനൊരു മികച്ച നടൻ ആയിട്ടില്ല, ഇപ്പോഴും തന്നിലെ […]

മന്ത്രിയുടെ ഇടപെടലിൽ തടസ്സം നീങ്ങി; തിരൂർ ജില്ല ആശുപത്രിയിൽ ഓങ്കോളജി വിഭാഗത്തിന് പ്രവർത്തിക്കാം

തിരൂർ: തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് ഇളവുകൾ നൽകിയതോടെ തിരൂർ ജില്ല ആശുപത്രിയിലെ ഓങ്കോളജി വിഭാഗം ഉടൻ പ്രവർത്തന സജ്ജമാകും. നിബന്ധനകൾക്ക് വിധേയമായി പുതിയ ഓങ്കോളജി ബ്ലോക്കിന് പാർഷ്യൽ ഒക്യുപൻസി നൽകാൻ മന്ത്രി നഗരസഭക്ക് നിർദേശം നൽകി. മലപ്പുറത്ത് നടന്ന ജില്ലതല അദാലത്തിലാണ് തീരുമാനം. നിർമാണം പൂർത്തിയായെങ്കിലും കെട്ടിട നിർമാണ ചട്ടങ്ങളിലുണ്ടായിരുന്ന നൂലാമാലകളിൽ കുടുങ്ങി ഓങ്കോളജി വിഭാഗം പ്രവർത്തന സജ്ജമായിരുന്നില്ല. ഒക്യുപൻസി സർട്ടിഫിക്കറ്റ് ലഭിക്കാത്തതായിരുന്നു പ്രധാന തടസ്സം. ഇതിനുപരിഹാരം കാണാനാണ് ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ജില്ല […]

മഞ്ചേരിയില്‍ നിരോധിത പുകയിലയുല്‍പന്നങ്ങളുടെ വന്‍ ശേഖരവുമായെത്തിയ ലോറി പോലീസ് പിടികൂടി

മണ്ണാര്‍ക്കാട് സ്വദേശികളായ രണ്ടു പേര്‍ അറസ്റ്റില്‍. പിടികൂടിയത് നിരോധിച്ച പുകയിലയുല്‍പന്നങ്ങളുടെ രണ്ടരലക്ഷത്തിലധികം പായ്ക്കറ്റുകള്‍. മൈസൂരില്‍ നിന്നും ലോറിയില്‍ ഒളിപ്പിച്ച് കടത്തിയ നിരോധിത പുകയിലയുല്‍പന്നങ്ങളുടെ വന്‍ ശേഖരവുമായി രണ്ടുപേര്‍ മഞ്ചേരിയില്‍ പോലീസിന്‍റെ പിടിയിലായി. മണ്ണാര്‍ക്കാട് പെരുമ്പിടാരി സ്വദേശികളായ റിയാസ്(39),ചെറിയാറക്കല്‍ ഫിറോസ്(52) എന്നിവരെയാണ് മഞ്ചേരി സി.ഐ.സുനില്‍പുളിക്കല്‍, എസ്.ഐ. ജസ്റ്റിന്‍ എന്നിവരും സംഘവും അറസ്റ്റ് ചെയ്തത്. ജില്ലയിലേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്ന്‌ വന്‍തോതില്‍ നിരോധിതപുകയിലയുല്‍പന്നങ്ങള്‍ ചരക്കുലോറികളിലും മറ്റും രഹസ്യകേന്ദ്രങ്ങളില്‍ എത്തിച്ച് വില്‍പനനടത്തുന്നതായി മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.ശശിധരന്‍ ഐപിഎസ് ന് രഹസ്യവിവരം ലഭിച്ചിരുന്നു. […]

കെ.എസ്.ഇ.ബി. നൽകുന്ന വൈദ്യുതിബില്ലുകൾ ഇനി മലയാളത്തിലാക്കും

കെ.എസ്.ഇ.ബി. നൽകുന്ന വൈദ്യുതിബില്ലുകൾ ഇനി മലയാളത്തിലാക്കും. ഇംഗ്ലീഷിൽ തയ്യാറാക്കുന്ന ബില്ലുകളിലെ വിവരങ്ങൾ മനസ്സിലാക്കുന്നതിന് ഉപഭോക്താക്കൾക്ക് വലിയ പ്രയാസം നേരിടുന്നതായി പാലക്കാട് ജില്ലാപഞ്ചായത്ത് ഹാളിൽ നടന്ന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പിൽ പരാതി ഉയർന്നിരുന്നു. ഇതു സംബന്ധിച്ച് കെ.എസ്.ഇ.ബി. ഉചിതമായ തിരുമാനമെടുക്കണമെന്ന് റഗുലേറ്ററി കമ്മിഷൻ ചെയർമാൻ ടി.കെ. ജോസ് ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് ബില്ലുകൾ മലയാളത്തിലാക്കാൻ നടപടി സ്വീകരിക്കുമെന്ന് കെ.എസ്.ഇ.ബി. സിസ്റ്റം ഓപ്പറേഷൻസ് ചീഫ് എൻജിനീയർ (പ്രസരണവിഭാഗം) വിജു രാജൻ ജോൺ വ്യക്തമാക്കിയത്. ആവശ്യപ്പെടുന്നവർക്ക് മാത്രം ഇംഗ്ലീഷിൻ ബില്ല് നൽകിയാൽ […]

പോലീസ് അമിതാധികാരം കാണിച്ചാൽ വെറുതെ വിടില്ല; ഒരു അങ്കിളും രക്ഷിക്കാനുണ്ടാകില്ലെന്ന് വിഡി സതീശൻ

സെക്രട്ടേറിയറ്റിൽ ഇരിക്കുന്നവൻമാരെ സംരക്ഷിക്കാൻ ഇട്ടിരിക്കുന്ന കാക്കിയുടെ വില അറിയാതെ ഏതെങ്കിലും ഉദ്യോഗസ്ഥർ അമതാധികാരം പ്രയോഗിച്ചാൽ ഒറ്റ ഒരാളെയും വെറുതെ വിടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സെക്രട്ടേറിയറ്റിന് പിന്നിൽ യൂത്ത് കോൺഗ്രസുകാരെ ക്രൂരമായി തല്ലി. ഇന്നലെ കാട്ടിയത് അമിതാധികാരമാണ്. അങ്ങനെ അധികാരമൊന്നും പോലീസിന് ആരും നൽകിയിട്ടില്ല. മുകളിൽ ഇരിക്കുന്നവരെ സുഖിപ്പിക്കാൻ വേണ്ടി ചെയ്ത ഒരാൾ നടക്കുന്നത് കണ്ടല്ലോ? ഒരാളും ഉണ്ടാകില്ല സംരക്ഷിക്കാനെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി അങ്കിൾ ആണെന്നു പറഞ്ഞാണ് മലപ്പുറത്ത് ഒരുത്തൻ ചിലതൊക്കെ ചെയ്തത്. […]

താനാളൂരിൽ വെറ്റില നുള്ളുന്നതിനിടെ കർഷകൾ ഷോക്കേറ്റ് മരിച്ചു

താനാളൂർ : തറയിൽ സ്കുളിന് സമീപം വെറ്റില നുള്ളുന്നതിനിടെകർഷകൻ ഷോക്കേറ്റ് മരിച്ചു. ഒഴുർ ഹാജിപടി സ്വദേശി മുളമുക്കിൽ വിശ്വനാഥനാണ് (55)മരണപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് പുളിക്കിയത്ത് മുഹമ്മദ് കുട്ടി എന്ന ബാവയുടെ വെറ്റിലത്തോട്ടത്തിൽ വെച്ചാണ് അപകടം സംഭവിച്ചത്. ഭാര്യ: സ്മിത. മക്കൾ: വിനയ, അഖില, വൈഷ്ണവ്. മരുമകൻ : വിവേവ് (കടുങ്ങാത്തുക്കുണ്ട്) ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം വീട്ടുവളത്തിൽ സംസ്കരിക്കും

പോലീസിലെ ക്രിമിനലുകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ: പി.വി.അൻവർ 

കേരള പോലീസിലെ ക്രിമിനലുകള്‍ക്കെതിരെ താന്‍ നല്‍കിയ പരാതികളില്‍ സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് പി.വി.അന്‍വര്‍ എംഎല്‍എ.മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്തത് നടപടിയുടെ ആദ്യ സൂചനയാണെന്നും അതുകൊണ്ടുതന്നെ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിക്കുന്നുവെന്നും അന്‍വര്‍ പറഞ്ഞു. “പരാതിയില്‍ പറയുന്ന പ്രധാന കാര്യം സ്വര്‍ണക്കള്ളക്കടത്തും പോലീസിലെ ക്രിമിനലുകളുമെന്നതാണ്. നാളെ തൃശൂര്‍ ഡിഐജി തന്‍റെ മൊഴിയെടുക്കും. അന്വേഷണത്തില്‍ നീതി ലഭിക്കും എന്നാണ് പ്രതീക്ഷ. പോലീസില്‍ പുഴുക്കുത്തുകളുണ്ട്.’പി.വി.അൻവർ പറഞ്ഞു. തൃശൂർ ഡിഐജി നല്ല ഉദ്യോഗസ്ഥന്‍ എന്നാണ് മനസിലാക്കുന്നതെന്നും സത്യസന്ധമായ അന്വേഷണം നടക്കും […]