തെറ്റായ യുപിഐയിലേക്ക് പണം അയച്ചാല്‍ എങ്ങനെ വീണ്ടെടുക്കും; വഴികളിതാ
കടകളിലും ഹോട്ടലുകളിലും തുടങ്ങി ഒട്ടുമിക്ക മേഖലകളിലും യുപിഐ ട്രാന്‍സാഷനിലേക്ക് മാറിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഏത് നിമിഷവും സംഭവിക്കാവുന്ന ഒരു പ്രശ്നമാണ് തെറ്റായ യുപിഐ ഐഡിയിലേക്ക് പണം അയച്ചുപോകുക എന്നത്. ഇങ്ങനെ പലപ്പോഴും പണം നഷ്ടപ്പെട്ടവരായിരിക്കും നമ്മള്‍. എന്നാല്‍ ഈ പണം വീണ്ടെടുക്കാന്‍ വഴിയുണ്ട്. പണം വീണ്ടെടുക്കുന്നതിനായി ആദ്യം ഉപയോഗിച്ച പേയ്‌മെൻ്റ് സംവിധാനത്തില്‍ പരാതി നല്‍കുക. ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം തുടങ്ങി എല്ലാത്തിലും ഇതിന് സൗകര്യമുണ്ട്. ഇവിടെ പരാതി പരിഹരിക്കപ്പെട്ടില്ലെങ്കില്‍ നാഷണല്‍ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ […]


