സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷം ഹജ്ജ് തീര്‍ഥാടനത്തിന് തിരഞ്ഞെടുക്കപ്പെട്ടവരുടെ പാസ്പോര്ട്ടുകള് സ്വീകരിക്കാന്‍ നാല് പ്രത്യേക കൗണ്ടറുകള്‍ ഏര്‍പ്പെടുത്തി. തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍, കാസർകോട് എന്നിവിടങ്ങളിലാണ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുകയെന്ന് ഹജ്ജ് കമ്മിറ്റി അധികൃതര്‍ അറിയിച്ചു. കരിപ്പൂര്‍ ഹജ്ജ് ഹൗസിലും കോഴിക്കോട് പുതിയറ റീജനല്‍ ഓഫിസിലും തീര്‍ഥാടകരുടെ പാസ്പോര്ട്ടുകള് സ്വീകരിക്കുന്നതിന് പുറമെയാണ് പ്രത്യേക കൗണ്ടറുകള്‍.തിങ്കളാഴ്ച രാവിലെ പത്തു മുതല്‍ രണ്ടു വരെ തിരുവനന്തപുരം പാളയം നന്ദാവനം എ.ആര് പൊലീസ് ക്യാമ്പിന് എതിര്‍വശത്തുള്ള മുസ്ലിം അസോസിയേഷന് ഹാളിൽ കൗണ്ടര്‍ […]