ഷാബാ ഷരീഫ് വധക്കേസ്; മൂന്നു പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി, മുഖ്യപ്രതിക്ക് 11 വർഷവും 9 മാസവും തടവുശിക്ഷ

മലപ്പുറം : മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫ് വധക്കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. മുഖ്യ പ്രതി ഷൈബിൻ അഷറഫിന് 11വർഷവും 9 മാസവും, രണ്ടാംപ്രതി ശിഹാബുദ്ദീന് 6 വർഷം 9 മാസവും, ആറാം പ്രതി നിഷാദിന് 3 വർഷവും 9 മാസവും തടവുശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. ഇവര്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. മനപ്പൂര്‍വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ തെളിഞ്ഞിട്ടുണ്ട്. കേസില്‍ പ്രതി ചേര്‍ത്തിരുന്ന 12 പേരെ […]

കൊല്ലത്ത് എംഡിഎംഎയുമായി പിടിയിലായ യുവതിയുടെ ജനനേന്ദ്രിയത്തിനുള്ളിലും ലഹരിവസ്തുക്കള്‍; ഞെട്ടി പൊലിസ്

കൊല്ലം: കൊല്ലം നഗരത്തില്‍ ഇന്നലെ എംഡിഎംഎയുമായി പിടിയിലായ യുവതിയുടെ ജനനേന്ദ്രിയത്തില്‍ ഒളിപ്പിച്ച നിലയില്‍ കൂടുതല്‍ ലഹരി വസ്തുക്കള്‍ കണ്ടെത്തി. അഞ്ചാലമൂട് സ്വദേശിനി അനില രവീന്ദ്രനെ ദേഹപരിശോധന നടത്തിയപ്പോഴാണ് വീണ്ടും എംഡിഎംഎ കണ്ടെത്തിയത്. വൈദ്യ പരിശോധനയില്‍ 46 ഗ്രാം എംഡിഎംഎയാണ് അനിലയുടെ സ്വകാര്യഭാഗത്തുനിന്ന് പിടികൂടിയത്. പാക്കറ്റുകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി. ജനനേന്ദ്രിയത്തില്‍ പാക്കറ്റുകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ.യുവതിയെ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചാണ് എംഡിഎംഎ പുറത്തെടുത്തത്. ഇവരില്‍നിന്ന് 50 ഗ്രാം എംഡിഎംഎ നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍പരിശോധനയിലാണ് വീണ്ടും കണ്ടെടുത്തത്. […]

ക്രിക്കറ്റ് പൂരത്തിന് ഇന്ന് കൊടിയേറ്റം, ഐപിഎൽ 2025 ഉദ്ഘാടനത്തിന് എത്തുക വന്‍ താരനിര

ആദ്യ മത്സരം കൊൽക്കത്ത x ബംഗളുരു ഐപിഎൽ 2025 18-ാം സീസണ് ഇന്ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ തുടക്കമാകും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള മത്സരത്തോടെ ഐപിഎല്‍ 2025ന് ഇന്ന് തുടക്കമാവും. ഐസിസി ചെയര്‍മാന്‍ ജയ് ഷാ പങ്കെടുക്കും. മത്സരത്തിനുള്ള എല്ലാ ടിക്കറ്റുകളും വിറ്റു തീര്‍ന്നു. ഐപിഎല്ലില്‍ ആദ്യമായി മത്സരങ്ങള്‍ നടക്കുന്ന 13 വേദികളിലും ഉദ്ഘാടന ചടങ്ങുകള്‍ സംഘടിപ്പിക്കാന്‍ ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. ഈ ചടങ്ങുകളില്‍ വിവിധ സെലിബ്രിറ്റികൾ പങ്കെടുക്കും. ഇന്നിങ്സുകള്‍ക്കിടയില്‍ പരിമിതമായ സമയത്ത് […]

മമ്പുറത്തിന്റെ റമസാൻ സ്പെഷൽ; ജീരകക്കഞ്ഞി കുടിക്കാൻ എത്തുന്നത് ആയിരങ്ങൾ; വിശ്വാസികൾക്ക് ഏറെ പ്രിയം.

മലപ്പുറം : മമ്പുറം മഖാമിൽ റമസാൻ മാസത്തിൽ പ്രാർഥനയ്‌ക്കെത്തുന്ന വിശ്വാസികൾക്ക് വിശിഷ്ട വിഭവമായി ജീരകക്കഞ്ഞി. റമസാൻ മാസത്തിലെ എല്ലാ വ്യാഴാഴ്ചയും നടക്കുന്ന സ്വലാത്തിനാണ് കഞ്ഞി വിതരണം ചെയ്യുക. എല്ലാ മാസവും വ്യാഴാഴ്ചകളിൽ നടക്കുന്ന മമ്പുറം സ്വലാത്തിന് ആയിരങ്ങളാണെത്തുക. റമസാനിലെ വ്യാഴാഴ്ചകളിൽ മഖാമിൽ വിതരണം ചെയ്യുന്ന ജീരകക്കഞ്ഞി വിശ്വാസികൾക്ക് ഏറെ പ്രിയമാണ്. പച്ചരി, പുഴുങ്ങലരി, നെയ്യ്, ചെറിയ ഉള്ളി, ജീരകം, തേങ്ങ എന്നിവ ചേർത്താണ് ജീരകക്കഞ്ഞി തയാറാക്കുന്നത്. മമ്പുറം മഖാമിനോടു ചേർന്നുള്ള ഹിഫ്ളുൽ ഖുർആൻ കോളജ് പരിസരത്തെ പ്രത്യേകം […]

താനൂർ ബോട്ടപകടം: രാഷ്ട്രീയ ഉദ്യോഗസ്ഥ കുറ്റവാളികളെ പ്രതിചേർക്കുക; വെൽഫെയർ പാർട്ടി

താനൂർ: താനൂർ ബോട്ടപകടത്തിന്റെ യഥാർത്ഥ കാരണക്കാരായ രാഷ്ട്രീയ ഉദ്യോഗസ്ഥ കുറ്റവാളികളെ പ്രതി ചേർക്കുക, പരിക്കേറ്റവർക്ക് ആവശ്യമായ കാലയളവത്രയും സൗജന്യ ചികിത്സ ലഭ്യമാക്കുക, മാതാപിതാക്കൾക്ക് മതിയായ നഷ്ടപരിഹാരം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി താനൂരിൽ ടേബിൾടോക്കും ഇഫ്താറും സംഘടിപ്പിച്ചു. പരിപാടി വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻറ് കെ വി സഫീർഷ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഷ്റഫ് വൈലത്തൂർ അധ്യക്ഷത വഹിച്ചു. താനൂർ ബോട്ട് ദുരന്തത്തെ പൊതുസമൂഹത്തിന്റെ മറവിക്ക് വിട്ടുകൊടുത്തു യഥാർത്ഥ പ്രതികളെ […]

അബ്ദുറഹിമാൻ നഗറിൽ പല ഭാഗത്തും രാസലഹരി വിൽപനക്കാർ സജീവം എക്സൈസ് ശക്തമായ നടപടി സ്വീകരിക്കണം. കിസാൻ കോൺഗ്രസ് 

എ ആർ നഗർ , മാരക ലഹരിയായ എംഡിഎംഎ വിൽപനയും കച്ചവടവും അബ്ദുറഹിമാൻ നഗറിൻ്റെ പല ഭാഗത്തും വളരെ സജീവമാണന്നും ഇവരെ പിടിച്ച് കെട്ടാൻ എക്സൈസ് തയ്യാറാവണമെന്നും ലഹരി വിൽപനക്കാരെ പിടിക്കാൻ പൊതു ജനങ്ങളുടെ പിന്തുണ അനിവാര്യമാണന്നും കിസാൻ കോൺഗ്രസ് എ ആർ നഗർ മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഓരോ വാർഡിലും പൊതുജനങ്ങളെ ഉൾപ്പെടുത്തി രാസ രഹരി വിൽപനക്കാരെയും ഉപയോഗിക്കുന്നവരെയും കണ്ടെത്താൻ സ്കോഡ് രൂപീകരിക്കാനും യോഗത്തിൽ തീരുമാനമായി, നിയോജക മണ്ഡലം പ്രസിഡൻ്റ് മുസ്തഫ പുള്ളിശ്ശേരി യോഗം […]

വടകരയിൽ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ

വടകരയിൽ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ. മയ്യന്നൂർ പാറക്കൽ വീട്ടിൽ അബ്ദുൽ കരീം, ഭാര്യ റുഖിയ (46) എന്നിവരാണ് വടകര എക്സൈസിന്റെ പിടിയിലായത്.ഇന്നലെ വൈകീട്ട് പഴങ്കാവിൽ നിന്നുമാണ് അബ്ദുൾ കരീം പിടിയിലാവുന്നത്. സംശയം തോന്നി എസൈസ് ഉദ്യോഗസ്ഥർ കരീമിനെ ചോദ്യം ചെയ്തതോടെയാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഇയാളിൽ നിന്നും 10ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ വീട്ടിൽ കഞ്ചാവ് വിൽപ്പനയ്ക്കായി സൂക്ഷിച്ചിട്ടുണ്ടെന്ന് കരീം പറഞ്ഞു. വീട്ടിൽ നടത്തിയ പരിശോധനയിൽ 15ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.  

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാരോപിച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറെ തേടി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയും ബന്ധുക്കളും മലപ്പുറത്ത്

മലപ്പുറം : വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാരോപിച്ച് തിരുവന്തപുരം സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി സാഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറെ തേടി മലപ്പുറത്തെ വീട്ടിലെത്തിയത് നാടകീയ രംഗങ്ങള്‍ ഉണ്ടാക്കി. ഇന്‍സ്റ്റഗ്രാമില്‍ ഒരു ലക്ഷത്തിലേറ പേര്‍ പിന്തുടരുന്ന വളാഞ്ചേരി സ്വദേശിയായ യുവാവിനെ തേടിയായിരുന്നു എം ബി ബി എസ് വിദ്യാര്‍ത്ഥിനിയും ബന്ധുക്കളും തിങ്കളാഴ്ച രാത്രി എത്തിയിരുന്നത്. യുവതിയും മാതാപിതാക്കളും യുവാവിന്റെ വീട്ടിലെത്തുകയും വിവാഹം കഴിക്കണമെന്നാവശ്യം ഉന്നയിക്കുകയുമായിരുന്നു. ഇത് ഇരുകൂട്ടരും തമ്മില്‍ വാക് വാദത്തിനിടയാക്കുകയും വിഷയത്തില്‍ സമീപവാസികളും നാട്ടുകാരും ഇടപെടുകയും ചെയ്തു. തര്‍ക്കത്തിനിടെ […]

കോഴിക്കോട്ട് കാറിൽനിന്ന് 40ലക്ഷം കവർന്നു; പണം സൂക്ഷിച്ച ചാക്കുമായി പോകുന്നവരുടെ CCTV ദൃശ്യം പോലീസിന്

കോഴിക്കോട് : പൂവാട്ടുപറമ്പിൽ നിർത്തിയിട്ട കാറിൽനിന്നും 40ലക്ഷം രൂപ കവർന്നതായി പരാതി. സ്വകാര്യ ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാറിന്റെ ഗ്ലാസ് തകർത്താണ് കവർച്ച. ആനക്കുഴിക്കര സ്വദേശി റഹീസിന്റെ പണമാണ് നഷ്ടമായത്. പണം ചാക്കിലാക്കിയാണ് സൂക്ഷിച്ചതെന്നാണ് റഹീസ് പറയുന്നത്. ബൈക്കിലെത്തിയ രണ്ടുപേർ ചാക്കുമായി പോകുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. പണത്തിന്റെ ഉറവിടം സംബന്ധിച്ച് സംശയമുണ്ടെന്നാണ് പോലീസ് പറയുന്നത്. ഭാര്യാപിതാവ് നല്‍കിയ പണവും മറ്റൊരിടത്ത് നിന്ന് ലഭിച്ച പണച്ച ഒന്നിച്ച് സൂക്ഷിച്ചിരുന്നതാണെന്നാണ് റഹീസിൻ്റെ മൊഴി. മെഡിക്കൽ കോളേജ് […]

കേരളത്തിലെ ഡ്രൈവിങ്ങ് സ്കൂളുകളുടെ വിജയശതമാനം 52% ആയി കുറഞ്ഞു, ക്വാളിറ്റി ഓഫ് എഡ്യൂക്കേഷനാണ് ലക്ഷ്യമിടുന്നത്: കെ ബി ഗണേഷ് കുമാർ

കേരളത്തിലെ ഡ്രൈവിങ്ങ് സ്കൂളുകളുടെ വിജയശതമാനം 52% ആയി കുറഞ്ഞുവെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. നേരത്തെ വിജയം 78% 80 ശതമാനം വന്നതാണ് ഇപ്പോൾ കുറഞ്ഞത്. ക്വാളിറ്റി ഓഫ് എഡ്യൂക്കേഷൻ ആണ് മോട്ടോർ വാഹന വകുപ്പ് ലക്ഷ്യമിടുന്നത് നല്ല ഡ്രൈവിങ്ങ് സംസ്കാരം ഉണ്ടാക്കിയെടുക്കുകയാണ് വകുപ്പിന്റെ ലക്ഷ്യം. ഡ്രൈവിങ്ങ് സ്കൂളുകളുടെ നിലവാരം ഉയർന്നു തന്നെയാണ് നിൽക്കുന്നത്. നേരത്തെ എങ്ങനെയെങ്കിലും H എടുക്കുക തട്ടിക്കൂട്ടി 8 എടുക്കുക എന്ന രീതിയിൽ മാറ്റമുണ്ടായി. പ്രൈവറ്റ് ബസുകളുടെ മത്സരയോട്ടം ഏറ്റുവുമധികം […]