മരണത്തെ തോല്‍പ്പിച്ച ഇവള്‍ ലോകത്തിന്റെ വെളിച്ചം;ഫീനിക്‌സ് അവാര്‍ഡ് നേടി നൂര്‍ ജലീല

കോഴിക്കോട്:കൈരളി ടി വി വനിത വിഭാഗത്തിലെ ഫീനിക്സ് അവാര്‍ഡ് കൈരളി ന്യൂസ് ചെയര്‍മാന്‍ മമ്മൂട്ടിയില്‍ നിന്ന് ഏറ്റുവാങ്ങി നൂര്‍ ജലീല .മരണം കൊണ്ടുപോകുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞ ചോരക്കുഞ്ഞിനെ മാറോണയ്ക്കുമ്പോള്‍ ആ മാതാപിതാക്കള്‍ക്ക് അവളില്‍ പ്രതീക്ഷയുടെ വെളിച്ചമുണ്ടായിരുന്നു. ചിത്രകാരിയായും പാട്ടുകാരിയായും വയലിന്‍ വായിച്ചും അവള്‍ ലോകത്തിന് തന്നെ മാതൃകയായി. അറിയാം നൂറിനെ കുറിച്ച്… 23 വര്‍ഷം മുമ്പാണ്. പ്രസവമുറിക്കുമുന്നില്‍ കാത്തുനില്ക്കുന്ന ഒരു ചെറുപ്പക്കാരനോട് ഡോക്ടര്‍ ചോദിച്ചു ‘മോളെ കാണണോ? കുഞ്ഞ് ജീവിക്കില്ല, കുഞ്ഞിനെ കാണുന്ന മനഃപ്രയാസം ഒഴിവാക്കുകയെങ്കിലും ചെയ്യൂ […]

പറമ്പിൽപീടിക സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

പയ്യോളി:കഴിഞ്ഞ ദിവസം മീൻപിടിക്കുന്നതിനിടെ പയ്യോളി കടലില്‍ കാണാതായ പറമ്പിൽ പീടിക സ്വദേശി കാളംബ്രാട്ടില്‍ വീരാൻകുട്ടിയുടെ മകൻ മുഹമ്മദ് ഷാഫി(42)യുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെ എട്ടുമണിയോടെമീൻ പിടിക്കുന്നതിനിടെ കാണാതായ മുഹമ്മദ് ഷാഫിക്കായി തിരച്ചില്‍ തുടരുകയായിരുന്നു. ഇന്ന് അല്പ സമയം മുമ്പാണ് മയ്യിത്ത് കണ്ടെത്തിയത്. പുഴമത്സ്യത്തൊഴിലാളികളായ അഞ്ചംഗസംഘം സാൻഡ് ബാങ്ക്സിന് എതിർവശത്തുനിന്ന് വീശുവല ഉപയോഗിച്ച്‌ മീൻപിടിക്കുമ്പോഴാണ് സംഭവം. വല കടലിലേക്ക് ആഴ്ന്നപ്പോള്‍ മുഹമ്മദ് ഷാഫി തിരിച്ചുവലിക്കാൻ ശ്രമിക്കവേ ശക്തമായ ഒഴുക്കില്‍പ്പെട്ടു. കയർ എറിഞ്ഞുകൊടുത്ത് രക്ഷപ്പെടുത്താൻ കൂടെയുള്ളവർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. […]

മഞ്ഞപ്പിത്തവും പകർച്ച രോഗങ്ങളും; തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രത്യേക ഒ.പി. തുടങ്ങണം.

തിരൂരങ്ങാടി: താലൂക്ക് ആശുപത്രി പരിധിയിൽ വരുന്ന വള്ളിക്കുന്ന്, തിരൂരങ്ങാടി മണ്ഡലങ്ങളിലെ വിവിധ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്തവും പനിയും മറ്റു പകർച്ച രോഗങ്ങളും വ്യാപകമായി കണ്ടെത്തിയ സാഹചര്യത്തിൽ ഈ പ്രദേശത്തെ ജനങ്ങൾ മികച്ച ചികിൽസക്ക് വേണ്ടി ആശ്രയിക്കുന്ന തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രിയിൽ സാധാരണ നടക്കുന്ന ജനറൽ ഒ.പി. കൂടാതെ പകർച്ച രോഗങ്ങൾക്ക് മാത്രമായി മൂന്ന് മാസ കാലത്തേക്കെങ്കിലും സ്പെഷൽ ഒ.പി. തുടങ്ങുന്നതിന് വേണ്ടി രണ്ട് ഡോക്ടർമാരെയും നഴ്സിംഗ് സ്റ്റാഫിനെയും താലൂക്ക് ആശുപത്രിയിലേക്ക് അനുവദിക്കണമെന്ന് സാമൂഹ്യ പ്രവർത്തകനായ അഷ്റഫ് കളത്തിങ്ങൽ […]

അരീക്കോട് കുനിയിൽ രണ്ട് പെൺകുട്ടികൾ കോറിയിലെ വെള്ളത്തിൽ മുങ്ങി അപകടം

മലപ്പുറം: അരീക്കോട് കുനിയിൽ രണ്ട് പെൺകുട്ടികൾ വെള്ളത്തിൽ മുങ്ങി അപകടം. ഉടൻ വിവരം അറിഞ്ഞെത്തിയ നാട്ടുകാർ മുങ്ങിയെടുത്തു.ആര്യ (15) അഭിനന്ദന ഇവരെ അരീക്കോട് സ്വാകാര്യ ആശുപത്രിയിലേക്ക് മാറ്റി.തീവ്രപരിചരണ വിഭാഗത്തിൽ ആണ്.

പടിഞ്ഞാറെക്കരയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് മത്സ്യത്തൊഴിലാളി മരണപ്പെട്ടു

തിരൂർ: മത്സ്യബന്ധനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനിരിക്കെ റോഡ് മുറിച്ച് കടന്ന മത്സ്യത്തൊഴിലാളി ബൈക്കിടിച്ച് റോഡിൽ വീണ് മരിച്ചു. താനൂർ കോർമൻകടപ്പുറം പൗറകത്ത് എറമുള്ളാൻ എന്ന എറമു (62)ആണ് മരിച്ചത്. ശനിയാഴ്‌ച രാത്രി പുറത്തൂർ പടിഞ്ഞാറെക്കരയിലായിരുന്നു അപകടം. വള്ളം കരക്കടുപ്പിച്ച ശേഷം നാട്ടിലേക്ക് പോകാൻ ബസിൽ കയറിയ എറമു, ഡ്രൈവർ എത്താൻ വൈകിയപ്പോൾ ചായ കുടിക്കാനായി പുറത്തിറങ്ങിയതായിരുന്നു. അതിനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗതയിൽ വന്ന ബൈക്ക് ശരീരത്തിൽ ഇടിക്കുകയും എറമുവിനെ കൊളുത്തി വലിക്കുകയും ചെയ്തു. അതോടെ […]

സാമൂഹ്യ മാധ്യമത്തില്‍ വിദ്വേഷ കമന്റുകള്‍’: റിയാസ് മൗലവി വധക്കേസില്‍ വെറുതെ വിട്ട യുവാവടക്കം രണ്ട് പേര്‍ അറസ്റ്റില്‍

കാസർകോട്: പോലിസ് സ്റ്റേഷൻ പരിധിയിലെ അജേഷ് എന്ന അപ്പു, കുമ്പള പോലിസ് സ്റ്റേഷൻ പരിധിയിലെ അബൂബകർ സിദ്ദീഖ് എന്നിവരാണ് അറസ്റ്റിലായത്. ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന റിയാസ് മൗലവി കൊല്ലപ്പെട്ട കേസിൽ കോടതി വെറുതെ വിട്ടയാളാണ് ഇപ്പോൾ അറസ്റ്റിലായ അജേഷ്. മതവിദ്വേഷം പ്രോൽസാഹിപ്പിക്കണമെന്ന ഉദ്ദേശത്തോടെ മതസൗഹാർദ്ദത്തിന് കോട്ടംവരത്തക്ക വിധത്തിൽ പോസ്റ്റ് ചെയ്തെന്നു കാണിച്ച് ഐപിസി 153(എ) പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. സംഘപരിവാര പ്രവർത്തകരുടെ മിന്നൽ കേസരി ഫ്രണ്ട്സ് എന്ന ഇൻസ്റ്റഗ്രാമിൽ റിയാസ് മൗലവി വധക്കേസ് വിധിയുടെ ചാനൽ വാർത്തയുടെ വീഡിയോയ്ക്കു […]

പന്ത്രണ്ടുകാരിയെ മാതാവിന്റെ ആൺസുഹൃത്ത് പീഡിപ്പിച്ച സംഭവത്തിൽ കരിപ്പൂർ സ്വദേശി അറസ്റ്റിൽ

കൊണ്ടോട്ടി;പന്ത്രണ്ടുകാരിയെ മാതാവിന്റെ ആൺസുഹൃത്ത് പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. മലപ്പുറം കരിപ്പൂർ സ്വദേശി ആഷിക്ക് ആണ് അറസ്റ്റിലായത്. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് അതിജീവിതയുടെ പിതാവ് റിപ്പോർട്ടറിനോട് വെളിപ്പെടുത്തിയിരുന്നു. തനിക്കുണ്ടായ ദുരനുഭവം അതിജീവിതയും പങ്കുവെച്ചിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. കുഞ്ഞിനെ വിവിധയിടങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. വയനാട്ടിലെ റിസോർട്ടിലും, കോഴിക്കോടും കൊണ്ടുപോയി പ്രതി ഉപദ്രവിച്ചു. […]

ഇന്ന് മുഹറം ഒന്ന് ; മുഹറം 10 ജൂലൈ 17ന്

കോഴിക്കോട്:മുഹറം മാസപ്പിറവി കണ്ട വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് (08-07-2024 തിങ്കൾ) മുഹറം ഒന്നും ജൂലൈ 17 ബുധനാഴ്ച്ച മുഹറം പത്തും ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളുടെ നാഇബ് സയ്യിദ് അബ്ദുള്ള കോയ ശിഹാബുദ്ദീന്‍ തങ്ങള്‍, സയ്യിദ് […]

ആപ്പിൾ 16 പ്രോ മോഡലുകളിൽ മാറ്റം

ന്യൂയോർക്ക്: ഐഫോൺ 16 പരമ്പരയിലെ പ്രോ മോഡലുകളിൽ ഇനി ക്യാമറ വ്യത്യാസം ഉണ്ടാവില്ല. രണ്ട് മോഡലുകളിലും ക്യാമറ യൂണിറ്റും അതിലടങ്ങിയ ഫീച്ചറുകളും സമാനമായിരിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ. അതിലൊന്നാണ് 5x സൂം. 16 മോഡലിലെ പ്രോ മോഡലുകളിൽ 5x സൂം സജ്ജീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ പവർഫുൾ ടെലിഫോട്ടോ സൂം ലെൻസ് വേണമെങ്കിൽ 15 പ്രോ മാക്‌സ് തന്നെ വാങ്ങണം. 15 പ്രോയിൽ 3x സൂം സൗകാര്യമേ ഉണ്ടായിരുന്നുള്ളൂ. ഫോണിന്റെ വലിപ്പമാണ് ഈയൊരു പോരായ്മക്ക് കാരണം. പ്രോ മാക്‌സിന് […]

ഇതാ പാർലെജി പരസ്യത്തിലെ പെൺകുട്ടിയല്ലേ? ആധാർ കാർഡ് എടുക്കാൻ വന്ന സുന്ദരിയെ കണ്ട് ഞെട്ടി എൻറോൾമെൻറ് സെന്ററിലെ ജീവനക്കാർ: വീഡിയോ

കുട്ടിക്കാലത്ത് നമ്മളൊക്കെ ഏറ്റവുമധികം കഴിച്ചിട്ടുള്ള ഒന്നാണ് പാർലെ ജിയുടെ ബിസ്കറ്റ്. ഇതിന്റെ കവർ ചിത്രമായി ഉണ്ടായിരുന്ന കൊച്ചു സുന്ദരിയെ നമ്മളൊക്കെ ഇപ്പോഴും ഓർക്കുന്നുണ്ടാകും. കഴിഞ്ഞ ദിവസം ആധാർ എടുക്കാൻ വന്ന പെൺകുട്ടിയെ കണ്ടപ്പോൾ ആധാർ എൻറോൾമെൻറ് സെന്ററിലെ ജീവനക്കാർ ഞെട്ടിയതും അതുകൊണ്ട് തന്നെയാണ്. പാർലെ ജിയിലെ പെൺകുട്ടിയുടെ അതെ മുഖ സാദൃശ്യമുള്ള ഒരു കൊച്ചു മിടുക്കിയാണ് തങ്ങളുടെ മുന്നിൽ ഉള്ളത് എന്ന കാര്യം അവരെ അത്ഭുതപ്പെടുത്തി. കൊച്ചു മിടുക്കിയുടെ കുറുമ്പുകൾ നിറഞ്ഞ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ […]