വയനാട് ദുരന്തം: പുനരധിവാസത്തിനായി സമ​ഗ്ര പാക്കേജ് നടപ്പിലാക്കും- മന്ത്രി കെ എൻ ബാലഗോപാൽ

കൽപ്പറ്റ : വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ സമഗ്ര പാക്കേജ് നടപ്പിലാക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. പുനരധിവാസത്തിന് വേണ്ട സ്ഥലം, ഭൂമി, വീട്, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ എത്രയും വേഗത്തിൽ പൂർത്തിയാക്കും. ചൂരൽ മലയിലെ ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിച്ചതിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ ദുരന്ത ബാധിതരായി ക്യാമ്പുകളിലടക്കം കഴിയുന്നവരുടെ മാനസികാവസ്ഥക്കാണ് സംസ്ഥാന സർക്കാർ പ്രഥമ പരിഗണന നൽകുന്നത്. തെരച്ചിൽ പ്രവർത്തനങ്ങളടക്കം ഊർജിതമായി തുടരുകയാണ്. പുനരധിവാസത്തിന് വേണ്ട സ്ഥലം, […]

വയനാട് പുനരധിവാസത്തിന് സമഗ്ര പാക്കേജ് വേണം ; ഇനിയുമൊരു ദുരന്തമുണ്ടാകരുത് : വി.ഡി.സതീശൻ

വയനാട് : പുനരധിവാസം സംബന്ധിച്ച കൃത്യമായ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് നല്‍കിയിട്ടുണ്ടെന്നും പുനരധിവാസം എന്നത് ഫാമിലി പാക്കേജാക്കി നടപ്പാക്കിയാല്‍ മാത്രമെ ഫലപ്രദമാകൂ എന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഡല്‍ഹിയില്‍ മരിച്ച സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ത്ഥി നെവിന്‍ ഡാല്‍വിന്റെ തിരുവനന്തപുരം മലയിന്‍കീഴിലെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. വരുമാനം ഉണ്ടാക്കുന്നവര്‍ നഷ്ടപ്പെട്ട നിരവധി കുടുംബങ്ങളുണ്ട്. അനാഥരായ കുഞ്ഞുങ്ങളും മക്കളെ നഷ്ടപ്പെട്ട വയോധികരുമുണ്ട്. ഇവര്‍ക്കൊന്നും സ്വയം തൊഴിലെടുത്ത് ജീവിക്കാനാകാത്ത അവസ്ഥയാണ്. പുനരധിവാസം വേണ്ടി വരുന്ന 450 കുടുംബങ്ങളില്‍ ഓരോ […]

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

കണിയാമ്പറ്റ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒഴിവുള്ള ഉറുദു (പാർട്ട്ടൈം), അറബിക് (പാർട്ട്ടൈം) എന്നി തസ്തികയിലേക്ക് ദിവസവേതനയടിസ്ഥാനത്തിൽ അധ്യാപക നിയമനം നടക്കും. കൂടിക്കാഴ്ച ഓഗസ്റ്റ് 6 ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് സ്കൂൾ ഓഫീസിൽ. ഫോൺ: 9497652939.

മൂല്യം കുറഞ്ഞു ; തകര്‍ന്നടിഞ്ഞ് രൂപ, ചരിത്രത്തിലെ ഏറ്റവും താഴ്ന്ന മൂല്യത്തിലേക്ക് കൂപ്പുകുത്തി

ആഗോള രാഷ്ട്രീയ സാഹചര്യം, ഓഹരി വിപണികളിലെ തകര്‍ച്ച, വിദേശ നിക്ഷേപകരുടെ പുറത്തേക്കുള്ള ഒഴുക്ക്, എല്ലാം കൂടി ഒരുമിച്ച്‌ വന്നപ്പോള്‍ തകര്‍ന്നടിഞ്ഞ് രൂപ. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് രൂപയുടെ മൂല്യം കൂപ്പുകുത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 83 രൂപ 80 പൈസയിലേക്ക് ഇടിഞ്ഞു. ഇന്റർബാങ്ക് ഫോറിൻ എക്‌സ്‌ചേഞ്ച് വിപണിയില്‍ ഡോളറിന് 83.78 എന്ന നിരക്കിലാണ് രൂപയുടെ വ്യാപാരം ഇന്ന് ആരംഭിച്ചത്. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം വെള്ളിയാഴ്ച 83.72 എന്ന നിലയിലായിരുന്നു.   ഓഹരി വിപണിയിലെ കനത്ത […]

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ്‌ ഹസീന രാജിവെച്ചു

ധാക്ക : ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന രാജിവെച്ചു. രാജ്യത്ത് ആഭ്യന്തര കലാപം രൂക്ഷമായതിനെ പിന്തുടർന്നാണിത്. ഹസീനയുടെ ഔദ്യോഗിക വസതിയിൽ വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള കലാപകാരികൾ ഇരച്ചുകയറി. പ്രക്ഷോഭകാരികൾ വസതി കൈയടിക്കിയതായാണ് വിവരം. സഹോദരിക്കൊപ്പം രാജ്യംവിട്ട ഹസീന ഇന്ത്യയിൽ അഭയം തേടിയേക്കുമെന്ന് റിപോർട്ടുണ്ട്. സൈനിക ഹെലികോപ്ടറിലാണ് അവർ തലസ്ഥാനമായ ധാക്കയിൽ നിന്ന് പോയത്. അഞ്ച് പതിറ്റാണ്ട് മുമ്പ് ബംഗ്ലാദേശ് രൂപകൊണ്ട ശേഷം രാജ്യം സാക്ഷ്യം വഹിക്കുന്ന ഏറ്റവും രൂക്ഷമായ ആഭ്യന്തര കലാപങ്ങളിലൊന്നാണ് ഇപ്പോഴത്തേത്. ഇന്നലെ രാവിലെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. […]

നിരവധി കുടുംബങ്ങളെ ദുരന്തത്തില്‍ നിന്ന് രക്ഷിച്ചത് കിങ്ങിണിത്തത്തയുടെ ചിറകടിയും നിലവിളിയും.

മുണ്ടക്കൈ: മുണ്ടക്കൈയിലെ ദുരന്തത്തില്‍ നിന്ന് ആനക്കൂട്ടത്തിന്റെ വരവില്‍ രക്ഷപ്പെട്ട നിരവധി പേരുണ്ടായിരുന്നു.(Wayanad Landslide: Parrot warning) വരാനിരിക്കുന്ന അപകടത്തിന്റെ മുന്നറിയിപ്പ് പോലെയാണ് കൂട്ടത്തോടെ ആനകളെത്തിയത്. എന്നാല്‍, ചൂരല്‍മല സ്വദേശിയായ കിഴക്കേപ്പറമ്പില്‍ കെ.എം.വിനോദിന്റെ അയല്‍വാസികള്‍ക്ക് രക്ഷയായത് വളര്‍ത്തു തത്ത ‘കിങ്ങിണി’യാണ്. ഉരുള്‍പൊട്ടലിന്റെ തലേന്നു വൈകിട്ട് വിനോദും കുടുംബവും കോളനി റോഡില്‍ താമസിക്കുന്ന സഹോദരി നന്ദയുടെ വീട്ടിലേക്കു മാറിയിരുന്നു. ഓമനിച്ചു വളര്‍ത്തുന്ന തത്തയായതിനാല്‍ കിങ്ങിണിയെയും കൂടെക്കൂട്ടി. പിറ്റേന്നു പുലര്‍ച്ചെ രണ്ടാമത്തെ വലിയ ഉരുള്‍പൊട്ടലിനു കുറച്ചുനേരം മുന്‍പ് കിങ്ങിണി ഒച്ചയുണ്ടാക്കാന്‍ തുടങ്ങിയതായി […]

ഉത്പന്നം മോശമായാല്‍ പരാതിപ്പെടാൻ വാട്സാപ് നമ്പര്‍ നിലവില്‍ വന്നു

ഉപയോഗിക്കുന്ന ഉല്‍പന്നങ്ങള്‍, സേവനങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള പരാതികള്‍ വേഗത്തില്‍ ഫയല്‍ ചെയ്യാനുള്ള സംവിധാനം വാട്സാപ് വഴി നിലവില്‍ വന്നു. കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയത്തിൻ്റെ നാഷനല്‍ കണ്‍സ്യൂമർ ഹെല്‍പ്പ് ലൈൻ വാട്‌സാപ് നമ്ബറായ 8800001915 വഴിയാണ് പരാതികള്‍ അയക്കാൻ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഈ നമ്ബർ വാട്‌സാപ്പില്‍ സേവ് ചെയ്‌തശേഷം ‘HI’ എന്ന മെസേജ് അയയ്ക്കണം. തുടർന്ന് ഭാഷ തിരഞ്ഞെടുത്തശേഷം Register Grievance ക്ലിക് ചെ യ്‌ത്‌ പേര്, ജെൻഡർ, സംസ്ഥാനം, നഗരം എന്നീ വിവരങ്ങള്‍ നല്‍കണം. ശേഷം […]

മുണ്ടക്കൈ ദുരന്തം: വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്ന് യേനെപോയ സർവകലാശാല

മംഗളൂരു: മുണ്ടക്കൈ ദുരന്തത്തിന്റെ ഇരകളായ വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്ന് മംഗളൂരു യേനെപോയ കൽപ്പിത സർവകലാശാല. ദുരന്തബാധിത കുടുംബങ്ങളിൽപ്പെട്ട തെരഞ്ഞെടുക്കപ്പെടുന്ന അർഹരായ 100 വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കുമെന്ന് ചാൻസലർ യേനെപോയ അബ്ദുല്ലക്കുഞ്ഞി അറിയിച്ചു. എം.ബി.ബി.എസ്, ബി.ഡി.എസ്, ഫിസിയോ തെറാപ്പി, നഴ്‌സിങ്, എഞ്ചിനീയറിങ് തുടങ്ങി മെഡിക്കൽ-പാരാമെഡിക്കൽ-പ്രൊഫഷണൽ-ബിരുദ കോഴ്‌സുകളിൽ ഉൾപ്പെടെയാണ് സൗജന്യ വിദ്യാഭ്യാസം നൽകുക. ദുരിത ബാധിത കുടുംബങ്ങളിലെ നിലവിൽ ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാർഥികൾ, യേനെപോയ സർവകലാശാല വാഗ്ദാനം ചെയ്യുന്ന കോഴ്‌സുകളിൽ […]

കണ്ണീരുണങ്ങാതെ വയനാട്; ഇനി കണ്ടെത്താനുള്ളത് 180 പേരെ, മരണം 380 ആയി, തെരച്ചിൽ ഏഴാം ദിവസത്തിലേക്ക്

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ മേഖലകളിൽ കാണാതായവര്‍ക്കായുള്ള തെരച്ചിൽ ഏഴാം ദിവസവും തുടരും. മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങളിലാണ് പ്രധാനമായും തെരച്ചിൽ നടക്കുക. ദൗത്യസംഘത്തിന്‍റെ നേതൃത്വത്തിലാണ് തെരച്ചിൽ തുടരുക. കേരളത്തെ നടുക്കിയ ഉരുൾപൊട്ടലിൽ മരണ സംഖ്യ 380 ആയി ഉയർന്നു. ഇനിയും മരണ സംഖ്യ ഉയരാനാണ് സാധ്യത. ചൂരൽമല സ്കൂൾ, വെള്ളാർമല വില്ലേജ് ഓഫീസ് പരിസരത്ത് മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ സൈന്യത്തിന്റെ നേതൃത്വത്തിൽ റഡാർ ഉപയോ​ഗിച്ചുള്ള പരിശോധന ഇന്നും തുടരും. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനായി രാവിലെ തെരച്ചിൽ പുനരാരംഭിക്കും. വീടുകൾക്കുമേൽ […]

ബക്കറ്റിലെ വെള്ളത്തിൽ വീണ് 9 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം.

തൃശൂർ: ബക്കറ്റിലെ വെള്ളത്തില്‍ വീണ് 9 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. തലവണിക്കര കൊളോട്ടില്‍ രാജേഷിന്റെയും അമൃതയുടെയും മകള്‍ നീലാദ്രിനാഥാണ് മരിച്ചത് 10 ദിവസം മുന്‍പാണ് അപകടമുണ്ടായത്. ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ കാണാതായപ്പോള്‍ നടത്തിയ അന്വേഷണത്തില്‍ വീട്ടിലെ ബക്കറ്റില്‍ വീണു കിടക്കുന്ന രീതിയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികില്‍സക്കായി പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികില്‍സക്കിടെ ഞായറാഴ്ച രാവിലെയായിരുന്നു മരണം.