മൂന്നുപേരും ചേര്‍ന്ന് എന്നെ മുതലാക്കി. പെണ്ണുങ്ങള്‍ക്കുള്ള ബിയര്‍ ആണെന്ന് പറഞ്ഞ് മദ്യം തന്നു… പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണി’; സുജിത് ദാസിനെതിരായ മലപ്പുറത്തെ സ്ത്രീയുടെ വെളിപ്പെടുത്തലിന്റെ മുഴുവന്‍ രൂപം

മലപ്പുറം: വിവാദ മുന്‍ എസ്.പി സുജിത് ദാസിനെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വെളിപ്പെടുത്തലിന്റെ ഞെട്ടലിലാണ് കേരളം. സുജിത് ദാസടക്കമുള്ള പൊലീസിലെ ഉന്നതര്‍ക്കെതിരായ മലപ്പുറം സ്വദേശിനിയായ സ്ത്രീയുടെ വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ടര്‍ ടി.വിയാണ് പുറത്തുവിട്ടത്. മലപ്പുറം മുന്‍ എസ്.പി സുജിത് ദാസ്, തിരൂര്‍ മുന്‍ ഡിവൈഎസ്പി വി.വി ബെന്നി, പൊന്നാനി മുന്‍ സി.ഐ വിനോദ് എന്നിവര്‍ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. പൊലീസ് ഉന്നതര്‍ പരസ്പരം കൈമാറിയായിരുന്നു പീഡനമെന്നും യുവതി വെളിപ്പെടുത്തി. ബലാത്സംഗം നടന്നത് മലപ്പുറത്ത് 2022ലാണ് മലപ്പുറത്തുവച്ച് […]

വീട്ടമ്മയുടെ ബലാല്‍സംഗ ആരോപണം: കുടുംബം തകര്‍ക്കാനുള്ള ഗൂഡാലോചനയെന്ന് സുജിത് ദാസ്

തിരുവനന്തപുരം: വീട്ടമ്മയുടെ ബലാത്സംഗ ആരോപണം അടിസ്ഥാന രഹിതമെന്ന് മുന്‍ എസ്പി സുജിത് ദാസ്. ആരോപണത്തിനു പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് സുജിത് ദാസ് പറഞ്ഞു. ആരോപണത്തിനെതിരെ കേസ് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2022ല്‍ എസ്പി ഓഫീസില്‍ സഹോദരനും കുട്ടിക്കും ഒപ്പമായിരുന്നു സ്ത്രീ എത്തിയത്. റിസപ്ഷന്‍ രജിസ്റ്ററില്‍ വിശദാംശങ്ങള്‍ ഉണ്ട്. നിരന്തരമായി പൊലീസിനെതിരെ കേസ് കൊടുക്കുന്ന സ്ത്രീയാണ് ഇപ്പോള്‍ ഇത്തരം ആരോപണവുമായി രംഗത്തെത്തിയതെന്നും സുജിത് ദാസ് അവകാശപ്പെടുന്നു. ഒരു എസ്എച്ച്ഒക്കെതിരെ നല്‍കിയ പരാതി സ്‌പെഷ്യല്‍ ബ്രാഞ്ചിനെ ഉപയോഗിച്ച് അന്വേഷിച്ചതാണ്. പരാതിയില്‍ […]

മന്ത്രിയുടെ കൈത്താങ്ങിൽ മുഹമ്മദ് ഷംലിക്

മലപ്പുറം : തദ്ദേശസ്വയംഭരണ വകുപ്പ് മലപ്പുറം ജില്ലാ അദാലത്തിൽ മന്ത്രി എം ബി രാജേഷ് 90% ഭിന്ന ശെഷിക്കാരനായ മുഹമ്മദ് ശാമിലിക്കിനെ കേൾക്കാൻ നേരിട്ട് എത്തി വർഷങ്ങളായി അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയ മന്ത്രി നഗരസഭ ചെയർമാനെയും നേരിട്ട് ബന്ധപ്പെട്ട് അടിയന്തര പരിഹാരം കാണാനും ഉദ്യോഗസ്ഥരോട് അദാലത്തിൽ തന്നെ എസ്റ്റിമേറ്റ് തയ്യാറാക്കാനും നീർദ്ദേശിച്ചു വർഷങ്ങളായ പുനിലപ്പാടത്തുകാരുടെ അംഗൻവാടി സ്ഥിതി ചെയ്യുന്ന ഭാഗത്തേക്കും ഇരുപതോളം വീട്ടുകാർ താമസിക്കുന്ന മുഹമ്മദ് ഷാംലിക്കിന്റെയും വീട്ടിലേക്കുള്ള വഴി തടസ്സം ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ […]

മൂന്നടിയില്‍ ചിലിയെ വീഴ്ത്തി; മുന്നേറ്റം തുടര്‍ന്ന് അര്‍ജന്റീന

മിന്നുന്ന മൂന്ന് ഗോളുകള്‍, ലോകകപ്പ് യോഗ്യതാ റൌണ്ടില്‍ ചിലിയെ 3-0 ത്തിന് തകർത്ത് അർജന്റീന. ഇതോടെ ലോകകപ്പ് യോഗ്യതാ റൌണ്ടില്‍ 7 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 18 പോയിന്റുമായി അർജന്റീന ഒന്നാം സ്ഥാനത്ത് തുടരുന്നു. കോപ്പ അമേരിക്ക ഫൈനലില്‍ പരിക്കേറ്റ ലയണല്‍ മെസിയില്ലാതെ യോഗ്യതാ റൌണ്ട് മത്സരങ്ങള്‍ കളിക്കാനിറങ്ങിയ ആർജന്റീന വിജയകുതിപ്പ് തുടരുകയാണ്. തുടക്കം മുതല്‍ അവസാനം വരെ അക്രമണോത്സുകമായ കളിച്ച അർജന്റീന, രണ്ടാം പകുതിയുടെ തുടക്കത്തില്‍ മാക് അലിസ്റ്ററിന്റെ ആദ്യ ഗോളിലൂടെ ലീഡ് നേടി. പിന്നീട് 84-ാം […]

എസ്.പി സുജിത് ദാസ് ബലാത്സംഗം ​ചെയ്തെന്ന് വീട്ടമ്മയുടെ വെളിപ്പെടുത്തൽ; പൊലീസുകാർ മാറിമാറി പീഡിപ്പിച്ചു

മലപ്പുറം: പി.വി. അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തലിനെ തുടർന്ന് സസ്​പെൻഷനിലായ മലപ്പുറം മുൻ എസ്.പി എസ്. സുജിത് ദാസ് തന്നെ ബലാത്സംഗം ചെയ്തെന്ന് വീട്ടമ്മയുടെ പരാതി. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട പരാതി നല്‍കാനെത്തിയ തന്നെ മലപ്പുറം മുന്‍ എസ്.പി സുജിത് ദാസ്, തിരൂര്‍ മുന്‍ ഡിവൈ.എസ്.പി വി.വി. ബെന്നി, പൊന്നാനി മുന്‍ സി.ഐ വിനോദ് എന്നിവര്‍ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഇവർ പരസ്പരം കൈമാറിയായിരുന്നു പീഡനമെന്നും സുഹൃത്തായ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് വഴങ്ങിക്കൊടുക്കാൻ എസ്.പി ആവശ്യപ്പെട്ടുവെന്നും പൊന്നാനി സ്വദേശിയായ യുവതി […]

പൂവിളി പൂവിളി പൊന്നോണമായി”; ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച്‌ ഇന്ന് കേരളത്തില്‍ അത്തം

പൂക്കളും പൂവിളികളുമായി ഓണം എത്തി. ഇന്ന് ലോകമെമ്ബാടുമുള്ള മലയാളികള്‍ അത്തം ആഘോഷിക്കുന്നത് ഇത്തവണ ചിങ്ങത്തില്‍ രണ്ട് അത്തവും തിരുവോണവും ഉണ്ട് എന്ന പ്രത്യേകതയും ഉണ്ട് ഇത്തവണത്തെ ഓണത്തിന്. പതിവിന് വിപരീതമായാണ് ഇത്തവണ അത്തവും തിരുവോണവും 2 ദിവസമായി എത്തുന്നത്. ചിങ്ങ മാസത്തില്‍ അത്തം നാളില്‍ പൂക്കളം ഇട്ടുകൊണ്ട് ആരംഭിക്കുന്ന ഓണാഘോഷങ്ങള്‍ പത്താം നാള്‍ തിരുവോണ ദിനത്തിലാണ് പലയിടത്തും അവസാനിക്കുക. അത്തം മുതല്‍ പത്തുദിനം ലോകമെമ്ബാടുമുള്ള മലയാളികള്‍ക്ക് ഉത്സവപ്രതീതിയാണ് സമ്മാനിക്കുന്നത്. ഒത്തുചേരലുകളും ആഘോഷങ്ങളുമായി മലയാളികള്‍ ഓണത്തെ വരവേല്‍ക്കാനായി ഒരുങ്ങി […]

മജ്ജ മാറ്റിവക്കല്‍ ചികിത്സയ്ക്ക് സഹായകമാകുന്ന ബോണ്‍മാരോ രജിസ്ട്രി കേരളത്തില്‍ ആദ്യമായി സജ്ജമാക്കാന്‍ ആരോഗ്യ വകുപ്പ് അനുമതി നല്‍കി

തിരുവനന്തപുരം :മജ്ജ മാറ്റിവക്കല്‍ ചികിത്സയ്ക്ക് സഹായകമാകുന്ന ബോണ്‍മാരോ രജിസ്ട്രി കേരളത്തില്‍ ആദ്യമായി സജ്ജമാക്കാൻ സംസ്ഥാന ആരോഗ്യവകുപ്പിന്റെ അനുമതി.തലശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ – കെ ഡിസ്‌കിന്റെ സഹകരണത്തോടെയാണ് സംസ്ഥാനത്ത് ആദ്യമായി ബോണ്‍മാരോ രജിസ്ട്രി തയ്യാറാക്കുന്നത്. മജ്ജ മാറ്റിവെക്കല്‍ ചികിത്സ ചെലവ് ഗണ്യമായി കുറയ്ക്കുക, രക്താര്‍ബുദം ബാധിച്ചവര്‍ക്ക് അനുയോജ്യമായ മൂലകോശം ലഭ്യമാക്കുന്നതിനായി രോഗികളുടെ ഡേറ്റാബേസ് തയ്യാറാക്കുകഎന്നീ ലക്ഷ്യങ്ങളോടെയാണ് രജിസ്ട്രി തയ്യാറാക്കുന്നതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.ഇന്ത്യയില്‍ നിലവില്‍ സര്‍ക്കാരിതര മേഖലയില്‍ 6 ബോണ്‍മാരോ രജിസ്ട്രികള്‍ മാത്രമാണുള്ളത്.

സിനിമ നയ രൂപീകരണ സമിതിയിൽ നിന്ന് എം.മുകേഷിനെ മാറ്റി

സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് എം.മുകേഷിനെ മാറ്റി. സി.പി.ഐ.എമ്മിന്റെ നിർദ്ദേശപ്രകാരമാണ് മുകേഷിനെ മാറ്റിയത്. ഫെഫ്ക അധ്യക്ഷൻ ബി.ഉണ്ണികൃഷ്ണൻ അടക്കം ബാക്കിയുള്ള 9 പേരും സമിതിയിൽ തുടരും. നവംബര്‍ പകുതിക്ക് ശേഷം കൊച്ചിയിൽ കോൺക്ലേവ് സംഘടിപ്പിക്കാനാണ് തീരുമാനം. ചലച്ചിത്ര വികസന കോര്‍പറേഷൻ ചെയര്‍മാൻ ഷാജി എൻ കരുണിനാകും നടത്തിപ്പ് ചുമതല. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയ‍ർന്ന ലൈംഗിക അതിക്രമ ആരോപണങ്ങളിൽ കുറ്റാരോപിതനായ എം മുകേഷിനെ സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് മാറ്റണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇതിനുപിന്നാലെയാണ് […]

പിവി അൻവറിന് കളിത്തോക്ക് അയച്ച് യൂത്ത് ലീഗ്; ഒരു കൊട്ട നാരങ്ങ” തിരിച്ചയച്ച് പി വി അൻവർ

എഡിജിപി എംആർ അജിത് കുമാറിന് എതിരായ വെളിപ്പെടുത്തലുകളെ തുടർന്ന് ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞതിനു പിന്നാലെ പിവി അൻവറിന് യൂത്ത് ലീഗ് കളിത്തോക്ക് അയച്ചിരുന്നു. ഇതിന് പിന്നാലെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പി വി അൻവർ എംഎൽഎ. ഫേസ് ബുക്കിൽ ഒരു കൊട്ട ചെറുനാരങ്ങയുടെ ചിത്രവുമായി പി വി അൻവർ യൂത്ത് ലീഗിന് നൽകിയ മറുപടി കത്തുന്ന വിവാദങ്ങൾക്കിടയിലെ ചിരിയാവുകയാണ്. രാഷ്ട്രീയ എതിരാളികൾക്ക് നർമ്മവും പരിഹാസവും നിറഞ്ഞതായിരുന്നു എംഎൽഎയുടെ മറുപടി. ജീവന് ഭീഷണിയുണ്ടെന്ന് പലതവണ ആവർത്തിച്ച അൻവർ തോക്ക് ലൈസൻസിന് […]

വിദ്യാർത്ഥികളുടെ തല്ലുമാല അറുതിയില്ല; ഇന്നും റോഡിൽ നടന്നത് പൊരിഞ്ഞ തല്ല്; തെരുവു യുദ്ധത്തിൽ ഗതികേടിലായി നാട്ടുകാരും വ്യാപാരികളും..!

കുറ്റിപ്പുറത്ത് ഇന്നലെയും വിദ്യാർത്ഥികളുടെ ചേരി തിരിഞ്ഞ തെരുവു യുദ്ധം ഇന്നലെത്തെ തമ്മിൽ തല്ല് അരങ്ങേറിയത് ഹൈസ്കൂൾ റോഡിലെ സബ് രജിസ്ട്രാർ ഓഫീസ് പരിസരത്ത് വടിയും കമ്പുമായി ആക്രമിച്ചതിൽ രണ്ട് മൂന്ന് പേർക്ക് പരിക്കേറ്റു തലപൊട്ടി ചോര ഒഴുകി. കുറ്റിപ്പുറം നഗത്തിൽ വിദ്യാർത്ഥികളുടെ ചേരിതിരിഞ തമ്മിൽ തല്ലും തെരുവു കയ്യാങ്കളിയും പതിവ് കാഴ്ചയാണ്. ഇന്നലെയും വിദ്യാർത്ഥികൾ കൂട്ടമായി എത്തി സബ് രജിസ്ട്രാർ ഓഫീസ് പരിസരത്തെ ട്രാൻസ്ഫോർമറിനും കടകൾക്കും സമീപത്തായി ഏറ്റുമുട്ടി. വടി കൊണ്ട് ആക്രമിച്ചതിനെ തുടർന്ന് തലയിൽ നിന്നും […]