കാണാതായ ഹെൽത്ത് സൂപ്പർ വൈസറുടെ മൃതദേഹം പുഴയിൽ; കണ്ടെത്തിയത് ഇന്ന് രാവിലെ നടത്തിയ തെരച്ചിലിൽ

കൊണ്ടോട്ടി: പൂക്കോട്ടൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് സൂപ്പർവൈസർ പുളിക്കൽ ഒളവട്ടൂർ സ്വദേശിയായ കക്കോട്ട് പുറത്ത് മുസ്‌തഫ (53) യുടെ മയ്യിത്ത് പുഴയിൽ നിന്ന് കണ്ടെത്തി. ഇന്ന് രാവിലെ നടത്തിയ തെരച്ചിലിൽ കരുവൻതിരുത്തി പെരവൻമാട് ഭാഗത്തുനിന്നാണ് മയ്യിത്ത് കണ്ടെത്തിയത്. ചൊവ്വാഴ്ച‌ രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു. തിരിച്ചെത്താത്തതിനെത്തുടർന്ന് വീട്ടുകാർ കൊണ്ടോട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം നടക്കുന്നതിനിടെ മുസ്‌തഫയുടെ സ്കൂ‌ട്ടറും ചെരുപ്പും ഇന്നലെ രാവിലെ ഫറോക്ക് പഴയ പാലത്തിനു സമീപത്തു നിന്നു കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യത്തിൽ ഇയാൾ […]

മൊബൈൽ ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി

മലപ്പുറം : കോട്ടക്കുന്നിൽ മൊബൈൽ ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. തിരുനാവായ സ്വദേശി ടി കെ മുഹമ്മദാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത് .അഗ്നിരക്ഷാ സേന യുവാവിനെ അനുനയിപ്പിച്ച് ടവറിൽ നിന്ന് താഴെ ഇറക്കി

കാക്കഞ്ചേരി ജംഗ്ഷനിൽ സ്ഥാപിച്ച കോൺഗ്രീറ്റ് ഡിവൈഡറുകൾ ദുരിതമാകുന്നു.

കാക്കഞ്ചേരി: കാക്കഞ്ചേരി ജംഗ്ഷനിൽ സർവീസ് റോഡിനോട് ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ ഭൂമി സംരക്ഷിക്കാൻ ഇവിടെ സ്ഥലം ഇടിച്ചു നിരത്തി റോഡിൽ സ്ഥാപിച്ച കോൺഗ്രീറ്റ് ഡിവൈഡറുകൾ വാഹനങ്ങൾക്ക് ദുരിതമാകുന്നു. ഇവിടെ നിലവിൽ ഉപയോഗിച്ചിരുന്ന ഭൂമി ഇടിച്ചു നിരത്തി റോഡിൽ ഡിവൈഡറുകൾ സ്ഥാപിച്ചത് കാരണം കാക്കഞ്ചേരി കോട്ടപ്പുറം റോഡിലെ പള്ളികൾ ബസാർ ഭാഗത്ത് നിന്നും വരുന്ന വലിയ വാഹനങ്ങളിൾക്ക് സർവീസ് റോഡിൽ ഇടത് ഭാഗത്തേക്ക് തിരിഞ്ഞു പോകാൻ സാധിക്കാത്ത അവസ്ഥയാണ്‌. വലിയ വാഹനങ്ങളിൽ നേരെ സർവീസ് റോഡിലേക്ക് തിരിയാൻ സാധിക്കാത്തതിനാൽ […]

ഉത്തരക്കടലാസ് കാണാനില്ല, ലിസ്റ്റില്‍ മാര്‍ക്കുകള്‍ മാറി; വിദ്യാര്‍ഥികളെ വലച്ച്‌ കാലിക്കറ്റ് സര്‍വകലാശാല

തേഞ്ഞിപ്പലം: എഴുതിയ പരീക്ഷയുടെ ഫലം നോക്കിയപ്പോള്‍ വിത്ഹെല്‍ഡ് (ഫലം തടഞ്ഞുവെച്ചിരിക്കുന്നു) എന്നുകണ്ട് അന്വേഷിക്കാനാണ് മുക്കം എം.എ.എം.ഒ. കോളേജിലെ രണ്ടു വിദ്യാർഥികള്‍ കാലിക്കറ്റ് സർവകലാശാലയിലെത്തിയത്. ബി.എസ്‌സി. ഫിസിക്സ് നാലാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയാണ് രണ്ടുപേരും എഴുതിയിരുന്നത്. പലതവണ സർവകലാശാലയിലെത്തി അന്വേഷിച്ചു. ഉത്തരക്കടലാസുകള്‍ ലഭിച്ചിട്ടില്ലെന്നായിരുന്നു മറുപടി. പരിഹാരമായി രണ്ടുപേരോടും ഒരിക്കല്‍കൂടി പരീക്ഷ എഴുതിക്കോളാനും പരീക്ഷാ ഫീസ് ഒഴിവാക്കിത്തരാമെന്നും പറഞ്ഞു. അങ്ങനെ രണ്ടുപേരും വീണ്ടും പരീക്ഷയ്ക്ക് ഒരുങ്ങി. ഫീസ് ഇളവൊന്നും കിട്ടിയില്ല. വീണ്ടും പരീക്ഷയെഴുതിയെങ്കിലും ഫലംവന്നപ്പോള്‍ വിത് ഹെല്‍ഡ് തന്നെ. രണ്ടാമതെഴുതിയ […]

ഇനി ഒപി ടിക്കറ്റ് ഓൺലൈൻ വഴി എടുക്കാം; രോഗികൾക്ക് പണം ഡിജിറ്റലായി അടയ്ക്കാം; പുത്തൻ സംവിധാനങ്ങളൊരുങ്ങുന്നതായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി ഡിജിറ്റലായി പണം അടയ്ക്കാം അതിനുള്ള സൗകര്യം ഒരുക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ക്യൂ ഒഴിവാക്കാൻ ഇനി ഓണ്‍ലൈനിൽ അപ്പോയിന്‍മെന്റും പുതിയ സംവിധാനത്തിലൂടെ എടുക്കാം. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, യുപിഐ മുതലായവ വഴി സേവനം പ്രയോജനപ്പെടുത്താമെന്ന് മന്ത്രി പറഞ്ഞു. പി.ഒ.എസ്. മെഷീന്‍ വഴിയാണ് ഡിജിറ്റലായി പണം അടയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കുന്നത്. ഇ ഹെല്‍ത്ത് പദ്ധതി നടപ്പില്‍ വരുത്തിയിട്ടുള്ള താലൂക്ക് ആശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും […]

ഇനി സിംഗിൾ പാരന്റിനും അവിവാഹിതർക്കും കുട്ടികളെ ദത്തെടുക്കാം

ന്യൂഡല്‍ഹി : ദത്തെടുക്കൽ നിയമങ്ങളിൽ ഭേദഗതിയുമായി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം. പുതിയ നിർദേശ പ്രകാരം സിംഗിൾ പാരന്റിനും അവിവാഹിതരായവർക്കും ഇനി മുതൽ കുട്ടികളെ ദത്തെടുക്കാനാകും. പങ്കാളി മരിച്ചവർക്കും, വിവാഹബന്ധം വേർപ്പെടുത്തിയവർക്കും 2 വർഷത്തെ പരിചരണത്തിന് ശേഷം കുട്ടികളെ ദത്തെടുക്കാം. 2016ലെ നിയമങ്ങൾ പ്രകാരം നിയമപരമായി വിവാഹം കഴിച്ചവർക്ക് മാത്രമായിരുന്നു ദത്തെടുക്കാൻ അവസരം.

മകനെ ജയിലിൽ നിന്ന് ഇറക്കാമെന്ന് വാഗ്ദാനം; എക്സൈസ് ഇൻസ്പെക്ടർ ചമഞ്ഞ് പണം തട്ടിയ പ്രതി പിടിയില്‍

കോഴിക്കോട് : കസബ പൊലീസാണ് പ്രതിയെ പിടികൂടിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ചമഞ്ഞാണ് ഇയാള്‍ പണം തട്ടിയത്. മകനെ ജയിലില്‍ നിന്ന് ഇറക്കാന്‍ കേസ് ഒതുക്കി തീര്‍ക്കാമെന്ന് പറഞ്ഞാണ് പരാതിക്കാരിയില്‍ നിന്ന് പ്രതി പണം തട്ടിയത്. മുമ്പും ഇയാള്‍ ആള്‍മാറാട്ടം നടത്തിയിരുന്നുവെന്ന് പൊലീസ്. നടക്കാവ്, കൊണ്ടോട്ടി സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്.

കോഴിക്കോട് ബീച്ച് സന്ദര്‍ശിക്കുന്നവര്‍ സൂക്ഷിക്കുക; നിറുത്തിയിട്ട നിരവധി വാഹനങ്ങളില്‍ മോഷണം

കോഴിക്കോട്: കടല്‍ക്കാറ്റേറ്റ് മനസും ശരീരവും കുളിർപ്പിക്കാൻ ബീച്ചിലെത്തുന്നവർ ജാഗ്രതൈ. നിറുത്തിയിടുന്ന വാഹനങ്ങളില്‍ നിന്ന് വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിക്കാൻ തസ്കരൻമാർ കറങ്ങിനടപ്പുണ്ട്. മോഷണം പതിവായതോടെ പരിശോധന ശക്തമാക്കി പൊലീസ് രംഗത്ത്. ബീച്ച്‌ പരിസരം, റെയില്‍വേ സ്റ്റേഷൻ, ആളൊഴിഞ്ഞ ഇടങ്ങള്‍ എന്നിവിടങ്ങളില്‍ നിറുത്തിയിടുന്ന കാർ, ബെെക്ക് എന്നിവ കുത്തിത്തുറന്നാണ് മോഷണം. മോഷണം കൂടുതലും ബീച്ച്‌ പരിസരങ്ങളിലാണ്. വിലപിടിപ്പുള്ള മൊബൈല്‍ ഫോണുകള്‍, സ്വർണം, ക്യാമറ, ലെൻസ്, പണം, ലാപ്ടോപ്പ്, വാച്ചുകള്‍ എന്നിവയാണ് നഷ്ടപ്പെടുന്നവയില്‍ കൂടുതലും. പത്ത് കേസുകളാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ […]

സ്കോഡയുടെ പുതിയ എസ്യുവിയുടെ പേരിന് അവകാശി ഹാഫിള് മുഹമ്മദ് സിയാദ്:‘കൈലാഖ്’ മലയാളിക്കഭിമാനം

കാസര്‍കോട്: സ്കോഡയുടെ പുതിയ എസ്യുവിക്ക് പേരിട്ട് കാസര്‍കോട് സ്വദേശി. ‘കൈലാഖ്’ എന്നാണ് ഈ വാഹനത്തിന്റെ പേര്. പുതിയ എസ്‌യുവിക്ക് ഈ പേര് പിറന്നതിന്റെ ക്രെഡിറ്റ് മാലയാളിക്കാണെന്ന് സ്‌കോഡ തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍കോട് സ്വദേശിയായ ഹാഫിള് മുഹമ്മദ് സിയാദ്(24) ആണ് സ്‌കോഡയുടെ ചെറു എസ്‌യുവിക്കുള്ള പേര് നിര്‍ദേശിച്ച് സമ്മാനം നേടിയിരിക്കുന്നത്. ഈ എസ്‌യുവിയുടെ ആദ്യ യൂണിറ്റ് ആണ് സിയാദിന് സമ്മാനമായി ലഭിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് പുറത്തിറങ്ങാനൊരുങ്ങുന്ന പുതിയ എസ്‌യുവിക്ക് പേര് നിര്‍ദേശിക്കാനുള്ള മത്സരം സ്‌കോഡ പ്രഖ്യാപിച്ചത്. അതേമാസം തന്നെ […]

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ടാക്‌സി വാഹനങ്ങളില്‍ നിന്ന് അന്യായമായി പ്രവേശന ഫീസ് ഈടാക്കുന്നത് അവസാനിപ്പിക്കണം : പി ഡി പി

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ ടാക്സ‌ി വാഹനങ്ങളിൽ നിന്ന് അന്യായമായി പ്രവേശന ഫീസ് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന് പിഡിപി ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ജാഫറലി ദാരിമി യോഗം ഉദ്ഘാടനം ചെയ്തു. ഭീമമായ പ്രവേശനഫീസ് ഈടാക്കുന്നത് എയർപോർട്ടിനെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമത്തിൻ്റെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു .എയർപോർട്ടിന് അകത്തേക്ക് കടക്കുന്നതിന് ഫീസ് ഏർപ്പെടുത്തിയതിനാൽ വിമാനത്താവള കവാടത്തിൽ വൻ തിരക്ക് അനുഭവപ്പെടുകയും യാത്രക്കാർക്ക് പലർക്കും സമയത്തിന് വിമാനത്താവളത്തിനകത്തേക്ക് എത്താൻ കഴിയാത്ത സാഹചര്യവുമുണ്ടവും. ഇത് യാത്രക്കാരെ കരിപ്പൂർ എയർപോർട്ടിൽ നിന്ന് […]