കണ്ണമ്പ്ര കൊട്ടേക്കാട് വീട് തകർന്ന് അമ്മയ്ക്കും മകനും ദാരുണാന്ത്യം

കണ്ണമ്പ്ര : കൊട്ടേക്കാട് സുലോചന (54) , മകൻ രഞ്ജിത്ത്( 33) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച കാലത്ത് 6 മണിയോടെയാണ് സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന ഇവരുടെ മേലേക്ക് വീടിന്റെ ചുമർ ഇടിഞ്ഞു വീഴുകയായിരുന്നു. ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടി ഫയർഫോഴ്സിനെയും മറ്റും വിവരമറിയിക്കുകയായിരുന്നു. പിന്നീട് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ഇവരെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു റിപോർട്ട്:- അബ്ദുൽ റഹിം പൂക്കത്ത്

ഹൗസ് ഡ്രൈവർമാർ അടക്കമുള്ള ഗാര്‍ഹിക തൊഴിലാളിയുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിന്റെ ചെലവ് നിര്‍ണയിക്കേണ്ടത് തൊഴിലുടമ

ജിദ്ദ : ഗാര്‍ഹിക തൊഴിലാളിയുടെ സ്‌പോണ്‍സര്‍ഷിപ്പ് കൈമാറാനുള്ള തുക നിര്‍ണയിക്കേണ്ടത് കഫാല കൈമാറാന്‍ ആഗ്രഹിക്കുന്ന നിലവിലെ തൊഴിലുടമയാണെന്ന് ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങള്‍ക്കുള്ള മുസാനിദ് പ്ലാറ്റ്‌ഫോം വ്യക്തമാക്കി. ഗാര്‍ഹിക തൊഴിലാളിയുടെ രാജ്യത്തിന്റെയും അവരുടെ പ്രൊഫഷന്റെയും അടിസ്ഥാനത്തില്‍ സ്‌പോണ്‍സര്‍ഷിപ്പ് കൈമാറ്റത്തിന് ഈടാക്കാവുന്ന തുകക്ക് പരമാവധി പരിധിയുണ്ട്. ശരാശരി റിക്രൂട്ട്‌മെന്റ് ചെലവിന്റെ അടിസ്ഥാനത്തിലാണ് ഈ പരിധി നിശ്ചയിക്കുന്നത്. ഗാര്‍ഹിക തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് 100 റിയാല്‍ പ്രവര്‍ത്തന ചെലവ് നല്‍കേണ്ടതുണ്ട്. ഗാര്‍ഹിക തൊഴിലാളിയുടെ സ്‌പോണ്‍സര്‍ഷിപ്പ് തന്റെ പേരിലേക്ക് മാറ്റാന്‍ പുതിയ […]

തമിഴ്നാട്ടിൽ മൂന്ന് ഷോറൂമുകൾ കൂടി തുറന്ന് മലബാർ ഗോൾഡ് ആൻഡ്‌ ഡയമണ്ട്സ്

തമിഴ്നാട്ടിൽ മൂന്ന് ഷോറൂമുകൾ കൂടി തുറന്ന് മലബാർ ഗോൾഡ് ആൻഡ്‌ ഡയമണ്ട്സ്. ആർഎസ് പുരം, കരൂർ, വേളാച്ചേരി എന്നിവിടങ്ങളിലാണ് പുതിയ ഷോറൂമുകൾ തുറന്നത്. മലബാർഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് വെർച്വൽ പ്ലാറ്റ്‌ഫോം വഴി ഉദ്ഘാടനം നിർവഹിച്ചു. വേളാച്ചേരി സ്റ്റോർ ടൂറിസം ആൻഡ് മാനേജ്‌മെന്റ് മന്ത്രി കെ രാമചന്ദ്രൻ, കരൂർ ഷോറൂം മേയർ ഡോ. കവിത ഗണേഷ്, ആർഎസ് പുരം ഷോറൂം കോയമ്പത്തൂർ നോർത്ത് എംഎൽഎ അമ്മൻ കെ അർജുനൻ എന്നിവർ ഉപഭോക്താക്കൾക്കായി തുറന്നുകൊടുത്തു. മൂന്നുചടങ്ങുകളിൽ തമിഴ്‌നാട് […]

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽ മോഷണം.യുവാവ് അറസ്റ്റിൽ

തിരൂരങ്ങാടി: തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽ മോഷണം.യുവാവ് അറസ്റ്റിൽ.തിരൂരങ്ങാടി വെള്ളിലക്കാട് റോഡിൽ അമ്പാട്ട് വീട്ടിൽ ഖാദർ ശരീഫ് (22) നെയാണ് തിരൂരങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തത്. കോളേജിൽ പഴയ വിദ്യാർത്ഥിയായിരുന്ന ഇയാൾ കോളേജിൽ മുമ്പ് മോഷണ ശ്രമം നടത്തിയിരുന്നു. രണ്ടുദിവസങ്ങൾക്കു മുമ്പ് പോപ്പുലർ ന്യൂസ് വാർത്തയാക്കിയിരുന്നുകഴിഞ്ഞദിവസം പുലർച്ചെയാണ് പിക്കാസ് ഉപയോഗിച്ച് കോളജിൽ ഒട്ടേറെ നാശനഷ്‌ടങ്ങൾ വരുത്തി കവർച്ച നടത്തിയത്. എസ്.എ.പിയുടെ ഓഫീസിൻ്റെ പൂട്ട് തകർത്ത് അകത്തുകയറിയത്. മേശയിൽ സൂക്ഷിച്ചിരുന്ന പണമാണ് മോഷ്ട‌ിച്ചത്. കൂടാതെ സൂപ്രണ്ടിന്റെ ഓഫീസിന്റെ ലോക്കും, കംപ്യൂട്ടർലാബിന്റെ […]

പെട്രോള്‍ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച പോലിസുകാരന്‍ അറസ്റ്റില്‍

കണ്ണൂർ : കണ്ണൂർ തളാപ്പിൽ പെട്രോൾ പമ്പ്ജീ വനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച പോലിസുകാരൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. എആർ ക്യാമ്പ് ഡ്രൈവർ കെ.സന്തോഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്‌ത്. പെട്രോൾ അടിച്ച പണം മുഴുവൻ നൽകാതെ പോകാൻ ശ്രമിച്ച കാറിനെ പമ്പ് ജീവനക്കാരൻ അനിൽകുമാർ തടയാൻ ശ്രമിച്ചപ്പോഴായിരുന്നു വധശ്രമം. പ്രതിയെ സർവ്വിസിൽ നിന്നും സിറ്റി പോലിസ് കമ്മീഷണർ സസ്പെന്റ് ചെയ്തിട്ടുണ്ട്. വധശ്രമത്തിനാണ് സന്തോഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഇയാൾ പെട്രോൾ അടിച്ചതിന്റെ പണത്തിന്റെ ബാക്കി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പമ്പ് […]

മഹാരാഷ്ട്രയിൽ പള്ളി ആക്രമിച്ച് ഹിന്ദുത്വ വാദികൾ; ഖുർആൻ കത്തിച്ചു മുസ്‍ലിം വീടുകൾക്ക് നേരെയും ആക്രമണം, ഡിസംബർ 6 തുടരുകയാണെന്ന് ഉവൈസി

മുംബൈ: മഹാരാഷ്ട്രയിലെ കോലാപൂരിൽ ഹിന്ദുത്വരുടെ അഴിഞ്ഞാട്ടം. പള്ളി തകർത്ത് തീയിടുകയും ഖുർആൻ ഉൾപ്പെടെ കത്തിക്കുകയും വാഹനങ്ങൾ ആക്രമിക്കുകയും ചെയ്തു. ചരിത്രപ്രസിദ്ധമായ വിശാൽഗഡ് കോട്ടയിലെ കൈയേറ്റമൊഴിപ്പിക്കണമെന്നും കശാപ്പ് നിരോധിക്കണമെന്നുമുള്ള ആഹ്വാനവുമായി രാജ്യസഭാ മുൻ എംപി സംഭാജിരാജെ ഭോസലെയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചാണ് കർസേവയിൽ കലാശിച്ചത്. മാരകായുധങ്ങളുമായി ജയ്ശ്രീറാം വിളിച്ചെത്തിയ ഹിന്ദുത്വർ വിശാൽഗഡിലെ റാസ ജുമാ മസ്‌ജിദിനാണ് തീയിടുകയും ഖുർആൻ കത്തിക്കുകയും ചെയ്തത്. ശിവജി മഹാരാജാവിന്റെ പിൻഗാമിയെന്ന് അവകാശപ്പെടുന്ന രാജ്യസഭാ മുൻ എംപി സംഭാജിരാജെ ഭോസലെയുടെ നേതൃത്വത്തിൽ നൂറുകണക്കിന് പേർ […]

പുഴയിലൂടെ ഒഴുകുന്ന തേങ്ങ പിടിക്കാൻ ശ്രമം; പാലക്കാട്ട് യുവാവ് ഒഴുക്കിൽപെട്ടു

പാലക്കാട്‌ : ചിറ്റിലഞ്ചേരി  പുഴയിലൂടെ ഒഴുകിവരുന്ന തേങ്ങ പിടിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് ഒഴുക്കിൽപെട്ടു. മുതുകുന്നി രാധയുടെ മകൻ രാജേഷാണ് (42) മുതുകുന്നി ചിനാമ്പുഴയിൽ അകപ്പെട്ടത്. ഉച്ചയ്ക്കു രണ്ടോടെയാണു സംഭവം. വടക്കഞ്ചേരി അഗ്നിരക്ഷാസേനയും ആലത്തൂർ പൊലീസും രാത്രി ആവുന്നത് വരെ തിരച്ചിൽ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടർന്ന് തിരച്ചിൽ അവസാനിപ്പിച്ചു.

കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്, ബീച്ച് വിനോദങ്ങൾക്കും വിലക്ക് ബാധകം

തിരുവനന്തപുരം ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിന്‍റെ ഫലമായി കേരളത്തിലെ തീരപ്രദേശങ്ങളിൽ പ്രത്യാക ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാലവർഷക്കാറ്റ് ശക്തി പ്രാപിച്ചിട്ടുണ്ട്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്തീരം വരെ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നു. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരത്ത് ന്യൂനമർദവും രൂപപ്പെട്ടു. കാലാവസ്ഥ മോശമായതിനാൽ കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ തീരങ്ങളിൽ പ്രത്യേക ജാഗ്രത […]

മഴക്കാലത്ത് പുറത്തിറങ്ങുമ്പോൾ തികഞ്ഞ ജാഗ്രത വേണം കെഎസ്ഇബി

കൊടുങ്കാറ്റിൽ മരങ്ങൾ കടപുഴകി വീണും മരച്ചില്ലകൾ ഒടിഞ്ഞു വീണും സംസ്ഥാനത്തുടനീളം പ്രത്യേകിച്ച് മധ്യ കേരളത്തിൽ വലിയ തോതിലുള്ള നാശനഷ്ടമാണ് വൈദ്യുതി വിതരണ സംവിധാനത്തിന് ഉണ്ടായിരിക്കുന്നത്. നൂറുകണക്കിന് എച്ച്.ടി. പോസ്റ്റുകളും എല്‍.ടി. പോസ്റ്റുകളും തകര്‍ന്നിട്ടുണ്ട്. നിരവധി ട്രാന്‍സ്ഫോര്‍മറുകള്‍ക്ക്‍ കേടുപാടുകള്‍ സംഭവിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്. കഠിനമായ പ്രതികൂല കാലാവസ്ഥയിലും കെ.എസ്.ഇ.ബി. ജീവനക്കാര്‍ എത്രയും വേഗം വൈദ്യുതിബന്ധം പുന:സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ രാപകൽ ഭേദമില്ലാതെ കർമ്മനിരതരാണ്. സാധാരണ ഗതിയില്‍ ഏതെങ്കിലും തരത്തില്‍ വൈദ്യുതി തകരാര്‍ സംഭവിക്കുമ്പോള്‍ ഒരു […]

താമരശ്ശേരിയിൽ നിന്നും തട്ടിക്കൊണ്ടുപോയ ഹർഷാദിനെ വൈത്തിരിയിൽ നിന്നും കണ്ടെത്തി

കോഴിക്കോട്: അടിവാരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ മൊബൈല്‍ഷോപ്പ് ഉടമ ഹർഷാദിനെ കണ്ടെത്തി. വയനാട് വൈത്തിരിയില്‍ നിന്നുമാണ് ഹർഷാദിനെ കണ്ടെത്തിയത് തട്ടിക്കൊണ്ടുപോയ സംഘം വൈത്തിരിയില്‍ ഹർഷാദിനെ ഇറക്കി വിടുകയായിരുന്നു. കോഴിക്കോട് മൂഴിക്കലില്‍ മൊബൈല്‍ ഷോപ്പ് നടത്തിയിരുന്ന ചെറുപറ്റ സ്വദേശി ഹർഷാദിനെ വെള്ളിയാഴ്ച രാത്രിയാണ് കാണാതാവുന്നത്. അടിവാരത്തെ ഭാര്യവീട്ടിലായിരുന്ന ഹര്‍ഷദ് രാത്രി 12ഓടെ ആരുടെയോ ഫോണ് വന്ന് പുറത്തേക്ക് പോയശേഷം തിരികെ വന്നില്ല. ശനിയാഴ്ച രാവിലെയും രാത്രിയും ഭാര്യ ഫോണ്‍ വിളിച്ചപ്പോള്‍ മലപ്പുറത്താണെന്നും കൂടെയുള്ളവ‍ര്‍ പണം ആവശ്യപ്പെടുന്നുണ്ടെന്നുമായിരുന്നു മറുപടി. ഹർഷദിനെ തട്ടികൊണ്ടു […]